ഫിള്പ്കാര്‍ട്ടിന്റെ സ്മാര്‍ട്ട്‌ഫോണ്‍ ബില്ല്യണ്‍ ഹൃദയങ്ങള്‍ കവരുമോ?

ഫിള്പ്കാര്‍ട്ടിന്റെ സ്മാര്‍ട്ട്‌ഫോണ്‍ ബില്ല്യണ്‍ ഹൃദയങ്ങള്‍ കവരുമോ?

മത്സാധിഷ്ഠിത ഇന്ത്യന്‍ മൊബീല്‍ വിപണിയിലേക്ക് കടന്നു വരുന്ന ഫഌപ്കാര്‍ട്ടിന്റെ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ ബില്ല്യണ്‍ കാപ്ച്വര്‍ പ്ലസ് ജനങ്ങളുടെ മനസ് കീഴടക്കുമോ എന്നു കണ്ടറിയേണ്ടിയിരിക്കുന്നു. ഒരുല്‍പ്പന്നം കൊണ്ടു വിപണി കീഴടക്കാന്‍ കഴിയില്ലെങ്കിലും വ്യത്യസ്ത മാര്‍ക്കറ്റിംഗ് തന്ത്രങ്ങളിലൂടെ വിപണിയിലെ വെല്ലുവിളികല്‍ അതിജീവിക്കാന്‍ കഴിയുമെന്ന ശുഭപ്രതീക്ഷയാണ് ഫഌപ്കാര്‍ട്ടിനുള്ളത്

നിഷാന്ത് അറോറ

ഇന്ത്യയിലെ ഫലഭൂയിഷ്ടമായ മൊബീല്‍ വിപണിയില്‍, ചൈനീസ് നിര്‍മാതാക്കളാണ് (മുന്‍നിരയിലെ ദക്ഷിണ കൊറിയന്‍ ഭീമന്‍ സാംസംഗിനൊപ്പം) മുന്നിട്ട് നില്‍ക്കുന്നത്. ആകര്‍ഷണീയമായ സിഗ്നേച്ചര്‍ ഹാന്‍ഡ്‌സെറ്റുകള്‍ സ്വന്തമാക്കാന്‍ വിവിധ രംഗങ്ങളില്‍ നിന്നുള്ളവര്‍ കിണഞ്ഞു പരിശ്രമിക്കുകയാണ്. ഇക്കൂട്ടരില്‍ പ്രമുഖ ടെലികോം കമ്പനികളും, ക്രിക്കറ്റ് താരങ്ങളും ബോളിവുഡ് താരങ്ങളും, എന്തിനേറെ ഇപ്പോള്‍ ഇ-കൊമേഴ്‌സ് ഭീമന്‍മാര്‍ വരെ രംഗത്തിറങ്ങി കഴിഞ്ഞിരിക്കുന്നു.

മൊബീല്‍ വിപണിയിലെ സാധ്യതകള്‍ വളരെ വലുതാണ്. ഇന്ത്യയില്‍ ഒരോ പാദത്തിലും വ്യത്യസ്ത നിരക്കിലുള്ള നിരവധി സ്മാര്‍ട്ട്‌ഫോണുകളാണ് വിവിധ കമ്പനികള്‍ പുറത്തിറക്കുന്നത്. എന്നാലിവയില്‍ ഭൂരിഭാഗവും ലാഭകരമല്ലെന്നതാണ് യാഥാര്‍ത്ഥ്യം. ഒട്ടുമിക്ക കമ്പനികളും നിലനില്‍ക്കുന്നുപോലുമില്ല. എന്നിരുന്നാലും ഇതൊരു ഫലപ്രദമായ ബിസിനസാണ്. മാറുന്ന ലോക സാഹചര്യങ്ങള്‍ക്കനുസരിച്ച് ഫലപ്രദമായ നീക്കങ്ങള്‍ നടത്തി ഇന്ത്യയിലെ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ ആദ്യ പത്ത് സ്ഥാനങ്ങളിലൊന്ന് കൈയടക്കുകയാണെങ്കില്‍ ആ കമ്പനി ഒന്നു രണ്ട് വര്‍ഷത്തേക്ക് സ്ഥിരതയാര്‍ന്ന വളര്‍ച്ച രേഖപ്പെടുത്തും.

ബില്ല്യണ്‍ കാപ്ച്വര്‍ പ്ലസ് എന്ന പേരില്‍ ഫഌപ്കാര്‍ട്ട് പുറത്തിറക്കുന്ന താങ്ങാവുന്ന വിലയുള്ള പുതിയ സ്മാര്‍ട്ട് ഫോണിന് വിജയസാധ്യത നിലനില്‍ക്കുന്നുണ്ടോ?

