ന്യൂഡെല്‍ഹി : ഹോസ്പിറ്റാലിറ്റി കമ്പനിയായ ഓയോ വാട്സാപ്പുമായി സഹകരിച്ച് കമ്പനിയുടെ എന്റര്‍പ്രൈസ് സൊലൂഷന് പരീക്ഷിക്കുന്നു. ഓയോ ബുക്ക് ചെയ്യുന്നവര്‍ക്ക് തങ്ങളുടെ ബുക്കിംഗ് സ്ഥിരീകരണങ്ങളോടൊപ്പം റദ്ദാക്കലുകളും യാത്രാ വിവരങ്ങളും വാട്സാപ്പിലൂടെ ലഭിക്കുന്നതിനുവേണ്ടിയാണ് ഈ പുതിയ നീക്കം.
ബുക്കിംഗ് സാധ്യമായാല്‍, വാട്സാപ്പിലൂടെ സ്ഥിരീകരണ സന്ദേശം അയയ്ക്കാനാകും. ഓയോയുടെ അംഗീകൃത പ്രൊഫൈലിലൂടെ ഉപഭോക്താക്കള്‍ക്ക് സന്ദേശം സ്വീകരിക്കാനാകും. പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ എസ്എംഎസ് മുഖേന അതിഥികളെ അറിയിക്കുമെന്ന് ഓയോ വ്യക്തമാക്കി. വാട്സാപ്പ് ഉപയോഗിക്കാത്ത ഉപയോക്താക്കള്‍ക്ക് എസ്എംസിലൂടെയും ഇ-മെയ്ലിലൂടെയും നോട്ടിഫിക്കേഷന്‍ സ്വീകരിക്കാനാകും.
രാജ്യത്തെ ഹോസ്പിറ്റാലിറ്റി വ്യവസായത്തിന്റെ മൂല്യം സൃഷ്ടിക്കാന്‍ ഈ സാങ്കേതികവിദ്യ ഓയോയ്ക്ക് ഗുണം ചെയ്യുമെന്നും അതിഥികള്‍ക്കും ഈ സേവനം നല്‍കുമെന്നും ഓയോയുടെ സിടിഒയായ അനില്‍ ഗോയല്‍ പറഞ്ഞു.
ഇന്ത്യ, മലേഷ്യ, നേപ്പാള്‍ എന്നിവിടങ്ങളിലെ 230 ലധികം നഗരങ്ങളിലായി 8,500 ലധികം ഹോട്ടലുകളില്‍ ഓയോയുടെ സാന്നിധ്യമുണ്ട്.