അപകടഇന്‍ഷുറന്‍സ്: ഇരകള്‍ വഞ്ചിക്കപ്പെടുന്നു

അപകടഇന്‍ഷുറന്‍സ്: ഇരകള്‍ വഞ്ചിക്കപ്പെടുന്നു

വാഹനാപകട കേസുകളില്‍ ഇരകളെ സമീപിച്ച് വ്യാജത്തെളിവുണ്ടാക്കി നഷ്ടപരിഹാരം തട്ടുന്ന സംഘങ്ങള്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് തലവേദനയാകുന്നു

ഇന്‍ഷുറന്‍സ് കമ്പനികളെ വഞ്ചിച്ച് വലിയ തുക തട്ടിയെടുക്കുന്നവരുടെ കഥകള്‍ നാം ഒരുപാട് കേട്ടിട്ടുണ്ട്. സുകുമാരക്കുറുപ്പു മുതല്‍ ഇങ്ങോട്ട് വലിയ തുകയ്ക്കു വേണ്ടി എന്തു ക്രൂരകൃത്യവും ചെയ്യാന്‍ തയാറുള്ളവരുടെ ചരിത്രം എക്കാലവും സിനിമകള്‍ക്കും കഥകള്‍ക്കും പ്രേരണയായിട്ടുണ്ട്. കണ്ടംചെയ്യാറായ ചരക്കുകപ്പലുകളാണ് ഇന്‍ഷുറന്‍സ് തട്ടിപ്പുകളിലെ മറ്റൊരു ഉപകരണം. വലിയ തുകയ്ക്ക് ഇന്‍ഷുര്‍ ചെയ്ത കപ്പലുകള്‍ ഉപയോഗശൂന്യമാകുന്നതോടെ കടലില്‍ ഉപേക്ഷിക്കുകയാണ് ഷിപ്പിംഗ്കമ്പനികള്‍ ചെയ്യുക. ഇങ്ങനെ ഉപേക്ഷിക്കപ്പെടുന്ന കപ്പലുകളില്‍ പെട്ടുപോകാറുള്ള ജീവനക്കാരുടെ കദനകഥകള്‍ മാധ്യമങ്ങളില്‍ പലകുറി വന്നിട്ടുണ്ട്. ഇക്കാലത്ത് ഏറ്റവും കൂടുതല്‍ തട്ടിപ്പുകള്‍ നടക്കുന്ന മേഖലയാണ് വാഹന ഇന്‍ഷുറന്‍സ് രംഗം. 1990-കളില്‍ വലിയൊരു വളര്‍ച്ചയാണ് ഈ മേഖലയിലുണ്ടായത്. കാറുകള്‍ വാങ്ങാന്‍ വേണ്ടിയിരുന്ന സങ്കീര്‍ണതകള്‍ നിറഞ്ഞ ലൈസന്‍സ് രാജ് എടുത്തു മാറ്റിയതോടെ സ്വകാര്യബാങ്കുകളടക്കം വലിയൊരു വിഭാഗം കാര്‍വായ്പകളുമായി രംഗപ്രവേശം ചെയ്തു. ഒപ്പം ഇന്‍ഷുറന്‍സ് രംഗം സ്വകാര്യ മേഖലയ്ക്കു തുറന്നു കൊടുത്തതോടെ വിദേശപങ്കാളിത്തത്തോടെ പ്രവര്‍ത്തിക്കുന്ന കമ്പനികളുടെ കുത്തൊഴുക്കിനും രാജ്യം സാക്ഷ്യം വഹിച്ചു.

