വിദ്യാവിജയഗാഥയ്ക്ക് അംഗീകാരം

വിദ്യാവിജയഗാഥയ്ക്ക് അംഗീകാരം

ആഫ്രിക്കയിലെ വിദ്യാഭ്യാസനിലവാരം ഉയര്‍ത്താന്‍ പരിശ്രമിച്ച പാട്രിക്ക് അവുവയുടെ കഥ

പാട്രിക്ക് അവുവ 1980-കളില്‍ സ്വദേശമായ ഘാനയില്‍ നിന്ന് യുഎസ് സ്‌കോളര്‍ഷിപ്പിന്റെ ബലത്തില്‍ വിമാനം കയറിയപ്പോള്‍ പോക്കറ്റിലുണ്ടായിരുന്നത് വെറും 50 ഡോളറാണ്. സോഫ്റ്റ്‌വെയര്‍ ഭീമനായ മൈക്രോസോഫ്റ്റില്‍ ജോലി ചെയ്യുമ്പോഴും തന്റെ നാടിന്റെ വിദ്യാഭ്യാസനിലവാരത്തെക്കുറിച്ചും അവിടത്തുകാരുടെ പശ്ചാത്തലസൗകര്യങ്ങളുടെ അപര്യാപ്തതയെക്കുറിച്ചും ഓര്‍ത്ത് അദ്ദേഹം ഖിന്നനായിരുന്നു. താന്‍ കടന്നു പോന്ന സാഹചര്യങ്ങളാണ് അദ്ദേഹത്തെ ഇത്തരത്തില്‍ ഇരുത്തി ചിന്തിപ്പിച്ചത്. ഇത് അദ്ദേഹത്തെ ആഫ്രിക്കയിലെ ഏറ്റവും മികച്ച വിദ്യാഭ്യാസപ്രവര്‍ത്തകനാക്കി മാറ്റി.

സ്വന്തം നാട്ടില്‍ അഷേസി സര്‍വകലാശാല സ്ഥാപിക്കാന്‍ തീരുമാനിച്ചതും ഇതിന്റെ ഫലമായാണ്. ഭൂഖണ്ഡത്തിലെ വിദ്യാഭ്യാസനിലവാരം അടിയന്തരമായി ഉയര്‍ത്തേണ്ടതുണ്ടെന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് ഇതിനു തുനിഞ്ഞതെന്നും അദ്ദേഹം പറയുന്നു. അദ്ദേഹത്തിന്റെ ശ്രമങ്ങള്‍ വെറുതെയായില്ല. വിദ്യാഭ്യാസപ്രവര്‍ത്തനങ്ങള്‍ വലിയൊരു പുരസ്‌കാരത്തിന് അദ്ദേഹത്തെ അര്‍ഹനാക്കി. അഞ്ചു ലക്ഷം ഡോളറിന്റെ വൈസ് പ്രൈസാണ് അദ്ദേഹത്തിന് നിസ്വാര്‍ത്ഥ സേവനം നല്‍കിക്കൊടുത്തത്. ഖത്തറില്‍ നടക്കുന്ന വിദ്യാഭ്യാസത്തിനായുള്ള ലോകനൂതന കണ്ടുപിടിത്ത ഉച്ചകോടിയില്‍ അദ്ദേഹത്തെ അര്‍ഹിക്കുന്ന അംഗീകാരം നല്‍കി ആദരിക്കും.

2002-ല്‍ അഷേസി സര്‍വകലാശാല സ്ഥാപിതമായി. അക്ക്രയില്‍ 30 വിദ്യാര്‍ത്ഥികളുമായി തുടങ്ങിയ ഈ സ്വകാര്യസര്‍വകലാശാല കാംപസില്‍ ഇന്ന് 800 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നു. കച്ചവടതാല്‍പര്യമില്ലാതെ വിദ്യാഭ്യാസനിലവാരം ഉയര്‍ത്താമെന്നതിന് പിന്നാക്കമേഖലയായ ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ നിന്ന് ഉദാഹരണമായി ഉയര്‍ന്ന ഈ സ്ഥാപനം ഇന്ന് ഇതരരാജ്യങ്ങളെ നോക്കി നെഞ്ചുവിരിച്ചു നില്‍ക്കുന്നു

