ദുബായ് ജനതയുടെ ക്ഷേമത്തിനായി എന്ത് അസാധ്യമായ കാര്യവും സാധ്യമാക്കുമെന്ന് ഭരണാധികാരി
ദുബായ്: തന്റെ സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം ദുബായ് നിവാസികളുടെ ക്ഷേമവും സന്തോഷവുമാണ് ഏറ്റവും മുന്‍ഗണനയുള്ള കാര്യമെന്ന് നഗരത്തിന്റെ ഭരണാധികാരി ഷേഖ് മൊഹമ്മദ് ബിന്‍ റഷിദ് അല്‍ മക്തൂം.
അവരുടെ ഏറ്റവും മികച്ച ഭാവിയാണ് ഞങ്ങള്‍ക്ക് വേണ്ടത്. അവരെ പുരോഗതിയുടെ പാതയിലെത്താന്‍ പ്രചോദിപ്പിക്കും എപ്പോഴും. ഭാവി വെല്ലുവിളികളെ# അതിജീവിക്കാന്‍ തരത്തിലുള്ള ഇന്നൊവേഷനുകള്‍ വികസിപ്പിക്കുകയും ചെയ്യും-ഷേഖ് മൊഹമ്മദ് പറഞ്ഞു.
യുഎഇയും അതിന്റെ നഗരങ്ങളും ലോകത്തിന്റെ കേന്ദ്രമായി നിലകൊള്ളുമെന്നും അദ്ദേഹം വ്യക്തമാക്കി. ദുബായ് എക്സിക്യൂട്ടിവ് കൗണ്‍സിലിന്റെ യോഗത്തില്‍ സംസാരിക്കുക ആയിരുന്നു അദ്ദേഹം.
സര്‍ക്കാരിന്റെ മൊത്തം പ്രവര്‍ത്തനങ്ങളില്‍ ഈ മനോഭാവം ഉണ്ടാകുമെന്നും അത് ജനങ്ങളിലേക്ക് എത്തുമെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തി അവരെ വലിയ മാറ്റത്തിന് പ്രോത്സാഹിപ്പിക്കുന്ന നടപടികളും കൈക്കൊള്ളുമെന്നും അദ്ദേഹം വ്യക്തമാക്കി.
എക്സിക്യൂട്ടിവ് കൗണ്‍സിലിനെ സഹായിക്കാന്‍ സ്ട്രറ്റജിക് അഫയേഴ്സ് കൗണ്‍സില്‍ എന്ന സംഘടന കൂടി രൂപീകരിക്കണ്ട ആവശ്യകതയും അദ്ദേഹം പറഞ്ഞു. .