നായയെ വളര്‍ത്തൂ ദീര്‍ഘായുസ് നേടൂ

നായയെ വളര്‍ത്തൂ ദീര്‍ഘായുസ് നേടൂ

സ്വീഡനില്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയത് വൈദ്യശാസ്ത്ര ലോകത്തിന് അല്‍ഭുതകരമായ മാറ്റങ്ങള്‍

നായ് വളര്‍ത്തുന്നത് മനുഷ്യരടെ ആയുസ് വര്‍ധിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്. സ്വീഡനില്‍ 3.4 മില്യണ്‍ ആളുകളില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. 40- 80 പ്രായപരിധിയിലുള്ള ആളുകളെ അപഗ്രഥിച്ചാണ് പഠനം തയാറാക്കിയത്. ഹൃദയസംബന്ധമായ അസുഖങ്ങള്‍ വരാനുള്ള സാധ്യത നായ് വളര്‍ത്തുന്നവരില്‍ വിരളമാണെന്നു കണ്ടു. വേട്ടനായ്ക്കളുടെ ഉടമകളിലാണ് ഇത് ഏറെ തെളിവാര്‍ന്നു കണ്ടത്. നായയെ കൊണ്ടു നടക്കുന്നത് വ്യായാമമായതിനാല്‍ കായികശേഷി വര്‍ധിപ്പിക്കാന്‍ സഹായകമാണ്. വളരെ സജീവമായി ജീവിതം നയിക്കുന്നവരാണ് നായയെ വാങ്ങാറുള്ളതെന്നതും ശരി. എന്നാല്‍ ഹൃദ്രോഗസാധ്യത ഒഴിവാകുന്നതിനു കാരണം അതു മാത്രമല്ലെന്ന് പഠനത്തില്‍ പറയുന്നു. ഉടമകളുടെ സാമൂഹ്യബന്ധങ്ങള്‍, സൗഖ്യം, ബാക്റ്റീരിയകളെ ചെറുക്കുന്ന ശരീരത്തിലെ സൂക്ഷ്മാണു വ്യവസ്ഥ തുടങ്ങിയവയാണിതിന് കാരണം.

ഒറ്റയ്ക്കു ജീവിക്കുന്നവരില്‍ സുരക്ഷാപ്രഭാവം തീര്‍ക്കാന്‍ നായ്ക്കള്‍ക്കു കഴിയുമെന്ന് ഗവേഷകര്‍ പറയുന്നു. ഒറ്റയ്ക്കു താമസിക്കുന്നവരില്‍ നായ്ക്കളുടെ സഹവാസം കൊണ്ട് ഒറ്റയ്ക്കല്ലാത്തവരേക്കാള്‍ മരണസാധ്യത 33 ശതമാനവും ഹൃദ്രോഗസാധ്യത 11 ശതമാനവും കണ്ടു കുറയുന്നുവെന്നും വ്യക്തമായി

കുടലിലെ സൂക്ഷ്മജീവികളുടെ സമൂഹത്തിനെയാകെയാണ് സൂക്ഷ്മാണുവ്യവസ്ഥ എന്നു പറയുന്നത്. നായകള്‍ വീടിനകത്തു ചെളിയും പൊടിയും കൊണ്ടുവരുന്നതിനാല്‍ ഉടമസ്ഥരുടെ പൊടി അലര്‍ജിക്കെതിരേയുള്ള പ്രതിരോധശേഷി കൂടുന്നു. ബാക്റ്റീരിയകളെ തുരത്താന്‍ ഇത് ശക്തിയേകുന്നു. ഒറ്റയ്ക്കു ജീവിക്കുന്നവരില്‍ സുരക്ഷാപ്രഭാവം തീര്‍ക്കാന്‍ നായ്ക്കള്‍ക്കു കഴിയുമെന്ന് ഗവേഷകര്‍ പറയുന്നു. ഒറ്റയ്ക്കു താമസിക്കുന്നവരില്‍ നായ്ക്കളുടെ സഹവാസം കൊണ്ട് ഒറ്റയ്ക്കല്ലാത്തവരേക്കാള്‍ മരണസാധ്യത 33 ശതമാനവും ഹൃദ്രോഗസാധ്യത 11 ശതമാനവും കണ്ടു കുറയുന്നുവെന്നും വ്യക്തമായി. നായ്ക്കളെ വളര്‍ത്താത്ത ഒറ്റയ്ക്കു താമസിക്കുന്നവരില്‍ ഹൃദ്രോഗമരണങ്ങള്‍ക്കുള്ള സാധ്യത വളരെയേറെയാണെന്നു കണ്ടെത്തിയിരുന്നു. എന്നാല്‍ നായ്ക്കള്‍ ഒരു കുടുംബാംഗത്തെപ്പോലെ ഏകാന്തരായി ജീവിക്കുന്നവരുടെ വീടുകളില്‍ വര്‍ത്തിക്കുന്നതാണ് കാരണമെന്ന് വിദഗ്ധര്‍ പറയുന്നു.

