ഡെല്‍ ആരംഭ്-സെന്റ കരാര്‍: 15000 അധ്യാപകര്‍ക്ക് കമ്പ്യൂട്ടര്‍

ഡെല്‍ ആരംഭ്-സെന്റ കരാര്‍: 15000 അധ്യാപകര്‍ക്ക് കമ്പ്യൂട്ടര്‍

അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, രക്ഷകര്‍ത്താക്കള്‍ എന്നീ  വിഭാഗങ്ങളെയാണ് ഡെല്‍ ആരംഭ് പദ്ധതി ലക്ഷ്യമിടുന്നത്

കൊച്ചി: അധ്യാപക ശാക്തീകരണം ലക്ഷ്യമിട്ട്, സെന്റര്‍ ഫോര്‍ ടീച്ചര്‍ അക്രഡിറ്റേഷനും (സെന്റ) ഡെല്‍ ആരംഭും സഹകരണ കരാറിലേര്‍പ്പെട്ടു. ഇതിന്റെ ഭാഗമായി, ഡെല്‍ ആരംഭ് എന്ന പരിപാടിയിലൂടെ സെന്റയുടെ കീഴിലുള്ള 500-ലേറെ സ്‌കൂളുകളിലെ 15,000 അധ്യാപകര്‍ക്ക് വ്യക്തിഗത കമ്പ്യൂട്ടര്‍ ലഭ്യമാക്കും.

ഡെല്ലിന്റെ ഈ പരിപാടിയില്‍ നിലവില്‍ 70,000 ത്തോളെ അധ്യാപകരാണുള്ളത്. കൂടുതല്‍ അധ്യാപകര്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക എന്നതാണ് ഡെല്‍ ആരംഭ്-സെന്റ കരാറിന്റെ ഉദ്ദേശ്യം. സാങ്കേതികവിദ്യയുടെ വളര്‍ച്ചയ്ക്കും തൊഴില്‍ വികസനത്തിനും ഉള്ള ചവിട്ടുപടിയായാണ് കരാര്‍ വിശേഷിപ്പിക്കപ്പെടുന്നത്.

രാജ്യത്തെ രണ്ടാം നിര, നാലാം നിര നഗരങ്ങളിലെ 4000 സ്‌കൂളുകളിലെ 70,000 അധ്യാപകര്‍ക്കായി, ഡെല്‍, ഡിജിറ്റല്‍ സാക്ഷരതാ പരിശീലനം സംഘടിപ്പിച്ചിട്ടുണ്ട്.

പരിശീലനം നേടുന്ന അധ്യാപകരുടെ ഗുണമേന്മ വര്‍ദ്ധിപ്പിക്കാന്‍ ഡെല്ലും സെന്റയും വിവിധ പരിപാടികള്‍ ആവിഷ്‌കരിക്കും. സെന്റ സര്‍ട്ടിഫിക്കേഷനിലൂടെ, അധ്യാപകര്‍ക്ക് പുതിയ തൊഴിലവസരങ്ങളും അംഗീകാരങ്ങളും ലഭ്യമാക്കും.

സെന്റയുടെ വിദ്യാലയങ്ങളില്‍ തീവ്രമായ ഡിജിറ്റല്‍ സാക്ഷരതാ പരിപാടികള്‍ക്കും രൂപം നല്‍കിയിട്ടുണ്ടെന്ന് സെന്റ സ്ഥാപക ഡയറക്റ്റര്‍ അഞ്ജലി ജെയിന്‍ പറഞ്ഞു. അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, രക്ഷകര്‍ത്താക്കള്‍ എന്നീ
വിഭാഗങ്ങളെയാണ് ഡെല്‍ ആരംഭ് പദ്ധതി ലക്ഷ്യമിടുന്നത്.

Comments

comments

Categories: More