ടയോട്ട എത്തിയോസ് കുടുംബങ്ങളുടെ ഇഷ്ട വാഹനം

ടയോട്ട എത്തിയോസ് കുടുംബങ്ങളുടെ ഇഷ്ട വാഹനം

ഉപഭോക്താക്കളുടെ നിര്‍ദ്ദേശങ്ങള്‍ ഉള്‍ക്കൊണ്ടാണ് ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ പ്ലാറ്റിനം എത്തിയോസ്, എത്തിയോസ് ലിവ എന്നീ കാറുകളില്‍ മാറ്റങ്ങള്‍ വരുത്തിയത്

മികച്ച നിലവാരമുള്ള ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതും അവ പുതുമകളോടെ ഉപഭോക്താക്കള്‍ക്കു മുന്നില്‍ അവതരിപ്പിക്കുന്നതുമാണ് ടയോട്ട കിര്‍ലോസ്‌കര്‍ മോട്ടോറിനെ വ്യത്യസ്തമാക്കുന്നതെന്നാണ് കമ്പനി എപ്പോഴും അവകാശപ്പെടാറുള്ളത്. ഇത് മനസ്സില്‍കണ്ടും ഉപഭോക്താക്കളുടെ നിര്‍ദ്ദേശങ്ങള്‍ ഉള്‍ക്കൊണ്ടും ആണ് ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ പ്ലാറ്റിനം എത്തിയോസ്, എത്തിയോസ് ലിവ എന്നീ കാറുകളില്‍ മാറ്റങ്ങള്‍ വരുത്തിയത്. പ്രധാനമായും ഇന്ത്യന്‍ ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ പരിഗണിച്ചാണ് ഈ വാഹനങ്ങളില്‍ മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നതെന്ന് കമ്പനി പറയുന്നു.

ഗുണനിലവാരം, ഈട്,വിശ്വാസ്യത എന്നീ ഘടകങ്ങളെ കോര്‍ത്തിണക്കിയും ഇന്ത്യന്‍ ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ക്ക് ഉതകുന്നതുമായ വലിപ്പം ഉള്ള ക്യാബിന്‍, ലഗേജ് സ്‌പേസ്, ഉയര്‍ന്ന ഇന്ധനക്ഷമത എന്നിവയും ഉള്‍പ്പെടുത്തിയാണ് പുതിയ സീരീസിലെ കാറുകള്‍ നിര്‍മിച്ചിരിക്കുന്നത്. ഈ സവിശേഷതകളാണ് എത്തിയോസ് സീരീസിന് ഇന്ത്യയില്‍ 350,000 ഉപഭോക്താക്കളെ നേടിക്കൊടുത്തത്.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ പ്ലാറ്റിനം എത്തിയോസ്, എത്തിയോസ് ലിവ എന്നിവ പുറത്തിറങ്ങിയതോടെ സുരക്ഷിതത്വത്തിന്റെയും വിശ്വസ്തതയുടെയും ഗുണനിലവാരത്തിന്റെയും പുതിയ തലമാണ് ടൊയോട്ട സൃഷ്ടിച്ചതെന്ന് കമ്പനി പറയുന്നു.

പുതുമയാര്‍ന്ന ഡിസൈനും സ്‌റ്റൈലും ഇന്റീരിയറും ഈ കാറുകളെ വ്യത്യസ്തമാക്കുന്നു. മാത്രമല്ല സുരക്ഷാ മികവും സുഗമമായ യാത്ര സൗകര്യവും ഇവയെ ഇന്ത്യയിലെ ജനപ്രിയ കാറുകളുടെ പട്ടികയില്‍ ഒന്നാമതെത്താന്‍ സഹായിച്ചു-കമ്പനി വക്താവ് പറഞ്ഞു.

ടയോട്ട പുറത്തിറക്കിയ മറ്റൊരുകാറാണ് ഡ്യുവല്‍ ടോണ്‍ എത്തിയോസ് ലിവ. ഇതിന്റെ ആകര്‍ഷകമായ ഡ്യുവല്‍ ടോണ്‍ ഡിസൈന്‍ ഇന്ത്യയിലെ ഉപഭോക്താക്കളുടെ പുതുരുചി കണക്കിലെടുത്താണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്.

