ധനിക കുടുംബങ്ങളുടെ പട്ടികയില്‍ മുകേഷ് അംബാനി ഒന്നാമത്

ധനിക കുടുംബങ്ങളുടെ പട്ടികയില്‍ മുകേഷ് അംബാനി ഒന്നാമത്

മുംബൈ: ഫോബ്‌സ് ഏഷ്യ പുറത്തിറക്കിയ 50 ധനിക കുടുംബങ്ങളില്‍ 44.8 ബില്യണ്‍ ഡോളര്‍ ആസ്തയുമായി മുകേഷ് അംബാനി കുടുംബം ഒന്നാമത്. തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ധനിക കുടുംബങ്ങളുടെ എണ്ണത്തില്‍ ഇന്ത്യയാണ് ഏഷ്യയില്‍ ഒന്നാം സ്ഥാനത്ത്. ഇപ്പോള്‍ 18 കുടുംബങ്ങളാണ് ഈ കണക്കില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. 9 ധനിക കുംടുംബങ്ങളുമായി ദക്ഷിണേഷ്യന്‍ രാജ്യമായ ഹോംങ്കോംഗാണ് ഇന്ത്യയ്ക്ക് പിന്നാലെ രണ്ടാം സ്ഥാനത്ത് എത്തിയിരിക്കുന്നത്.

ഭാര്യ, മൂന്ന് കുട്ടികള്‍ എന്നിവര്‍ ഉള്‍പ്പെടുന്ന മുകേഷ് അംബാനി കുടുംബത്തിന്റെ ആസ്തി കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ 19 ബില്യണ്‍ ഡോളര്‍ വര്‍ധിച്ചു. സാംസംഗ് ഉടമലസ്ഥരായ കൊറിയയിലെ ലി കുടുംബത്തിന്റെ ആസ്തി 11.2 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. ഓഹരി വിപണികളില്‍ കമ്പനി മികച്ച പ്രകടനം കാഴ്ച വെച്ചതിനെ തുടര്‍ന്നായിരുന്നു ഈ ഉയര്‍ച്ച.

വിപ്രോ സ്ഥാപകന്‍ അസിം പ്രേജിയുടെ കുടുംബം 19.2 ബില്യണ്‍ ഡോളര്‍ മൊത്തം ആസ്തിയുമായി പട്ടികയില്‍ 11-ാം സ്ഥാനത്തെത്തി. 18.8 ബില്യണ്‍ ഡോളര്‍ ആസ്തിയുമായി ഹിന്ദുജ കുടുംബം 12-ാം സ്ഥാനത്തും, 16.1 ബില്യണ്‍ ഡോളര്‍ ആസ്തിയുമായി മിസ്ട്രി കുടുംബം 16-ാം സ്ഥാനത്തും 14.1 ബില്യണ്‍ ഡോളര്‍ ആസ്തുമായി ബിര്‍ള കുടുംബം 19-ാം സ്ഥാനത്തും ഇടം നേടിയിട്ടുണ്ട്.

ഏഷ്യയിലെ ഏറ്റവും ധനികരായ 10 കുടുംബങ്ങളില്‍ ഇന്ത്യയില്‍ നിന്ന് ഇടം നേടിയത് മുകേഷ് അംബാനി കുടുംബം മാത്രമാണ്. റിഫൈനിംഗ് മാര്‍ജിനുകള്‍ ഉയര്‍ന്നതും ജിയോയുടെ മികച്ച മുന്നേറ്റവുമാണ് അംബാനി കുടുംബത്തിന് നേട്ടമായത്.

Comments

comments

Categories: Top Stories

Related Articles