സോണി ഇന്ത്യ മിറര്‍ലെസ് ക്യാമറ ശ്രേണിയിലേക്ക് പുതിയ മോഡല്‍

സോണി ഇന്ത്യ മിറര്‍ലെസ് ക്യാമറ ശ്രേണിയിലേക്ക് പുതിയ മോഡല്‍

ന്യുഡെല്‍ഹി: സോണി ഇന്ത്യ തങ്ങളുടെഫുള്‍ഫ്രെയിം മിറര്‍ലെസ് കാമറ ശ്രേണിയിലേക്ക് മികവുറ്റ എ7ആര്‍ III എന്ന പുതിയ മോഡല്‍ പ്രഖ്യാപിച്ചു.

പുതിയ എ7ആര്‍ III ഒരു ഉയര്‍ന്ന റെസലൂഷനുള്ള 42.4 എംപി1 ബാക്ക് ഇലൂമിനേറ്റഡ് എക്‌സ്‌മോര്‍ സെന്‍സറും, മതിപ്പുളവാക്കുന്ന ഷൂട്ടിംഗ് വേഗതയും, പൂര്‍ണമായ ട്രാക്കിംഗും ഉള്ളതാണ്. ഏല്ലാ കണ്ടീഷനുകളിലും ഷൂട്ടിംഗ് മികച്ച പ്രകടനം ഉറപ്പ് വരുത്തും.

പുതിയ ഫുള്‍ഫ്രെയിം മിറര്‍ലെസ് കാമറ ഒരു സൂക്ഷ്മമായ ഇമേജ് പ്രൊസസിംഗ് സിസ്റ്റം ഉള്ളതാണ്. ഇത് പൂര്‍ണമായും 42.4എംപി യുള്ള ചിത്രങ്ങള്‍ വേഗതയില്‍, ക്യത്യതയാര്‍ന്ന ട്രാക്കിംഗോടെ ഷൂട്ട് ചെയ്യാന്‍ അനുവദിക്കുന്നു. ഈ ഹൈസ്പീഡ് മെക്കാനിക്കല്‍ ഷട്ടര്‍ അല്ലെങ്കില്‍ ഒരു പൂര്‍ണ നിശബ്ദമായ ഷൂട്ടിംഗിന് ലഭ്യമാണ്. ഇത് ക്യാമറക്ക് വിപുലമായ ഫ്‌ലെക്‌സിബിലിറ്റി ലഭ്യമാക്കുന്നു.

കൂടുതല്‍ സൗകര്യത്തിന് വേണ്ടി, വലിയ ഗ്രൂപ്പുകളുള്ള ബസ്റ്റ് ഇമേജുകള്‍ മെമ്മറി കാര്‍ഡിലേക്ക് റൈറ്റ് ചെയ്യുമ്പോള്‍, ക്യാമറയുടെ സുപ്രധാനമായ നിരവധി ഫംഗ്ഷനുകള്‍ പ്രവര്‍ത്തിപ്പിക്കാനാവും.