എണ്ണിയാലൊടുങ്ങാത്ത വാഹനങ്ങള്‍ നിരത്തിലിറങ്ങിയതോടെ ഇന്‍ഷുറന്‍സ് കമ്പനികളുടെ പ്രവര്‍ത്തനവും വ്യാപകമായി. ഒട്ടേറെ ചുഴികളും മലരികളും നിറഞ്ഞ ജനറല്‍ ഇന്‍ഷുറന്‍സ് രംഗം ഇതോടെ തട്ടിപ്പുകാരുടെയും കേദാരമായി. മറ്റേതൊരു സാമ്പത്തികസേവനവും പോലെ വിശ്വാസത്തിലധിഷ്ഠിതമായ സേവനരംഗമാണ് ഇന്‍ഷുറന്‍സ്. എന്നാല്‍ റിസ്‌ക് എന്ന അനിശ്ചിതത്വത്തെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന രംഗമായതു കൊണ്ട് ഇതിലെ തട്ടിപ്പിനുള്ള സാധ്യത കൂടുതലാണ്. വിവിധ തലങ്ങളിലൂടെയും ഇടനിലക്കാരിലൂടെയും കടന്നുപോകുമ്പോള്‍ അഴിമതിക്കുള്ള അവസരവും കൂടുന്നു. രാജ്യത്തെ ഗതാഗതത്തിരക്കും വാഹനാപകടങ്ങളുടെ പെരുക്കവും ഇതിന് അനുകൂലാന്തരീക്ഷമൊരുക്കുന്നു. മുമ്പൊക്കെ ഒറ്റപ്പെട്ട രീതിയില്‍ കമ്പനി ജീവനക്കാരും പൊലീസും മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥരുമടങ്ങുന്ന കൂട്ടുകെട്ട് ഉപയോക്താക്കളുമായി ചേര്‍ന്ന് നടത്തിയിരുന്ന ചെറിയ കണ്ണടയ്ക്കലുകളിലും സ്വജനപക്ഷപാതപരമായ മാനദണ്ഡ ലംഘനങ്ങളിലുമൊതുങ്ങിയിരുന്ന കൊച്ചുതട്ടിപ്പുകള്‍ ഇന്ന് വ്യാജരേഖകള്‍ തയാറാക്കല്‍, ഉപയോക്താവിനെയും കമ്പനിയെയും ഒരേ സമയം വഞ്ചിക്കല്‍ തുടങ്ങിയ സംഘടിത കുറ്റകൃത്യങ്ങള്‍ക്കു വഴിമാറിയിരിക്കുന്നു.

വാഹനാപകടത്തിലെ ഇരകളെ കണ്ണില്‍ ചോരയില്ലാതെ പറ്റിക്കുന്ന ഗൂഢസംഘങ്ങള്‍ രാജ്യതലസ്ഥാനത്തു വിലസുന്നതായാണ് ചില ദുരൂഹ വാഹനാപകടങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. വളരെ പ്രൊഫഷണലായി കാര്യങ്ങള്‍ നീക്കുന്ന സംഘത്തിന് പൊലീസിനെ വരെ പറ്റിക്കാനാകുന്നു. ഇതിലൂടെ സംശയലേശമെന്യേ ഇന്‍ഷുറന്‍സ് കമ്പനികളില്‍ നിന്ന് നഷ്ടപരിഹാരം വാങ്ങിയെടുക്കാനുമാകുന്നു. അജ്ഞാത വാഹനങ്ങള്‍ ഇടിച്ചുണ്ടാകുന്ന കേസുകളില്‍ പൊലീസ് ഇടുന്ന എഫ്‌ഐആറുകളുടെ ഇലക്ട്രോണിക് പതിപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുകയാണ് തട്ടിപ്പിന്റെ ആദ്യപടി. അപകടത്തിന്റെ വിശദാംശങ്ങള്‍ വ്യക്തമാക്കിയ എഫ്‌ഐആറില്‍ നിന്ന് തട്ടിപ്പിനാവശ്യമായ മുഴുവന്‍ വിവരങ്ങളും കിട്ടും. അതിനു ശേഷം എംഎസിടി കോടതിയില്‍ കേസിനാവശ്യമായ എല്ലാ കക്ഷികളെയും അവര്‍ ഏര്‍പ്പാടാക്കും. ദൃക്‌സാക്ഷികള്‍, ഡ്രൈവര്‍മാര്‍, വാഹന ഉടമകള്‍ എന്നിങ്ങനെ എല്ലാ കക്ഷികളെയും വ്യാജമായി എത്തിക്കുന്നു. മാത്രമല്ല അപകടത്തിന് ഇരയായവരുടെ കുടുംബാംഗങ്ങളെ പ്രലോഭിച്ച് ഇവരുടെ കുല്‍സിതപ്രവര്‍ത്തനങ്ങള്‍ക്ക് കൂടെ നിര്‍ത്തുകയും ചെയ്യുന്നു. നഷ്ടപരിഹാരത്തുകയുടെ ഒരു പങ്ക് വാഗ്ദാനം ചെയ്താണ് കുടുംബാംഗങ്ങളെ തട്ടിപ്പില്‍ പങ്കാളികളാക്കുന്നത്.