കഴിഞ്ഞ സെപ്റ്റംബറില്‍ അരങ്ങേറ്റം കുറിച്ച ‘പ്ലാറ്റിനം എത്തിയോസി’നു മികച്ച വരവേല്‍പ്പാണ് ലഭിച്ചത്

ഡ്യുവല്‍ 6െ എയര്‍ ബാഗുകള്‍ ഉള്ള ആദ്യത്തെ കാര്‍ ശ്രേണിയാണ് എത്തിയോസ്. 2016ലെ GNCAP നിര്‍ണയത്തിലും 4 സ്റ്റാര്‍ റേറ്റിംഗ് നേടിക്കഴിഞ്ഞു. ഡ്രൈവറോടൊപ്പം യാത്രക്കാര്‍ക്കും തുല്യമായ സുരക്ഷാ സംവിധാനം ഉറപ്പാക്കാനും എത്തിയോസ് സീരീസിന് കഴിഞ്ഞു.

ആന്റിലോക്ക് ബ്രേക്കിംഗ് സിസ്റ്റം, ഇലക്ട്രോണിക് ബ്രേക്ക് ഫോഴ്‌സ് ഡിസ്ട്രിബ്യൂഷന്‍ , ഡുവല്‍ എസ്ആര്‍എസ് എയര്‍ ബാഗ് എന്നിവയാണ് ഇത്തിയോസിന്റെ മറ്റ് ഫീച്ചറുകള്‍ . എമര്‍ജന്‍സി ലോക്കിംഗ് റിട്രാക്ടര്‍, 3 പോയിന്റ് സീറ്റ് ബെല്‍റ്റ്, മിഡില്‍ റിയര്‍ ഹെഡ്‌സെറ്റ് എന്നിവയും വാഹനത്തിലുണ്ട്

ഉപഭോക്തൃ സൗഹൃദ സേവനങ്ങളെ ലക്ഷ്യമിട്ട് ടൊയോട്ട ഒരു രാജ്യാന്തര ക്യാമ്പയിന്‍ തുടങ്ങിയിട്ടുണ്ട്. ഡ്രൈവ് ദി നേഷന്‍ എന്ന ക്യാമ്പയിനില്‍ രാജ്യത്തെ കേന്ദ്രസംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും പ്രതിരോധ സേനാംഗങ്ങളെയും അവരുടെ ബന്ധുക്കളെയും ആണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഉപഭോക്താക്കളുടെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് കാലാനുസൃതമായി എത്തിയോസ് മോഡലില്‍ പരിഷ്‌കാരങ്ങള്‍ വരുത്തുന്നുണ്ടെന്ന് ടയോട്ട കിര്‍ലോസ്‌കര്‍ ഡയറക്റ്റര്‍&സീനിയര്‍ വൈസ് പ്രസിഡണ്ട് എന്‍ രാജ പറഞ്ഞു. കുറഞ്ഞ വിലക്കുള്ള ഏറ്റവും സൗകര്യങ്ങളുള്ള വാഹനമാണ് ഇത്തിയോസെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി

ഇന്ത്യന്‍ ഇടപാടുകാര്‍ക്കായി പ്രത്യേകം രൂപകല്‍പ്പന ചെയ്ത കാറില്‍ ഉന്നത സുരക്ഷാ നിലവാരം, മികച്ച ഇന്ധനക്ഷമത, സ്ഥലസൗകര്യമേറിയ അകത്തളം, മെച്ചപ്പെട്ട യാത്രാസുഖം, എന്നിവയൊക്കെ ടൊയോട്ട ഉറപ്പാക്കുന്നതായി നിപ്പോണ്‍ ടയോട്ട ചെയര്‍മാനും എംഡിയുമായ ബാബു മൂപ്പന്‍ പറഞ്ഞു.

സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞ സെപ്റ്റംബറില്‍ അരങ്ങേറ്റം കുറിച്ച ‘പ്ലാറ്റിനം എത്തിയോസി’നു മികച്ച വരവേല്‍പ്പാണ് ലഭിച്ചത്. വില്‍പ്പന വളര്‍ച്ച നേടാനായത് ‘പ്ലാറ്റിനം എത്തിയോസി’ന്റെ പിന്‍ബലത്തിലാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു

Comments

comments

Categories: Auto