5ആക്‌സിസ് ഒപ്റ്റിക്കല്‍ ഇന്‍ബോഡി ഇമേജ് സ്റ്റെബിലൈസേഷന്‍, 5.5 സ്റ്റെപ്പ് ഷട്ടര്‍ സ്പീഡ് സൗകര്യത്തിനൊപ്പം റെസലൂഷന്‍ വര്‍ധിപ്പിക്കുന്നതിനായി ഈ ഫുള്‍ഫ്രെയിം മോഡല്‍ ഒപ്റ്റിക്കല്‍ ലോ പാസ് ഫില്‍റ്റര്‍ ഇല്ലാതെയാണ് നിര്‍മിച്ചിരിക്കുന്നത്. ഈ ക്യാമറക്ക് നവീനമായ 5ആക്‌സിസ് ഓപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷന്‍ സിസ്റ്റം ഉണ്ട്. ഇതില്‍ ഹൈറെസലൂഷന്‍ ഷൂട്ടിംഗ് കപ്പാസിറ്റിയെ പിന്തുണയ്ക്കാനായി ഫൈന്‍ട്യൂണ്‍ ചെയ്യാം. ഇത് 5.5 സ്റ്റെപ്പ് ഷട്ടര്‍ സൗകര്യം നല്‍കും. ഒരു ഇമേജ് സ്റ്റെബിലൈസേഷന്‍ സിസ്റ്റത്തിന് വേണ്ടിയുള്ള ലോകത്തിലെ ഏറ്റവും ഉയര്‍ന്ന കോംപെന്‍സേഷന്‍ പെര്‍ഫോമന്‍സാണിത്.ഒരു പുതിയ ലോവൈബ്രേഷന്‍ ഷട്ടര്‍ ഉള്ളത് വൈബ്രേഷനും എല്ലാ മോഡുകളിലും ഇമേജ് ബ്ലര്‍ ചെയ്യുന്നതും കുറയ്ക്കും.

പുതിയ എ7ആര്‍ III ഒരു വീഡിയോ ക്യാമറ എന്ന നിലയില്‍ അസാധാരണമായ കഴിവുകളുള്ളതാണ്. ഇത് 4കെ (3840×2160 പിക്‌സലുകള്‍) വീഡിയോ റെക്കോഡിംഗ് ഫുള്‍ഫ്രെയിം ഇമേജ് സെന്‍സറിന്റെ പൂര്‍ണമായ വ്യാപ്തിയില്‍ സാധ്യമാക്കുന്നു. കൂടാതെ വര്‍ധിച്ച കളര്‍ ഗ്രേഡിംഗ് ഫ്‌ലെക്‌സിബിലിറ്റിക്ക് വേണ്ടിയുള്ള സൗകര്യങ്ങളും ലഭ്യമാണ്.

എ7ആര്‍ III ല്‍ ആദ്യമായി അവതരിപ്പിക്കുന്ന സംവിധാനമാണ് പിക്‌സല്‍ ഷിഫ്റ്റ് മള്‍ട്ടി ഷൂട്ടിംഗ് മോഡ്.

സോണിയുടെ പുതിയ ഫുള്‍ഫ്രെയിം ക്യാമറയ്ക്ക് വൈവിധ്യമാര്‍ന്ന വിപുലമായ സംവധാനങ്ങളുണ്ട്. ഇത് ശരിക്കുള്ള പ്രൊഫഷണല്‍ ഓപ്പറേറ്റിംഗ് സ്‌റ്റൈല്‍ നല്‍കും. ബാറ്ററിയുടെ ആയുസും ഗണ്യമായി വര്‍ധിപ്പിച്ചിട്ടുണ്ട്. പുതിയ കാമറസോണിയുടെ ബാറ്ററിയാണ് ഉപയോഗിക്കുന്നത്.

ഈ പുതിയ കാമറ ഒരു മള്‍ട്ടി സെലക്റ്റര്‍ ജോയ്സ്റ്റിക്കും നല്‍കുന്നു. കൂടാതെ ഒരു പിസിയിലേക്ക് ബന്ധിപ്പിച്ചിരിക്കുമ്പോള്‍ ഒരു വേഗമാര്‍ന്ന ഇമേജ് ട്രാന്‍സ്ഫറും സാധ്യമാകും.

പുതിയതായി പുറത്തിറക്കിയ കാമറ എല്ലാ ആല്‍ഫ ഫ്‌ലാഗ്ഷിപ്പ് സ്റ്റോറുകളിലും, സോണി സെന്ററിലും, ഇന്ത്യയിലുടനീളമുള്ള പ്രമുഖ ഇലക്ട്രോണിക് സ്റ്റോറുകളിലും ലഭ്യമാകും.

Comments

comments

Categories: Tech