യുഎസിലെ പഠനത്തിനും ജോലിക്കുമിടയില്‍ അവുവ, തന്റെ സ്വപ്‌നത്തെ താലോലിച്ചിരുന്നു. സ്വദേശമായ ഘാനയ്ക്കും പൊതുവേ ആഫ്രിക്കയ്ക്കും പുത്തന്‍ലോകക്രമത്തിനനുസരിച്ചു മാറണമെങ്കില്‍ മികച്ച വിദ്യാഭ്യാസം നല്‍കുകയേ നിര്‍വ്വാഹമുള്ളൂവെന്ന് അദ്ദേഹം മനസിലാക്കി. മല്‍സരാധിഷ്ഠിതമായ ലോകത്ത് മികച്ച സ്ഥാപന മേധാവികളെയും വ്യവസായികളെയും വിദ്യാഭ്യാസവിചക്ഷണരെയും ശാസ്ത്രജ്ഞരെയും വളര്‍ത്തിയെടുക്കണം. ഇത് സാധ്യമാകണമെങ്കില്‍ ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വേണം. ധാര്‍മികതയ്ക്കു പ്രാധാന്യം നല്‍കുന്ന സ്വകാര്യസ്ഥാപനങ്ങള്‍ ഈ രംഗത്തു വളരെ കുറവാണെന്ന് അദ്ദേഹം മനസിലാക്കി.

സ്വകാര്യമേഖലയില്‍ മികച്ച നിലവാരം പുലര്‍ത്തുന്ന, ധാര്‍മികമൂല്യത്തിലൂന്നിയ കോളെജുകള്‍ സ്ഥാപിക്കാനായി അദ്ദേഹത്തിന്റെ ശ്രമം. അങ്ങനെ 2002-ല്‍ അഷേസി സര്‍വകലാശാല സ്ഥാപിതമായി. അക്ക്രയില്‍ 30 വിദ്യാര്‍ത്ഥികളുമായി തുടങ്ങിയ ഈ സ്വകാര്യസര്‍വകലാശാല കാംപസില്‍ ഇന്ന് 800 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നു. കച്ചവടതാല്‍പര്യമില്ലാതെ വിദ്യാഭ്യാസനിലവാരം ഉയര്‍ത്താമെന്നതിന് പിന്നാക്കമേഖലയായ ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ നിന്ന് ഉദാഹരണമായി ഉയര്‍ന്ന ഈ സ്ഥാപനം ഇന്ന് ഇതരരാജ്യങ്ങളെ നോക്കി നെഞ്ചുവിരിച്ചു നില്‍ക്കുന്നു.

ജോലിക്കു വേണ്ടി മാത്രമുള്ള യോഗ്യതയായി കാണാതെ, വിശാലമായ കാഴ്ചപ്പാടാണ് വിദ്യാഭ്യാസത്തെക്കുറിച്ച് അഷേസി സര്‍വകലാശാല മുമ്പോട്ടു വെക്കുന്നതെന്ന് അവുവ പറയുന്നു. ധാര്‍മികനിലവാരമുള്ള നേതാക്കളെയും സംരംഭകരെയും സൃഷ്ടിക്കുകയെന്ന ആശയമാണ് തങ്ങളെ നയിക്കുന്നത്. തങ്ങളുടെ രാജ്യം എങ്ങനെയായിരിക്കണമെന്ന വലിയ ചോദ്യങ്ങള്‍ക്ക് ഉത്തരം തേടാന്‍ വിദ്യാര്‍ത്ഥികളെ പ്രേരിപ്പിക്കുകയാണ് ലക്ഷ്യം. അങ്ങനെ രാജ്യവികസനത്തില്‍ വിദ്യാര്‍ത്ഥികളെ പങ്കാളികളാക്കാന്‍ പ്രോല്‍സാഹിപ്പിക്കുന്ന രീതിയില്‍ വിദ്യാഭ്യാസസമ്പ്രദായത്തെ വാര്‍ത്തെടുക്കുമെന്നും അദ്ദേഹം പറയുന്നു.

18 ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളാണ് സര്‍വകലാശാലയില്‍ പഠിക്കുന്നത്. ഇവരില്‍ പകുതി പേരും സ്‌കോളര്‍ഷിപ്പ് നേടി പഠിക്കുന്നവരാണ്. വിദ്യാര്‍ത്ഥികളില്‍ പകുതിയും പെണ്‍കുട്ടികളാണെന്നതും പ്രത്യേകം പ്രസ്താവ്യമാണ്. ആഫ്രിക്കന്‍ സര്‍വകലാശാലകളുടെ നിലവാരമുയര്‍ത്താന്‍ വിദേശ സര്‍വകലാശാലകളുമായി കൂടുതല്‍ സഹകരണം വേണമെന്ന് അവുവ ചൂണ്ടിക്കാട്ടുന്നു. ആഫ്രിക്കയില്‍ ഉന്നതനിലവാരത്തിലുള്ള വിദ്യാഭ്യാസസ്ഥാപനങ്ങളുടെ ശൃംഖല സ്ഥാപിക്കുകയാണ് ഉദ്ദേശ്യം. രാജ്യാന്തര നിലവാരം ലക്ഷ്യമിടുന്നതിലൂടെ മികച്ച നേതൃനിരയിലേക്ക് വിദ്യാര്‍ത്ഥികളെ ഉയര്‍ത്താനാകും. രാഷ്ട്രീയനേതാക്കളെ വാര്‍ത്തെടുക്കുന്നതിനപ്പുറം ജുഡീഷ്യറി, വൈദ്യശാസ്ത്രരംഗം, അധ്യാപനം എന്നീ മേഖലകളില്‍ സ്വാധീനശക്തിയുള്ളവരെ വളര്‍ത്തുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