ഓണ്‍ലൈന്‍, ഓഫ്‌ലൈന്‍ വേദികളില്‍ ബ്രാന്‍ഡുകള്‍ സൃഷ്ടിക്കുന്നതിന് ചൈന കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്ക് ഇതിനോടകംതന്നെ കഴിഞ്ഞിട്ടുണ്ട്. കൂടാതെ, താങ്ങാവുന്ന വിലയ്ക്ക് ഏറ്റവും പുതിയ ഡിസൈനുകളും മുന്തിയ സവിശേഷതകളുമുള്ള മൊബീലുകളാണ് ഉപഭോക്താക്കള്‍ കൂടുതലായി ആവശ്യപ്പെടുന്നതും. അതിനാല്‍, സ്വന്തമായി സ്മാര്‍ട്ട്‌ഫോണ്‍ ബിസിനസ് ആരംഭിക്കാന്‍ പോകുന്ന ഫ്‌ളിപ്കാര്‍ട്ടിനെ സംബന്ധിച്ചിടത്തോളം ഏറെ വെല്ലുവിളികളാണ് മുന്നിലുള്ളത്.

ഇന്ന് ഇന്ത്യന്‍ മൊബീല്‍ വിപണിയില്‍ ചൈനീസ് കമ്പനികളാണ് മുന്നിട്ടു നില്‍ക്കുന്നത്. അതിനാല്‍ ഇന്ത്യന്‍ രൂപകല്‍പ്പനയ്ക്കും എന്‍ജിനീയറിംഗിനും ഈ മേഖലയില്‍ ആധിപത്യം ഉറപ്പിക്കാന്‍ ഏറെ സാധ്യതകള്‍ കാണുന്നുണ്ട്. ബില്ല്യണ്‍ കാപ്ച്വര്‍ പ്ലസിന്റെ രൂപകല്‍പ്പനയും എന്‍ജിനീയറിഗും നിര്‍മാണവും പരീക്ഷണവുമെല്ലാം നടത്തിയത് ഇന്ത്യയില്‍ തന്നെയാണെന്ന് ഫഌപ്കാര്‍ട്ടിന്റെ ബില്ല്യണ്‍ വിഭാഗം തലവന്‍ ഹൃഷികേശ് തൈയറ്റ് പറഞ്ഞു. ഫ്‌ളിപ്കാര്‍ട്ടില്‍ ഉപഭോക്താക്കള്‍ രേഖപ്പെടുത്തിയ മില്യണ്‍ തോതിലുള്ള അവലോകനങ്ങളെ അടിസ്ഥാനമാക്കിയാണ് ഫഌപ്കാര്‍ട്ടിന്റെ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. വിപണിയില്‍ ഇപ്പോള്‍ ലഭ്യമായിരിക്കുന്ന ഉല്‍പ്പന്നങ്ങളും ഉപഭോക്താക്കളുടെ താല്‍പര്യങ്ങളും തമ്മിലുള്ള വിടവ് പൂര്‍ണമായും നികത്താന്‍ പുതിയ ഉല്‍പ്പന്നത്തിന് സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രണ്ട് രൂപഭേദങ്ങളായാണ് ഫ്‌ളിപ്കാര്‍ട്ടിന്റെ മൊബീല്‍ പുറത്തിറക്കുന്നത്. 10,999 രൂപയുടെ മോഡലിന് 3ജിബി റാമും 32 ജിബി ഇന്റേണല്‍ മെമ്മറിയുമുണ്ടായിരിക്കും. 12,999 രൂപയുടെ ഹാന്‍ഡ്‌സെറ്റിന് 4ജിബി റാമും 64ജിബി ഇന്റേണല്‍ മെമ്മറിയുമാണുള്ളത്.

