ഇനി വിലാസവും ഡിജിറ്റലിലേക്ക്

ഇനി വിലാസവും ഡിജിറ്റലിലേക്ക്

ഡെല്‍ഹിയിലെയും നോയ്ഡയിലെയും രണ്ട് പോസ്റ്റല്‍ പിന്‍ കോഡുകളില്‍ തുടക്കമെന്നോണം ഇ-ലൊക്കേഷന്‍ പദ്ധതി പരീക്ഷിക്കുകയാണ്

ന്യൂഡെല്‍ഹി: വീടുകളുടെയും ഓഫീസുകളുടെയും ഉള്‍പ്പടെയുള്ള മേല്‍വിലാസങ്ങള്‍ ഡിജിറ്റലി ക്രമീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറെടുക്കുന്നു. ആധാര്‍ വ്യക്തിയുടെ തിരിച്ചറിയല്‍ രേഖയായതുപോലെ വീടിനും ഓഫീസിനും സമാനരീതിയിലുള്ള ഡിജിറ്റല്‍ കോഡാണ് തയാറാക്കുന്നത്.

അതായത് പേര്, വീട്ടുപേര്, പ്രാദേശിക വഴി, പോസ്റ്റ് ഓഫീസ്, ജില്ല എന്നിങ്ങനെ നീണ്ട വിലാസം ഭാവിയില്‍ ആവശ്യമായി വന്നേക്കില്ലെന്ന് ചുരുക്കം. അക്ഷരങ്ങളും അക്കങ്ങളുമടങ്ങിയ ആറക്ക കോഡായിരിക്കും വിലാസം. കമ്മ്യൂണിക്കേഷന്‍ മന്ത്രാലയത്തിനു കീഴിലുള്ള തപാല്‍ വകുപ്പ് പരീക്ഷണാടിസ്ഥാനത്തില്‍ പദ്ധതി നടപ്പാക്കുന്നതിന് ഉത്തരവിട്ടിട്ടുണ്ട്. മൂന്ന് പോസ്റ്റല്‍ പിന്‍ കോഡുകള്‍ക്കു കീഴില്‍ വരുന്ന സ്ഥലങ്ങളിലെ എല്ലാ പ്രോപ്പര്‍ട്ടികള്‍ക്കും അക്ഷരങ്ങളും അക്കങ്ങളുമടങ്ങിയ ആറക്ക കോഡ് വിലാസം നല്‍കി പദ്ധതി വിലയിരുത്താനാണ് തീരുമാനം.

ഡെല്‍ഹിയിലെയും നോയ്ഡയിലെയും രണ്ട് പോസ്റ്റല്‍ പിന്‍ കോഡുകളില്‍ തുടക്കമെന്നോണം ഇ-ലൊക്കേഷന്‍ പദ്ധതി പരീക്ഷിക്കുകയാണ്. UV77D7-എന്നിങ്ങനെയായിരിക്കും കോഡുകള്‍ ചേര്‍ത്താണ് അഡ്രസുകള്‍ തയാറാക്കുക. നിലവിലുള്ള തപാല്‍ വിലാസത്തോടൊപ്പം ഇവ കൂടി ഉപയോഗിക്കും. പുരോഗതി വിലയിരുത്തിയശേഷം രാജ്യമൊട്ടാകെ പദ്ധതി നടപ്പാക്കും. ഗൂഗിള്‍ മാപ്പ് സൗകര്യം പോലെ വിലാസങ്ങള്‍ക്ക് ഇ-ലൊക്കേഷന്‍സ് നല്‍കുന്നതിനായാണ് ഈ ആശയം മുന്നോട്ടുവച്ചിട്ടുള്ളത്. വസ്തുവിന്റെ പേര്, ഉടമയുടെ വിവരങ്ങള്‍, നികുതി വിവരം, വെള്ളം, വൈദ്യുതി, പാചകവാതകം തുടങ്ങിയവയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ എന്നിവയും ആറക്ക കോഡുമായി ബന്ധിപ്പിക്കുന്നതിനുള്ള സാധ്യത പരിശോധിക്കും. ഐഎസ്ആര്‍ഒയുടെ സാറ്റലൈറ്റ് ഇമേജറി സര്‍വീസായ ഭുവന്റെ സഹായത്തോടയായിരിക്കും വിവിധ പ്രദേശങ്ങളെ സൂക്ഷ്മമായി നിരീക്ഷിച്ച് മാപ്പുകള്‍ തയാറാക്കുക

തപാല്‍ വിലാസവും ഡിജിറ്റല്‍ വിലാസവും തമ്മില്‍ ബന്ധിപ്പിച്ചത് ശരിയാണോയെന്ന പരിശോധനയ്ക്ക് തപാല്‍ വകുപ്പ് നേതൃത്വം നല്‍കും. ജിപിഎസ് കമ്പനിയായ മാപ്പ്‌മെഇന്ത്യ പദ്ധതിയുമായി സഹകരിക്കും. വിലാസം തിരിച്ചറിഞ്ഞ് വളരെ എളുപ്പത്തില്‍ വഴികണ്ടെത്തുന്നതിന് ഡിജിറ്റല്‍ വിലാസം ഉപകരിക്കുമെന്ന് മാപ്പ്‌മൈഇന്ത്യ എംഡി രാകേഷ് വര്‍മ പറഞ്ഞു. മാപ്പ്‌മൈഇന്ത്യയുടെ വിവരശേഖരത്തില്‍ രണ്ട് കോടി വ്യക്തികളുടെയും കോര്‍പ്പറേറ്റ് സ്ഥാപനങ്ങളുടെയും സര്‍ക്കാര്‍ ഓഫീസുകളുടെയും ഡിജിറ്റല്‍ വിലാസം ഇപ്പോള്‍ തന്നെയുണ്ട്.

Comments

comments

Categories: Slider, Top Stories