അജ്ഞാത വാഹനങ്ങള്‍ ഇടിച്ചുണ്ടാകുന്ന കേസുകളില്‍ പൊലീസ് ഇടുന്ന എഫ്‌ഐആറുകളുടെ ഇലക്ട്രോണിക് പതിപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുകയാണ് തട്ടിപ്പിന്റെ ആദ്യപടി. അപകടസ്ഥലം സംബന്ധിച്ച് സംഘം വിശദപഠനം നടത്തിയിരിക്കും. സിസി ടിവി കാമറകള്‍ വെച്ചിരുന്നോ, ദൃക്‌സാക്ഷികളുണ്ടാകാനുള്ള സാഹചര്യമുണ്ടായിരുന്നോ എന്നൊക്കെയുള്ള രംഗനിരീക്ഷണം നടത്തി ഉറപ്പു വരുത്തിയ ശേഷമാണ് കേസ് എടുക്കുന്നത്. തെളിവുകള്‍ പരമാവധി ഇല്ലാത്ത കേസുകളാണ് ക്രിമിനല്‍ സംഘം ഏറ്റെടുക്കാറുള്ളത്

അപകടസ്ഥലം സംബന്ധിച്ച് സംഘം വിശദപഠനം നടത്തിയിരിക്കും. സിസി ടിവി കാമറകള്‍ വെച്ചിരുന്നോ, ദൃക്‌സാക്ഷികളുണ്ടാകാനുള്ള സാഹചര്യമുണ്ടായിരുന്നോ- കടകള്‍, സ്ഥാപനങ്ങള്‍ എന്നിങ്ങനെ- എന്നൊക്കെയുള്ള രംഗനിരീക്ഷണം നടത്തി ഉറപ്പു വരുത്തിയ ശേഷമാണ് കേസ് എടുക്കുന്നത്. തെളിവുകള്‍ പരമാവധി ഇല്ലാത്ത കേസുകളാണ് ക്രിമിനല്‍ സംഘം ഏറ്റെടുക്കാറുള്ളത്. പൊലീസിനെ വിളിച്ചറിയിക്കുകയാണ് അടുത്ത പടി. അപകടത്തിന്റെ ദൃക്‌സാക്ഷിയെന്ന നിലയ്ക്കാണ് അറിയിക്കുന്നത്. അന്വേഷണോദ്യോഗസ്ഥന്‍ ഇവരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കുന്നു. എഫ്‌ഐആറില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ പറയുന്നതിനാല്‍ സംഭവവുമായി പൊരുത്തപ്പെടുന്ന രീതിയില്‍ വിശ്വാസയോഗ്യമായി അവതരിപ്പിക്കാന്‍ വ്യാജദൃക്‌സാക്ഷിക്കാകുന്നു. അജ്ഞാതവാഹനത്തെക്കുറിച്ചുള്ള വിശദാംശങ്ങള്‍ സാക്ഷി വിശദീകരിക്കുന്നു. സംഘം ഏര്‍പ്പെടുത്തിയിരിക്കുന്ന വാഹനത്തിന്റെ വിശദാംശങ്ങളാകും ഇങ്ങനെ നല്‍കുക.