രാജ്യമെമ്പാടുമുള്ള വിവിധ ഡിസൈനര്‍മാര്‍, ഡെവലപ്പര്‍മാര്‍, നിര്‍മാതാക്കള്‍ എന്നിവരുമായി കൈകോര്‍ത്തു, അവരുടെ വൈദഗ്ധ്യം പൂര്‍ണമായ തോതില്‍ പ്രയോജനപ്പെടുത്തി, ഇന്ത്യന്‍ ഉപഭോക്താക്കളുടെ താല്‍പര്യം മനസിലാക്കിയുള്ള രൂപകല്‍പ്പനയും എന്‍ജിനീയറിംഗുമാണ് പുതിയ ഫോണിനായി സ്വീകരിച്ചിരിക്കുന്നത്. നോയിഡയിലെ പ്ലാന്റിലാണ് മൊബീല്‍ ഉല്‍പ്പാദനം. ബെംഗളൂരു ആസ്ഥാനമായി ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് അധിഷ്ഠിത പ്ലാറ്റ്‌ഫോമില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ് ഗ്രൂപ്പ് സ്മാര്‍ട്രോണ്‍ ഇതിനാവശ്യമായ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറിംഗും രൂപകല്‍പ്പനയും ലഭ്യമാക്കും. സ്മാര്‍ട്രോണിന്റെ ഇന്ത്യ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സെര്‍വറുകളിലൂടെ പരിധികളില്ലാത്ത സ്റ്റോറേജ് നല്‍കുമെന്ന് ഫ്‌ളിപ്കാര്‍ട്ട് വ്യക്തമാക്കിയിട്ടുണ്ട്. കൂടുതലായും സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങുന്നവര്‍ ഓണ്‍ലൈനിലൂടെയുള്ള വില്‍പ്പനയ്ക്കാണ് പ്രാമുഖ്യം നല്‍കുന്നത്. ഫോണുകള്‍ തെരഞ്ഞെടുക്കുന്നതിന് അവര്‍ക്ക് മുന്‍പില്‍ വിശാലമായ സൗകര്യമാണ് ഓണ്‍ലൈന്‍ വേദി ഒരുക്കിയിരിക്കുന്നത്. ഫ്‌ളിപ്കാര്‍ട്ടില്‍ മാത്രം ഫോണുകള്‍ ലഭ്യമാക്കാനാണ് പദ്ധതിയിടുന്നതെന്നും തൈയറ്റ് വ്യക്തമാക്കിയിട്ടുണ്ട്.

മൊബീലിന്റെ ഭാവി സംബന്ധിച്ച് വിദഗ്ധരുടെ ഇടയില്‍ ഭിന്നാഭിപ്രായമാണുള്ളത്. ഫ്‌ളിപ്കാര്‍ട്ടിന്റെ ഈ നീക്കം എപ്രകാരം നടപ്പിലാക്കും എന്നത് കാത്തിരുന്നു കാണേണ്ടിയിരിക്കുന്നു. ദീര്‍ഘനാളത്തെ പരിചയ സമ്പന്നതയും ഓണ്‍ലൈന്‍ ഉപഭോക്താക്കളുടെ താല്‍പര്യങ്ങള്‍ സംബന്ധിച്ച് കൃത്യമായ കണക്കുകളും ഫ്‌ളിപ്കാര്‍ട്ടിന്റെ കൈവശമുള്ളതായി ഐഡിസി ഇന്ത്യയുടെ സീനിയര്‍ റിസര്‍ച്ച് മാനേജര്‍ നവകേന്ദ്രര്‍ സിംഗ് പറഞ്ഞു. ഇന്ത്യന്‍ വിപണിയില്‍ പകുതിയിലധികവും കൈയടക്കിയിരിക്കുന്ന 6,500-13,000 രൂപ വരെ വിലയുള്ള സ്മാര്‍ട്ട്‌ഫോണ്‍ വിഭാഗത്തിലേക്കാണ് ഫഌപ്കാര്‍ട്ട് ചുവടു വയ്ക്കാന്‍ പോകുന്നത്. വളരെയധികം മത്സരങ്ങള്‍ നില്‍നില്‍ക്കുന്ന വിഭാഗമാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രധാനമായും രണ്ട് തരത്തിലുള്ള കാഴ്ചപ്പാടുകളിലായി ഫ്‌ളിപ്കാര്‍ട്ടിന്റെ ഈ നീക്കത്തെ വിലയിരുത്താം. രൂപകല്‍പ്പന സംബന്ധിച്ചും മൊബീലിന്റെ വില്‍പ്പനയില്‍ കൂടുതല്‍ നിയന്ത്രണം ലഭിക്കുന്നതിനും മികച്ച മാര്‍ജിനുകള്‍ക്ക് വേണ്ടിയും സ്മാര്‍ട്ട്‌ഫോണ്‍ വില്‍പ്പനയില്‍ നിന്ന് കൂടുതല്‍ വരുമാനം ഉറപ്പു വരുത്തുന്നതിനുമായി പങ്കാളികളെ ആശ്രയിക്കുന്നതു കുറച്ചതായി സിംഗ് ചൂണ്ടിക്കാട്ടി.