18 ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളാണ് സര്‍വകലാശാലയില്‍ പഠിക്കുന്നത്. ഇവരില്‍ പകുതി പേരും സ്‌കോളര്‍ഷിപ്പ് നേടി പഠിക്കുന്നവരാണ്. വിദ്യാര്‍ത്ഥികളില്‍ പകുതിയും പെണ്‍കുട്ടികളാണെന്നതും പ്രത്യേകം പ്രസ്താവ്യമാണ്. ആഫ്രിക്കന്‍ സര്‍വകലാശാലകളുടെ നിലവാരമുയര്‍ത്താന്‍ വിദേശ സര്‍വകലാശാലകളുമായി കൂടുതല്‍ സഹകരണം വേണമെന്ന് അവുവ ചൂണ്ടിക്കാട്ടുന്നു

ഇതിന് ഉന്നതവിദ്യാഭ്യാസരംഗത്ത് കൂടുതല്‍ നിക്ഷേപം വേണമെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു. ഭൂഖണ്ഡത്തെ ലോകനിലവാരത്തിലേക്കുയര്‍ത്താന്‍ നമുക്കു കൂടുതല്‍ ശാസ്ത്രജ്ഞരെയും എന്‍ജിനീയര്‍മാരെയും തയാറാക്കേണ്ടതുണ്ട്. ലോകത്തെ ഇതര സ്ഥാപനങ്ങളുമായി നമ്മുടെ സര്‍വകലാശാലകളെ ബന്ധിപ്പിച്ചു കൊണ്ടാണ് ഇത് സാധ്യമാകുകയെന്നും അദ്ദേഹം വിലയിരുത്തുന്നു. വിദ്യാഭ്യാസരംഗത്തെ ആഗോളലക്ഷ്യങ്ങള്‍ കൈവരിക്കണമെങ്കില്‍ സബ് സഹാറന്‍ ആഫ്രിക്കയിലവെ പ്രാഥമിക വിദ്യാഭ്യാസ നിലവാരത്തില്‍ ഉണ്ടായിട്ടുള്ള നിലവാരത്തകര്‍ച്ച പരിഹരിക്കപ്പെടണം. സര്‍വകലാശാലകളേക്കാള്‍ പ്രാധാന്യം അതിനാണു നല്‍കേണ്ടത്.

ആഫ്രിക്കയിലെ സര്‍വകലാശാലവിദ്യാഭ്യാസ രംഗത്ത് മതിയായ നിക്ഷേപം നടത്താത്തതിനെക്കുറിച്ചുള്ള മുന്നറിയിപ്പുകള്‍ വന്നിട്ടുണ്ട്. ഏറ്റവും പുതിയ ക്യുഎസ് വേള്‍ഡ് യൂണിവേഴ്‌സിറ്റി റാങ്കിംഗില്‍ ലോകത്തെ 500 മികച്ച സര്‍വകലാശാലകളില്‍ ആഫ്രിക്കയില്‍ നിന്ന് അഞ്ചെണ്ണം മാത്രമാണ് ഉള്‍പ്പെട്ടിട്ടുള്ളത്. ദക്ഷിണാഫ്രിക്കയില്‍ നിന്നു മൂന്നും ഈജിപ്റ്റില്‍ നിന്ന് രണ്ടും. ആഫ്രിക്കയ്ക്ക് ഇതൊരു നിര്‍ണായക സാഹചര്യമാണ്. ലോകത്തില്‍ ആറിലൊരാള്‍ ജീവിക്കുന്നത് ഈ ഭൂഖണ്ഡത്തിലാണ്. 2050-ല്‍ ഇത് നാലിലൊന്നായി മാറും. അതിനാല്‍ അത്യാവശ്യമായി ഇവിടത്തെ വിദ്യാഭ്യാസസമ്പ്രദായം അഭിവൃദ്ധിപ്പെടുത്തേണ്ടതുണ്ട്.

Comments

comments

Categories: FK Special, Slider