ഐന്‍സ്റ്റീന്റെ കത്ത് ലേലത്തിന്

ഐന്‍സ്റ്റീന്റെ കത്ത് ലേലത്തിന്

ജര്‍മന്‍ ശാസ്ത്രജ്ഞനും ജൂത വംശജനുമായ ആല്‍ബെര്‍ട്ട് ഐന്‍സ്റ്റീന്‍ എഴുതി ഒപ്പിട്ട കത്ത് ലേലത്തിന്. ഹിറ്റ്‌ലറുടെ ഭരണകാലത്തു ജര്‍മനിയില്‍നിന്നും അദ്ദേഹത്തിന്റെ പീഢനങ്ങളേറ്റു പലായനം ചെയ്ത ജൂതന്മാര്‍ക്കു സഹായം ചെയ്യണമെന്നു നിര്‍ദേശിച്ചു കൊണ്ടു ധനികനായൊരു ബിസിനസുകാരനു ഐന്‍സ്റ്റീന്‍ എഴുതിയ കത്താണ് 10,000 യുഎസ് ഡോളറിന് ലേലത്തില്‍ വച്ചത്.

1951 ഏപ്രില്‍ മൂന്നാം തീയതിയെന്ന് രേഖപ്പെടുത്തിയിട്ടുള്ള സ്റ്റാംപ് ചെയ്ത പേഴ്‌സണല്‍ ലെറ്റര്‍ ഹെഡിലാണ് ഐന്‍സ്റ്റീന്‍ ധനികനായ ജോസഫ് ഹാലെ ഷാഫ്‌നര്‍ക്കു കത്തെഴുതിയത്. തുണി നിര്‍മാണവുമായി ബന്ധപ്പെട്ട ബിസിനസായിരുന്നു ജോസഫിന്. ജര്‍മനിയില്‍ ജൂത വിരുദ്ധ നിലപാട് സ്വീകരിച്ച ഹിറ്റ്‌ലറുടെ പീഢനങ്ങളെ ഭയന്ന് ലക്ഷക്കണക്കിനു ജൂതന്മാരാണു ജര്‍മനി വിട്ട് അന്യദേശത്തേയ്ക്ക് പലായനം ചെയ്തത്. ഇവരില്‍ ശാസ്ത്രജ്ഞമാര്‍, സിവില്‍ സെര്‍വന്റുമാര്‍, നിയമജ്ഞര്‍ തുടങ്ങിയ വിവിധ വിഭാഗക്കാരുണ്ടായിരുന്നു. ഐന്‍സ്റ്റീനും പില്‍ക്കാലത്ത് ജര്‍മനി വിട്ട് അമേരിക്കയിലേക്കു കുടിയേറുകയായിരുന്നു. ഐന്‍സ്റ്റീന്റെ കത്ത് ഇപ്പോള്‍ ലേലത്തിനു വയ്ക്കുന്നത് ആര്‍ ആര്‍ ഓക്ഷന്‍സാണ്.

Comments

comments

Categories: FK Special