സ്വീഡനില്‍ 2001 മുതല്‍ നായ് വളര്‍ത്തല്‍ റജിസ്റ്റര്‍ ചെയ്യുന്നത് നിര്‍ബന്ധമാക്കിയിരുന്നു. പൗരന്മാരുടെ ആശുപത്രി സന്ദര്‍ശനം ദേശീയ സ്ഥിതിവിവരക്കണക്കില്‍ ചേര്‍ക്കുന്ന പതിവും രാജ്യത്തുണ്ട്. പഠനത്തിന് 2001- 2012 കാലഘട്ടത്തിലെ സ്ഥിതിവിവരക്കണക്കുകളാണ് അടിസ്ഥാനമാക്കിയത്. വേട്ടനായ് ഇനത്തില്‍പ്പെട്ട ടെറിയര്‍, റിട്രീവര്‍, സെന്റ് ഹോണ്ട് എന്നിവയുടെ ഉടമകള്‍ക്ക് ഹൃദ്രോഗസാധ്യത കുറഞ്ഞിരിക്കുമെന്നു കണ്ടെത്തി. നായയെ വളര്‍ത്തുന്നത് ആളുകളില്‍ മരണനിരക്കും ഹൃദ്രോഗബാധയും കുറച്ചതായി ബ്രിട്ടീഷ് ഹാര്‍ട്ട് ഫൗണ്ടേഷനിലെ ഡോ. മൈക്ക് ക്‌നാപ്ടണ്‍ വിലയിരുത്തുന്നു. മുമ്പു ചില പഠനങ്ങള്‍ ഇതേക്കുറിച്ചു സൂചിപ്പിച്ചിരുന്നെങ്കിലും അവയൊന്നും സമഗ്രമായിരുന്നില്ല.

പട്ടിവളര്‍ത്തലിന് നിരവധി ഗുണങ്ങളുണ്ട്. അതില്‍ ഏറ്റവും പ്രധാനമാണ് ഹൃദയാരോഗ്യം പ്രദാനം ചെയ്യുന്നുവെന്നത്. എന്നാല്‍ നായ്ക്കളെ വളര്‍ത്തുന്നത് ഉടമകള്‍ ചൂണ്ടിക്കാട്ടുന്നതു പോലെ സന്തോഷത്തിനു തന്നെയാണ്. നിങ്ങളൊരു നായ് സ്‌നേഹിയായാലും അല്ലെങ്കിലും ഓജസ്സോടെ ഇരിക്കുകയെന്നത് ആരോഗ്യസംരക്ഷണത്തില്‍ പ്രധാനമാണ്. എന്നാല്‍ ഇതിനു ചില പരിമിതികളുണ്ടെന്ന് ഗവേഷണത്തലവന്‍ ടോ ഫോള്‍ ചൂണ്ടിക്കാട്ടുന്നു. വലിയൊരു ജനതതിയുമായി ബന്ധപ്പെട്ടിരിക്കുന്ന ഇത്തരം പഠനങ്ങള്‍ക്ക് മനുഷ്യരെ ഹൃദ്രോഗത്തില്‍ നിന്നു രക്ഷിക്കാന്‍ നായ്ക്കള്‍ക്ക് കഴിയുന്നതെങ്ങനെയെന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. നായ്ക്കളുടെ ഉടമസ്ഥരും അല്ലാത്തവരും തമ്മില്‍ വ്യത്യാസങ്ങളുണ്ടാകാം. പഠനഫലങ്ങളാല്‍ സ്വാധീനിക്കപ്പെട്ട് നായ്ക്കളെ വാങ്ങിയവരും ആരോഗ്യം മെച്ചപ്പെടുത്താന്‍ വേണ്ടി നായ്ക്കളെ വാങ്ങുന്നുവരുമുണ്ടാകാം.

Comments

comments

Categories: FK Special, Slider