ലഭിക്കുന്ന വിവരണത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് വാഹനഉടമയെ കണ്ടെത്തുന്നു. ഇയാളെ സ്റ്റേഷനിലേക്കു വിളിച്ചു വരുത്തും. സംഭവസമയത്ത് ഡ്രൈവറാണ് വാഹനം ഓടിച്ചതെന്നാകും ഇയാള്‍ പറയുക. തുടര്‍ന്ന് ഡ്രൈവറെ വിളിപ്പിക്കും. അയാളും സ്വാഭാവികമായും ക്രിമിനല്‍ സംഘാംഗം തന്നെയായിരിക്കും. ഡ്രൈവര്‍ കുറ്റസമ്മതം നടത്തുന്നു. സാക്ഷിമൊഴിയുടെയും വാഹനഉടമ, ഡ്രൈവര്‍ എന്നിവരുടെ മൊഴികളുടെയും അടിസ്ഥാനത്തില്‍ പ്രതിപ്പട്ടികയില്‍ ഡ്രൈവറുടെ പേരും ഉള്‍പ്പെടുത്തി അറസ്റ്റ് രേഖപ്പെടുത്തുന്നു. മനഃപൂര്‍വമല്ലാത്ത നരഹത്യ പെട്ടെന്നു ജാമ്യം ലഭിക്കുന്ന കുറ്റമായതിനാല്‍ ഡ്രൈവര്‍ ഉടന്‍ ജയില്‍മോചിതനാകും. കുറ്റപത്രം ഫയല്‍ ചെയ്ത് കോടതിയില്‍ കേസ് വിചാരണ ചെയ്യുന്നു. ഈ അവസരത്തില്‍ സംഘാംഗങ്ങള്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടയാളുടെ കുടുംബാംഗങ്ങളെ സമീപിച്ച് നഷ്ടപരിഹാരം വാഗ്ദാനം ചെയ്യുന്നു. ലക്ഷക്കണക്കിനു രൂപയുടെ ഇന്‍ഷുറന്‍സ് തുകയുടെ പങ്ക് നല്‍കാമെന്ന വാഗ്ദാനമെന്ന ചൂണ്ടയില്‍ കുടുംബാംഗങ്ങള്‍ കൊത്തുകയും ചെയ്യുന്നു.

നഷ്ടപരിഹാരത്തുകയുടെ ചെറിയൊരു അംശമാണ് ഇരയുടെ ആശ്രിതര്‍ക്കു നല്‍കാറുള്ളത്. ഫുള്‍കവര്‍ ഇന്‍ഷുറന്‍സുള്ള വാഹനത്തിന്റെ തേര്‍ഡ് പാര്‍ട്ടിക്കുള്ള നഷ്ടപരിഹാരവും മറ്റ് ആനുകൂല്യങ്ങളുമായി വലിയ തുകയാണ് ലഭിക്കുന്നത്. എന്നാല്‍ ഭീമമായ തുകയുടെ സിംഹഭാഗവും ഈ കറക്കു കമ്പനി കൈവശപ്പെടുത്തുന്നു. സംഘത്തിന്റെ കള്ളി വെളിച്ചത്തായത് സെപ്റ്റംബറില്‍ ഇന്‍ഷുറന്‍സ് കമ്പനിക്ക് ചില സംശയങ്ങള്‍ ഉണ്ടായതിനെത്തുടര്‍ന്നാണ്. സംഘത്തിന്റെ അതിബുദ്ധി, ചില വ്യാജ ക്ലെയിമുകള്‍ റിപ്പോര്‍ട്ട് ചെയ്തതാണ് ഇതിനു കാരണം. ഇതേക്കുറിച്ചുള്ള അന്വേഷണം ചില ഉദ്യോഗസ്ഥരും വ്യക്തികളും തമ്മിലുള്ള അവിശുദ്ധ ബന്ധത്തില്‍ ചെന്നെത്തുകയും ചെയ്തു. തട്ടിപ്പു വ്യക്തമായതോടെ ഇന്‍ഷുറന്‍സ് കമ്പനി, ഹൈക്കോടതിയില്‍ ക്ലെയിമുകള്‍ക്കെതിരേ കേസ് നല്‍കി. ഇതേ തുടര്‍ന്ന് കേസുകളുടെ തുടരന്വേഷത്തിന് കോടതി ഉത്തരവിട്ടു. നരേല, ബവാന, കഞ്ജ്‌വാല, ബേഗംപുര്‍, ഷാബദ് ഡെയറി എന്നിവിടങ്ങളിലാണ് ഇവയില്‍ ഭൂരിഭാഗം കേസുകളും റജിസ്റ്റര്‍ ചെയ്തതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ഇതേത്തുടര്‍ന്ന് കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് സംഘത്തിനെതിരേ കേസെടുത്തു.

