2020 ഓടെ സ്‌കോഡ ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മ്മിച്ചുതുടങ്ങും

2020 ഓടെ സ്‌കോഡ ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മ്മിച്ചുതുടങ്ങും

ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പിലെ വിവിധ ബ്രാന്‍ഡുകള്‍ക്കുവേണ്ടി ഇലക്ട്രിക് വാഹനഘടകങ്ങളും നിര്‍മ്മിക്കും

മ്ലാഡ ബോളേസ്ലാഫ് (ചെക്ക് റിപ്പബ്ലിക്) : 2020 ഓടെ പൂര്‍ണ്ണമായും വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന മോഡലുകള്‍ സ്‌കോഡ ഓട്ടോ നിര്‍മ്മിച്ചുതുടങ്ങും. മ്ലാഡ ബോളേസ്ലാഫിലെ പ്ലാന്റിലായിരിക്കും സ്‌കോഡയുടെ ഇലക്ട്രിക് വാഹനങ്ങള്‍ പിറവിയെടുക്കുന്നത്. പ്ലഗ്-ഇന്‍ ഹൈബ്രിഡ് വാഹനങ്ങള്‍ക്കുള്ള ഇലക്ട്രിക് കംപോണന്റുകള്‍ 2019 ല്‍ നിര്‍മ്മിച്ചുതുടങ്ങുമെന്നും ചെക്ക് ബ്രാന്‍ഡ് അറിയിച്ചു. സ്‌കോഡയുടെ ഭാവി ഇലക്ട്രിക് ആയിരിക്കുമെന്ന് സിഇഒ ബേണ്‍ഹാര്‍ഡ് മെയ്ര്‍ പ്രഖ്യാപിച്ചു.

2025 ഓടെ വിവിധ സെഗ്‌മെന്റുകളിലായി അഞ്ച് ഇലക്ട്രിക് മോഡലുകള്‍ പുറത്തിറക്കുകയാണ് സ്‌കോഡ ഓട്ടോയുടെ ലക്ഷ്യം. സ്‌കോഡയുടെ ആദ്യ ഇലക്ട്രിക് വാഹനം ചെക്ക് റിപ്പബ്ലിക്കില്‍തന്നെ നിര്‍മ്മിക്കും.

ഇന്ത്യന്‍ വിപണിയിലേക്കായി കുറഞ്ഞ വിലയുള്ള കാര്‍ സ്‌കോഡ പരിഗണിക്കുന്നു

ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പിലെ വിവിധ ബ്രാന്‍ഡുകള്‍ക്കുവേണ്ടിയാണ് ഇലക്ട്രിക് വാഹനഘടകങ്ങള്‍ നിര്‍മ്മിക്കുന്നത്. ഇതും മ്ലാഡ ബോളേസ്ലാഫ് പ്ലാന്റിലായിരിക്കും. 2019 ല്‍ സൂപ്പര്‍ബ് പ്ലഗ്-ഇന്‍ ഹൈബ്രിഡ് പുറത്തിറക്കുമെന്ന് ബേണ്‍ഹാര്‍ഡ് മെയ്ര്‍ അറിയിച്ചു. ക്വാസിനി പ്ലാന്റില്‍നിന്നായിരിക്കും ഈ കാര്‍ പുറത്തിറക്കുന്നത്. ആദ്യ ഓള്‍-ഇലക്ട്രിക് മോഡല്‍ 2020 ല്‍ മ്ലാഡ ബോളേസ്ലാഫ് പ്ലാന്റില്‍ നിര്‍മ്മിക്കും.

ഇന്ത്യന്‍ വിപണിയിലേക്കായി കുറഞ്ഞ വിലയുള്ള കാര്‍ സ്‌കോഡ പരിഗണിക്കുന്നുണ്ട്. എംക്യുബി എ0 പ്ലാറ്റ്‌ഫോമിലായിരിക്കും ഈ കാര്‍ നിര്‍മ്മിക്കുന്നത്.

Comments

comments

Categories: Auto