മൊബൈല്‍ ഹാന്‍ഡ്‌സെറ്റുകളുടെ ഇറക്കുമതി വര്‍ധിച്ചു

മൊബൈല്‍ ഹാന്‍ഡ്‌സെറ്റുകളുടെ ഇറക്കുമതി വര്‍ധിച്ചു

മുംബൈ: ഈ വര്‍ഷം മൂന്നാം ക്വാര്‍ട്ടറില്‍ മൊബൈല്‍ ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കള്‍ 80 ദശലക്ഷം മൊബൈല്‍ ഹാന്‍ഡ്‌സെറ്റ് യൂണിറ്റുകള്‍ ഇറക്കുമതി ചെയ്തു. ഇതോടെ നാലാം പാദത്തിന്റെ അവസാനത്തോടെ ഇറക്കുമതി 262 ദശലക്ഷം യൂണിറ്റ് എത്തുമെന്ന് ഏറെക്കുറെ ഉറപ്പായതായി മാര്‍ക്കറ്റ് റിസര്‍ച്ച് സ്ഥാപനമായ സിഎംആര്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചു.

സ്മാര്‍ട്ട് ഫോണിന്റെ വില്‍പനയില്‍ മൂന്നാം പാദത്തില്‍ 29 ശതമാനമാണു വര്‍ധനയുണ്ടായത്. ഇക്കാലയളവിലെ വിവിധ ആഘോഷങ്ങളാണു വില്‍പനയുടെ തോത് വര്‍ധിക്കാന്‍ കാരണമായത്. 37.5 മില്യന്‍ യൂണിറ്റ് ഫോണുകളാണു മൂന്നാം പാദത്തില്‍ ഇറക്കുമതി ചെയ്തത്. ഈ വര്‍ഷം ഇതുവരെയായി 200 മില്യന്‍ മൊബൈല്‍ ഹാന്‍ഡ്‌സെറ്റുകള്‍ ഇതിനോടകം ഇറക്കുമതി ചെയ്തു കഴിഞ്ഞു.

ഈ വര്‍ഷം അവസാനത്തോടെ 262 മില്യന്‍ യൂണിറ്റുകള്‍ ഇന്ത്യയിലേക്കു ഇറക്കുമതി ചെയ്യുമെന്നാണു കണക്കാക്കുന്നത്. ഇതില്‍ 141.6 മില്യന്‍ യൂണിറ്റുകള്‍ ഫീച്ചര്‍ ഫോണുകളും 124 മില്യന്‍ യൂണിറ്റുകള്‍ സ്മാര്‍ട്ട്‌ഫോണുകളുമായിരിക്കും. ഇന്ത്യന്‍ ഫോണ്‍ ഹാന്‍ഡ്‌സെറ്റ് വിപണിയില്‍ ചൈനീസ് ബ്രാന്‍ഡുകളുടെ വിഹിതം 44 ശതമാനമാണ്. ഇന്ത്യന്‍ ബ്രാന്‍ഡുകളുടെ വിഹിതം 28 ശതമാനവും. മൂന്നാം പാദത്തില്‍ സിയോമി 84 ശതമാനം വളര്‍ച്ച കൈവരിച്ചു. ഇറക്കുമതിയുടെ കാര്യത്തില്‍ ഇവര്‍ ഇതോടെ സാംസങിനൊപ്പം എത്തുന്ന നിലയിലായി.

Comments

comments

Categories: FK Special