പുതിയ റിസോര്‍ട്ട് പ്രൊജക്റ്റുമായി അജ്മാന്‍

പുതിയ റിസോര്‍ട്ട് പ്രൊജക്റ്റുമായി അജ്മാന്‍

ദുബായ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ലൂട്ട റിയല്‍ എസ്റ്റേറ്റ് ഡെവലപ്പ്‌മെന്റ് കമ്പനിയാണ് മാസ്‌ഫോട്ട് ഹൈറ്റ്‌സ് റിസോര്‍ട്ട് പ്രൊജക്റ്റ് വികസിപ്പിക്കുന്നത്

അജ്മാന്‍: രാജ്യത്ത് മാസ്‌ഫോട്ട് ഹൈറ്റ്‌സ് റിസോര്‍ട്ട് പ്രൊജക്റ്റ് എന്ന പേരില്‍ പുതിയ റിസോര്‍ട്ട് പദ്ധതി തുടങ്ങാന്‍ തീരുമാനിച്ച് അജ്മാന്‍.

ഒരു കൂട്ടം ഹോട്ടലുകള്‍, വില്ലകള്‍ നാചുറല്‍ റിസര്‍വ്‌സ് എന്നിവ പദ്ധതിയിലുള്‍പ്പെടുത്തും. കൂടാതെ പാര്‍ക്കുകള്‍, ലേക്ക് ഏരിയ, എന്റര്‍ടെയ്ന്‍മെന്റ് ഗെയ്മുകള്‍, സ്‌പോര്‍ട്‌സ് ഏരിയ, കടകള്‍, പള്ളി തുടങ്ങിയ നിരവധി സംവിധാനങ്ങള്‍ ഷെയ്ഖ് ഹുമെയ്ദ് ബിന്‍ റഷിദ് അല്‍ നുഐമി പിന്തുണ നല്‍കുന്ന പ്രൊജക്റ്റില്‍ ഉണ്ടാകും.

പദ്ധതി എമിറ്റേറ്റില്‍ കാര്യമായ സ്വാധീനം ചെലുത്തുമെന്നാണ് കരുതുന്നത്. നിക്ഷേപം പ്രോല്‍സാഹിപ്പിക്കുന്നതിനൊപ്പം വിനോദ സഞ്ചാര മേഖലയുടെ വികസനത്തിനും മറ്റു നിക്ഷേപകര്‍ക്ക് സമാനമായ പദ്ധതികള്‍ സ്ഥാപിക്കുന്നതിനും ഇത് പ്രചോദനമാകും.

പദ്ധതി എമിറ്റേറ്റില്‍ കാര്യമായ സ്വാധീനം ചെലുത്തുമെന്നാണ് കരുതുന്നത്. നിക്ഷേപം പ്രോല്‍സാഹിപ്പിക്കുന്നതിനൊപ്പം വിനോദ സഞ്ചാര മേഖലയുടെ വികസനത്തിനും മറ്റു നിക്ഷേപകര്‍ക്ക് സമാനമായ പദ്ധതികള്‍ സ്ഥാപിക്കുന്നതിനും ഇത് പ്രചോദനമാകും

അക്വാര്‍ കോര്‍പറേഷനിലെയും ലൂട്ട റിയല്‍ എസ്റ്റേറ്റ് ഡെവലപ്പ്‌മെന്റ് കമ്പനിയിലെയും ഉദ്യോഗസ്ഥര്‍ പ്രൊജക്റ്റിന്റെ വലുപ്പവും പ്രാധാന്യവും അജ്മാന്‍ ഭരണാധികാരിയോട് വിശദീകരിച്ചിട്ടുണ്ട്. അക്വാര്‍ കോര്‍പറേഷനെ പ്രതിനിധീകരിച്ചുകൊണ്ട് എക്‌സിക്യൂട്ടീവ് ഡയറക്റ്റര്‍ ഖലീബ് ജാബിറും ലൂട്ട റിയല്‍ എസ്റ്റേറ്റ് ഡെവലപ്പ്‌മെന്റ് കമ്പനിക്കു വേണ്ടി സലേഹ് അബ്ദുള്ള ലൂട്ടയുമാണ് പങ്കെടുത്തത്.

ദുബായ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ലൂട്ട റിയല്‍ എസ്റ്റേറ്റ് ഡെവലപ്പ്‌മെന്റ് കമ്പനിയാണ് മാസ്‌ഫോട്ട് ഹൈറ്റ്‌സ് റിസോര്‍ട്ട് പ്രൊജക്റ്റ് വികസിപ്പിക്കുന്നത്.

മാസ്‌ഫോട്ട് ഹൈറ്റ്‌സ് റിസോര്‍ട്ട് ടൂറിസവുമായി ബന്ധപ്പെട്ട് വളരെ പ്രാധാന്യമേറിയ പദ്ധതികളിലൊന്നായി പരിഗണിക്കുന്നുവെന്നും അഞ്ചു വര്‍ഷത്തിനുള്ളില്‍ വിവിധ ഘട്ടങ്ങളിലായി ഇത് നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. പദ്ധതിയുടെ പ്രാഥമിക രൂപകല്‍പ്പന പൂര്‍ത്തിയായിക്കഴിഞ്ഞു. 2021ഓടെ ഒന്നാം ഘട്ടം പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Comments

comments

Categories: Arabia