സംഘത്തിന്റെ കള്ളി വെളിച്ചത്തായത് സെപ്റ്റംബറില്‍ ഇന്‍ഷുറന്‍സ് കമ്പനിക്ക് ചില സംശയങ്ങള്‍ ഉണ്ടായതിനെത്തുടര്‍ന്നാണ്. സംഘത്തിന്റെ അതിബുദ്ധി, ചില വ്യാജ ക്ലെയിമുകള്‍ റിപ്പോര്‍ട്ട് ചെയ്തതാണ് ഇതിനു കാരണം. ഇതേക്കുറിച്ചുള്ള അന്വേഷണം ചില ഉദ്യോഗസ്ഥരും വ്യക്തികളും തമ്മിലുള്ള അവിശുദ്ധ ബന്ധത്തില്‍ ചെന്നെത്തുകയും ചെയ്തു. നരേല, ബവാന, കഞ്ജ്‌വാല, ബേഗംപുര്‍, ഷാബദ് ഡെയറി എന്നിവിടങ്ങളിലാണ് ഇവയില്‍ ഭൂരിഭാഗം കേസുകളും റജിസ്റ്റര്‍ ചെയ്തതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി

അന്വേഷണം പുരോഗമിക്കുന്നതോടെ കൂടുതല്‍ തെളിവുകള്‍ വെളിച്ചത്തു വന്നിരിക്കുകയാണ്. മജിസ്‌ട്രേറ്റ് കോടതി തീര്‍പ്പുകല്‍പ്പിച്ച ഇതു സംബന്ധിച്ച എല്ലാ കേസുകളും അന്വേഷിക്കുമെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കി. അന്വേഷണകാലയളവില്‍ സംഘത്തിന്റെ പ്രവര്‍ത്തനരീതി സംബന്ധിച്ച് കൂടുതല്‍ കാര്യങ്ങള്‍ അറിയാനായി. കുറ്റവാളികളെ പിടികൂടാന്‍ പല സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം നടത്തുന്നത്. കണ്ടു കേസുകളിലായി ഇന്‍ഷുറന്‍സ് കമ്പനി 35,75,000 ഉം 60 ലക്ഷം രൂപയും നഷ്ടപരിഹാരം കൊടുത്തിട്ടുണ്ട്. ഇരകള്‍ വീണ്ടും ഇരകളാകുന്ന ഇത്തരം തട്ടിപ്പുകള്‍ കടയാന്‍ നിയമം കര്‍ക്കശമാക്കണം. ഇന്‍ഷുറന്‍സ് കമ്പനികള്‍ ഈ സംഭവം മുന്നറിയിപ്പായി കണ്ട് അന്വേഷണ രീതികള്‍ കൂടുതല്‍ ശക്തമാക്കുകയും വേണം.

Comments

comments

Categories: FK Special, Slider