ഫ്‌ളിപ്കാര്‍ട്ടില്‍ ഉപഭോക്താക്കള്‍ രേഖപ്പെടുത്തിയ മില്യണ്‍ തോതിലുള്ള അവലോകനങ്ങളെ അടിസ്ഥാനമാക്കിയാണ് ഫഌപ്കാര്‍ട്ടിന്റെ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. രണ്ട് രൂപഭേദങ്ങളായാണ് ഫ്‌ളിപ്കാര്‍ട്ടിന്റെ മൊബീല്‍ പുറത്തിറക്കുന്നത്. 10,999 രൂപയുടെ മോഡലിന് 3ജിബി റാമും 32 ജിബി ഇന്റേണല്‍ മെമ്മറിയുമുണ്ടായിരിക്കും. 12,999 രൂപയുടെ ഹാന്‍ഡ്‌സെറ്റിന് 4ജിബി റാമും 64ജിബി ഇന്റേണല്‍ മെമ്മറിയുമാണുള്ളത്.

ആഗോളതലത്തില്‍ അതിവേഗത്തില്‍ വളരുന്ന സ്മാര്‍ട്ട്‌ഫോണ്‍ വിപണിയെന്ന നിലയില്‍ മൊബീല്‍ അധിഷ്ഠിത ഉപകരണ നിര്‍മാതാക്കളുടെയും അനുബന്ധ സ്ഥാപനങ്ങളുടെയും പ്രിയപ്പെട്ട വിപണിയായി ഇന്ത്യ തുടരുമെന്ന് കൗണ്ടര്‍പോയിന്റ് റിസര്‍ച്ചിന്റെ മൊബീല്‍ ഡിവൈസസ് ആന്‍ഡ് ഇക്കോസിസ്റ്റംസ് വിഭാഗം അസോസിയേറ്റ് ഡയറക്റ്റര്‍ തരുണ്‍ പഥക് പറഞ്ഞു. എന്നാല്‍, വിജയപഥത്തില്‍ എത്തണമെങ്കില്‍ ഉപഭോക്താക്കളുടെ പണത്തിന്റെ മൂല്യം തിരിച്ചറിഞ്ഞ്, നിര്‍ദിഷ്ട ഉപഭോക്താക്കളിലേക്ക് ഉല്‍പ്പന്നം എത്തേണ്ടതുണ്ട്. കൂടാതെ, വ്യത്യസ്ത വിഭാഗങ്ങളില്‍ ഉല്‍പ്പന്നങ്ങള്‍ ലഭ്യമാക്കേണ്ടതും അത്യാവശ്യമാണ്. ഒരു ഉല്‍പ്പന്നം പുറത്തിറക്കിയതു കൊണ്ട് മാത്രം മൊബീല്‍ വിപണിയുടെ അടിത്തറ ഇളക്കാന്‍ സാധിക്കുമെന്ന് കരുതുന്നില്ല. ഓണ്‍ലൈന്‍ വേദിയില്‍ പുതിയ ഉല്‍പ്പന്നം പുറത്തിറക്കുന്നതു കൂടാതെ ഫ്‌ളിപ്കാര്‍ട്ട് കൂടുതലായെന്തെങ്കിലും ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വിപണിയുടെ മധ്യനിരയില്‍ കഴിഞ്ഞ കുറച്ചു കാലത്തിനിടയ്ക്ക് മത്സരാര്‍ത്ഥികളുടെ എണ്ണം താരതമ്യേന വര്‍ധിച്ചിട്ടുണ്ട്. ഹാര്‍ഡ്‌വെയര്‍ ഉറവിടങ്ങളില്‍ വളരെ ആഴമേറിയ വൈദഗ്ധ്യം ഇപ്പോഴുണ്ട്. ഇതുകൂടാതെ, പുതിയ ട്രെന്‍ഡുകള്‍ കണ്ടെത്തുന്നതിനായു ഓരോ കമ്പനിയും മുന്നിട്ടു നില്‍ക്കുന്നു. ഹാര്‍ഡ്‌വെയര്‍ മുതല്‍ അതിന്റെ നടത്തിപ്പുവരെ അതിശക്തമായ ഒരു തന്ത്രം ഫ്‌ളിപ്കാര്‍ട്ട് ആവിഷ്‌കരിക്കേണ്ടതുണ്ടെന്നും പഥക് കൂട്ടിച്ചേര്‍ത്തു. ഫ്‌ളിപ്കാര്‍ട്ടിന്റെ ശക്തി ഉല്‍പ്പന്നങ്ങളിലല്ല, മറിച്ച് വില്‍പ്പന സുഗമമാക്കുന്നതിലാണ് അവരുടെ വിജയം. അവരുടെ പുതിയ ഉല്‍പ്പന്നം വളരെ പ്രാധാന്യമേറിയ ഒന്നായി വിപണി കീഴടക്കുമെന്ന് കരുതുന്നില്ലെന്ന് സെബര്‍ മീഡിയ റിസര്‍ച്ചിന്റെ ടെലികോം ആന്‍ഡ് ഇഎസ്ഡിഎം വിഭാഗം പിന്‍സിപ്പല്‍ അനലിസ്റ്റ് ഫൈസല്‍ കവൂസ പറഞ്ഞു.

