രണ്ട് ദിനങ്ങളില്‍ സമാഹരിക്കാനായത് ഒരു ബില്യണ്‍ ഡോളറിന്റെ ബിസിനസ് ഡീലുകള്‍

രണ്ട് ദിനങ്ങളില്‍ സമാഹരിക്കാനായത് ഒരു ബില്യണ്‍ ഡോളറിന്റെ ബിസിനസ് ഡീലുകള്‍

കൃഷി ഭൂമിയും കാര്‍ഷിക ആസ്തികളുമായി 40 രാജ്യങ്ങളില്‍ നിന്നുള്ള 51 പ്രദര്‍ശകരാണ് പരിപാടിയുടെ ഭാഗമായത്

അബുദാബി: വിദേശരാജ്യങ്ങളിലെ കാര്‍ഷിക നിക്ഷേപത്തിനായുള്ള അബുദാബിയുടെ ആദ്യ അന്താരാഷ്ട്ര പ്രദര്‍ശനത്തില്‍ രണ്ടാം ദിവസം തന്നെ സമാഹരിക്കാനായത് ഒരു ബില്യണ്‍ ഡോളറിന്റെ ബിസിനസ് ഡീലുകള്‍.

കൃഷി ഭൂമിയും കാര്‍ഷിക ആസ്തികളുമായി 40 രാജ്യങ്ങളില്‍ നിന്നുള്ള 51 പ്രദര്‍ശകരാണ് ഇവന്റിന്റെ ഭാഗമായത്. കൂടാതെ 300 ബയര്‍മാരും ഭക്ഷ്യ സുരക്ഷ, കാര്‍ഷിക സംസ്‌കരണം തുടങ്ങിയ രംഗങ്ങളില്‍ സജീവമായ കമ്പനികളുടെ മേധാവികളും പരിപാടിയില്‍ പങ്കെടുത്തു.

വിദേശരാജ്യങ്ങളിലെ കാര്‍ഷിക നിക്ഷേപത്തിനായുള്ള അബുദാബിയുടെ ആദ്യ അന്താരാഷ്ട്ര പ്രദര്‍ശനമാണിത്

അഗ്രിസ്‌കേപ്പിന്റെ ഉദ്ഘാടനഘട്ടത്തില്‍ തന്നെ നേടിയെടുക്കാന്‍ സാധിച്ച വിജയത്തില്‍ തങ്ങള്‍ക്ക് അഭിമാനമുണ്ടെന്ന് അബുദാബി ഫുഡ് സെക്യൂരിറ്റി സെന്ററിന്റെ സിഇഒ ഖലീഫ അല്‍ അലി പറഞ്ഞു.

ആഗോള കാര്‍ഷിക ഭൂമി നിക്ഷേപക അവസരങ്ങള്‍ക്കായി അതിനൂതന ട്രെന്‍ഡുകള്‍ക്കൊപ്പം മേഖലയില്‍ കൃത്യതയാര്‍ന്ന പ്ലാറ്റ്‌ഫോം ഒരുക്കാന്‍ അഗ്രിസ്‌കേപ്പിന് കഴിഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. യുഎഇയിലെ ഭക്ഷ്യ സുരക്ഷയെ പിന്തുണയ്ക്കുന്നതിനും ലോകമെമ്പാടുമുള്ള കൃഷി ഭൂമികളുമായി ബന്ധപ്പെട്ട അവസരങ്ങളെ കുറിച്ച് ബോധ്യം വരുത്തുന്നതിനും ഇവന്റിന് സാധിക്കുമെന്നതില്‍ തനിക്ക് വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അബുദാബി ഫുഡ് സെക്യൂരിറ്റി അലയന്‍സും എഫ്എസ്സിഎഡിയും ചേര്‍ന്ന് മിനിസ്ട്രി ഓഫ് പ്രസിഡന്‍ഷ്യല്‍ അഫേര്‍സ്, വിദേശകാര്യ മന്ത്രാലയം, അബുദാബി കൊമേഴ്‌സ്യല്‍ ബാങ്ക്, , അബുദാബി ചേമ്പര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി, ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് കള്‍ച്ചര്‍ ആന്‍ഡ് ടൂറിസം, അല്‍ ദഹ്‌റ അഗ്രിക്കള്‍ച്ചര്‍ എന്നിവയുമായി സഹകരിച്ചാണ് അഗ്രിസ്‌കേപ് 2017 സംഘടിപ്പിച്ചിരിക്കുന്നത്.

Comments

comments

Categories: Arabia