കാര്‍ നമ്പര്‍ ‘2’ നു വേണ്ടി 2.7 മില്യണ്‍ ഡോളര്‍ ചെലവാക്കി അബുദാബി ബിസിനസുകാരന്‍

കാര്‍ നമ്പര്‍ ‘2’ നു വേണ്ടി 2.7 മില്യണ്‍ ഡോളര്‍ ചെലവാക്കി അബുദാബി ബിസിനസുകാരന്‍

23കാരനായ ബിസിനസുകാരന്‍ അഹമെദ് അല്‍ മര്‍സുകിയാണ് ഏറ്റവും കൂടിയ ലേലത്തുകയ്ക്ക് കാര്‍ പ്ലേറ്റ് നമ്പര്‍ സ്വന്തമാക്കിയത്

അബുദാബി: ലേല യുദ്ധത്തിനു ശേഷം കാര്‍ പ്ലേറ്റ് നമ്പര്‍ ‘2’ വിറ്റത് 2.7 മില്യണ്‍ ഡോളര്‍ എന്ന റെക്കോര്‍ഡ് തുകയ്ക്ക്. 10 മില്യണ്‍ അറബ് എമിറേറ്റ്‌സ് ദിര്‍ഹമാണ് രണ്ട് എന്ന നമ്പറിനു വേണ്ടി ചെലവാക്കിയത്.

23കാരനായ എമിറൈറ്റി ബിസിനസുകാരന്‍ അഹമെദ് അല്‍ മര്‍സുകിയാണ് ഏറ്റവും കൂടിയ ലേലത്തുകയ്ക്ക് കാര്‍ പ്ലേറ്റ് നമ്പര്‍ സ്വന്തമാക്കിയത്. 20 കാര്‍ നമ്പര്‍ പ്ലേറ്റ് പ്രേമികള്‍ മല്‍സരിച്ചതില്‍ നിന്നാണ് മര്‍സുകി നേട്ടം സ്വന്തമാക്കിയത്.

ആകെ 60 മ്പര്‍ പ്ലേറ്റുകളാണ് ലേലത്തില്‍ വച്ചത്. ഇവയില്‍ നിന്നെല്ലാമായി 15 മില്യണ്‍ ഡോളര്‍ സമാഹരിച്ചു

അബുദാബി പോലീസും എമിറേറ്റ്‌സ് ഓക്ഷനും ചേര്‍ന്ന സംയുക്തമായാണ് ഇവന്റ് സംഘടിപ്പിച്ചത്. ആകെ 60 മ്പര്‍ പ്ലേറ്റുകളാണ് ലേലത്തില്‍ വച്ചത്. ഇവയില്‍ നിന്നെല്ലാമായി 15 മില്യണ്‍ ഡോളര്‍ സമാഹരിച്ചു. അതായത് 55 മില്യണ്‍ അറബ് എമിറേറ്റ് ദിര്‍ഹം(എഇഡി). രണ്ടമത്തെ ഏറ്റവും വലിയ ലേലം നടന്നത് നമ്പര്‍ 11 ന് വേണ്ടിയാണ്. 6.4 മില്യണ്‍ എഇഡിക്കാണ് ഇത് വിറ്റത്. 4.5 മില്യണ്‍ ദിര്‍ഹത്തിനു വിറ്റുപോയ നമ്പര്‍ 22 ആണ് ഇക്കാര്യത്തില്‍ മൂന്നാമതുള്ളത്. പ്ലേറ്റ് നമ്പര്‍ 17 വിറ്റുപോയത് 3.3 മില്യണ്‍ ദിര്‍ഹത്തിനും 60 വിറ്റത് 2.95 മില്യണ്‍ ദിര്‍ഹത്തിനുമാണ്. അബുദാബി പോലീസിന്റെ 60ാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ എമിറേറ്റ് പാലസ് ഹോട്ടലില്‍ വച്ചു നടന്ന ഇവന്റില്‍ 800 പേര്‍ പങ്കെടുത്തു.

Comments

comments

Categories: Arabia

Related Articles