ഡിജിറ്റല്‍ പരസ്യ ചെലവിടല്‍  കുതിക്കുമെന്ന് സര്‍വെ

ഡിജിറ്റല്‍ പരസ്യ ചെലവിടല്‍  കുതിക്കുമെന്ന് സര്‍വെ

2016 അവസാനം വരെ ഡിജിറ്റല്‍ പരസ്യത്തിനുവേണ്ടി 7500 കോടി രൂപയോളം ഇന്ത്യ ചെലവാക്കിയിരുന്നു

ന്യൂഡെല്‍ഹി: ഇന്ത്യയിലെ ഡിജിറ്റല്‍ പരസ്യ രംഗത്തെ ചെലവിടല്‍ 2018 ഓടെ 13000 കോടി രൂപയിലെത്തുമെന്ന് സര്‍വെ ഫലം. കുറഞ്ഞുവരുന്ന ഡാറ്റ നിരക്കും വര്‍ധിച്ച സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗവും ഇതിന് ഉത്തേജനം പകരുമെന്നും അസോചവും കെപിഎംജിയും സംയുക്തമായി നടത്തിയ പഠനം വെളിപ്പെടുത്തി.

2016 അവസാനം വരെ ഡിജിറ്റല്‍ പരസ്യത്തിനുവേണ്ടി 7500 കോടി രൂപയോളം ഇന്ത്യ ചെലവാക്കിയിരുന്നു. നിലവിലത് 9800 കോടി രൂപയിലെത്തിനില്‍ക്കുന്നു. 3ജി, 4ജി സേവനങ്ങളുടെ ലഭ്യതയും ഇന്റര്‍നെറ്റ് വ്യാപനവും തുണയ്ക്കുന്നതു കാരണം ഡിജിറ്റല്‍ പരസ്യ മേഖലയിലെ ധന വിനിയോഗം 2018 ഡിസംബറോടെ 35 ശതമാനമെന്ന വളര്‍ച്ചാ നിരക്ക് കൈവരിച്ച് 13000 കോടി രൂപ (രണ്ട് ബില്ല്യണ്‍ ഡോളര്‍)യിലെത്തിയേക്കും- സര്‍വെയില്‍ പറയുന്നു.

കമ്പനികള്‍ തങ്ങളുടെ മൊത്തം പരസ്യചെലവിന്റെ 50 ശതമാനവും ഡിജിറ്റല്‍ ഉപാധികളിലാണ് വിനിയോഗിക്കുന്നതെന്നും സര്‍വെ വിലയിരുത്തി

കമ്പനികള്‍ തങ്ങളുടെ മൊത്തം പരസ്യചെലവിന്റെ 50 ശതമാനവും ഡിജിറ്റല്‍ ഉപാധികളിലാണ് വിനിയോഗിക്കുന്നതെന്നും സര്‍വെ വിലയിരുത്തി.

ലോകമെമ്പാടുമുള്ള ഡിജിറ്റല്‍ ആശയവിനിമയ ഉപാധികളില്‍ വര്‍ധനവുണ്ടായതിനാല്‍ ഡിജിറ്റല്‍ പരസ്യ വ്യവസായം അതിവേഗം വളരുകയാണ്. കൂടാതെ സ്മാര്‍ട്ട്‌ഫോണുകളുടെ വര്‍ധനവും ടാബ്ലറ്റുകളും പരസ്യദാതാക്കള്‍ക്ക് വലിയതോതില്‍ പ്രേക്ഷകരെ ലഭിക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നു. ടെലിവിഷന്‍, ലാപ്‌ടോപ്, ടാബ്ലറ്റ്, സ്മാര്‍ട്ട്‌ഫോണ്‍ എന്നിവയ്ക്ക് അഭികാമ്യമായ തരത്തില്‍ എളുപ്പത്തില്‍ ഉപയോഗിക്കാവുന്നതാണ് ഡിജിറ്റല്‍ അഡ്വര്‍ടൈസിംഗുകളെന്നും സര്‍വെ കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: More