സാംസംഗ് ഇന്നൊവേഷന്‍ അവാര്‍ഡ് സമ്മാനിച്ചു

സാംസംഗ് ഇന്നൊവേഷന്‍ അവാര്‍ഡ് സമ്മാനിച്ചു

കാണ്‍പൂര്‍: സാസംഗ് ഇന്നൊവേഷന്‍ അവാര്‍ഡ്‌സിന്റെ എഴാം പതിപ്പ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് കാണ്‍പൂരില്‍ നടന്നു. എന്‍ട്രപ്രണര്‍ഷിപ്പ് സെല്ലിന്റെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. നിത്യജീവിതത്തില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ കഴിവുള്ള ഇന്നൊവേഷനുകള്‍ കണ്ടെത്തുകയും അതിന് അംഗീകാരം നല്‍കുക, വിദ്യാര്‍ത്ഥികളുടെ ആശയങ്ങളെ അടുത്ത തലത്തിലേക്ക് കൊണ്ടുപോകുന്നതിന് സഹായിക്കുകയെന്ന ലക്ഷ്യങ്ങളോടെയാണ് എല്ലാ വര്‍ഷവും സാംസംഗ് ഇന്ത്യ ഇന്നൊവേഷന്‍ അവാര്‍ഡ്‌സ് നല്‍കുന്നത്.

ഷിതിജ് ജഗി, കുമാര്‍ ഷിവാംഗ്, റിഷാബ് സാഹു എന്നിവരടങ്ങിയ ടീമിനാണ് ഒന്നാം സ്ഥാനം. ബ്ലോക്ക്‌ചെയ്ന്‍ ടെക്‌നോളജി ഉപയോഗിച്ച് പിയര്‍ ടു പിയര്‍ സാമ്പത്തിക ഇടപാടുകള്‍ക്ക് സഹായിക്കുന്ന ആപ്ലിക്കേഷനായിരുന്നു ഇവരുടെ പദ്ധതി. കൗസ്തുഭ് മുദ്ര, സങ്കല്‍പ് രസ്‌തോഗി എന്നിവരടങ്ങിയ ഇന്‍സ്‌നോനിയേറ്റ് ടീമാണ് രണ്ടാം സ്ഥാനം നേടിയത്. കംപ്യൂട്ടര്‍ വിഷന്‍ ടെക്‌നോളജിയുമായി ബന്ധിപ്പെടുത്തിയ ഇന്‍ഫ്രാ-റെഡ് കാമറ ഉപയോഗിച്ച് ഡ്രൈവര്‍ ഉറങ്ങുന്നത് മനസിലാക്കി യഥാസമയം മുന്നറിപ്പ് നല്‍കാനുള്ള സംവിധാനമായിരുന്നു ഇവരുടെ പ്രോജക്റ്റ്. ജൈവ മാലിന്യത്തില്‍ നിന്ന് കമ്പോസ്റ്റ് വളമുണ്ടാക്കുന്ന ഹരി ശങ്കര്‍, മെവാ ലാല്‍ എന്നിവരുടെ മുസ്‌കാന്‍ സോളിഡ് വേസ്റ്റ് ടീം പ്രത്യേക പരാമര്‍ശത്തിന് അര്‍ഹരായി. ബെംഗളൂരിലെ സാംസംഗ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ചീഫ് ടെക്‌നോളജി ഓഫീസര്‍ ഡോ അലോക്‌നാഥ് ഡേ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു.

Comments

comments

Categories: More