കഴിഞ്ഞ ഏതാനും പാദങ്ങളില്‍ മൊബീല്‍ വിപണിയില്‍ ദ്രുതഗതിയിലുണ്ടായ മാറ്റങ്ങള്‍ തിരിച്ചറിയേണ്ടതുണ്ട്. ഉപഭോക്താക്കളുടെ ഹൃദയവും
റീട്ടെയ്ല്‍ വിപണിയും പിടിച്ചടക്കാനുള്ള മല്‍സരം ഓരോ ദിവസം കഴിയും തോറും കൂടുതല്‍ കഠിനവും വിലയേറിയതുമാകുകയാണ്. ഓണ്‍ലൈന്‍, ഓഫ്‌ലൈന്‍ വേദികളില്‍ ബ്രാന്‍ഡുകള്‍ സൃഷ്ടിക്കുന്നതിന് ചൈന കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്ക് ഇതിനോടകംതന്നെ കഴിഞ്ഞിട്ടുണ്ട്. കൂടാതെ, താങ്ങാവുന്ന വിലയ്ക്ക് ഏറ്റവും പുതിയ ഡിസൈനുകളും മുന്തിയ സവിശേഷതകളുമുള്ള മൊബീലുകളാണ് ഉപഭോക്താക്കള്‍ കൂടുതലായി ആവശ്യപ്പെടുന്നതും. അതിനാല്‍, സ്വന്തമായി സ്മാര്‍ട്ട്‌ഫോണ്‍ ബിസിനസ് ആരംഭിക്കാന്‍ പോകുന്ന ഫ്‌ളിപ്കാര്‍ട്ടിനെ സംബന്ധിച്ചിടത്തോളം ഏറെ വെല്ലുവിളികളാണ് മുന്നിലുള്ളത്.

വെല്ലുവിളികള്‍ ഏറെയുണ്ടെങ്കിലും ഫ്‌ളിപ്കാര്‍ട്ടിന്റെ ഹൃഷികേശ് തൈയറ്റ് തികഞ്ഞ ആത്മവിശ്വാസത്തിലാണ്. അതിവിശാലവും വൈവിധ്യം നിറഞ്ഞതുമായി ഉപഭോക്തൃതലങ്ങള്‍ പരിശോധിക്കുമ്പോള്‍, ഇ-ടെയ്‌ലര്‍മാരുടെയും നിര്‍മാതാക്കളുടെയും ഇടയില്‍നിന്ന് ഫഌപ്കാര്‍ട്ടിന് തങ്ങളുടേതായ ഇടം നേടിയെടുക്കാന്‍ കഴിയുമെന്നാണ് അദ്ദേഹത്തിന്റെ വിശ്വാസം. വിവിധ ബ്രാന്‍ഡുകള്‍ പുതിയ ഇന്നൊവേഷനുകള്‍ കണ്ടെത്തുകയും ഉപഭോക്താക്കള്‍ക്ക് പുത്തന്‍ വാഗ്ദാനങ്ങള്‍ നല്‍കുകയും വേണമെന്ന് കമ്പനി കരുതുന്നതായി തൈയറ്റ് വ്യക്തമാക്കി. ഇന്ത്യന്‍ വിപണിയില്‍ നിലനില്‍ക്കുന്ന വിടവ് നികത്തുന്നതിന് ഫഌപ്കാര്‍ട്ട് തീര്‍ച്ചയായും ശ്രമിക്കും. ഇന്ത്യയ്ക്കു വേണ്ടി നിര്‍മിക്കുകയെന്ന തത്വം അവലംബിക്കുകയും ചെയ്യുമെന്ന് ഫഌപ്കാര്‍ട്ട് എക്‌സിക്യുട്ടിവ് കൂട്ടിച്ചേര്‍ത്തു.

കടപ്പാട്: ഐഎഎന്‍എസ്

Comments

comments

Categories: FK Special, Slider