ഓഹരി വിപണികളിലെ മ്യൂച്വല്‍ ഫണ്ട് നിക്ഷേപം ഒരു ലക്ഷം കോടി കടന്നു

ഓഹരി വിപണികളിലെ മ്യൂച്വല്‍ ഫണ്ട് നിക്ഷേപം ഒരു ലക്ഷം കോടി കടന്നു

ഈ വര്‍ഷം ഇതുവരെ സെന്‍സെക്‌സ്, നിഫ്റ്റി സൂചികകളില്‍ യഥാക്രമം 23.7 ശതമാനത്തിന്റെയും 24.4 ശതമാനത്തിന്റെയും ഉയര്‍ച്ചയാണ് പ്രകടമാക്കിയിട്ടുള്ളത്

ന്യൂഡെല്‍ഹി: നടപ്പുവര്‍ഷം ഇതുവരെ ഒരു ലക്ഷം കോടിയിലധികം രൂപ മ്യൂച്വല്‍ ഫണ്ടുകള്‍ രാജ്യത്തെ ഓഹരി വിപണികളില്‍ നിക്ഷേപിച്ചതായി സെബി (സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ). നവംബര്‍ പത്ത് വരെയുള്ള കണക്കെടുത്താല്‍ 102,810 കോടി രൂപയാണ് മ്യൂച്ചല്‍ ഫണ്ടുകള്‍ ഈ വര്‍ഷം ഓഹരികളില്‍ നിക്ഷേപിച്ചിട്ടുള്ളത്. മുന്‍ വര്‍ഷം സമാനകാലയളവില്‍ 29,374 കോടി രൂപ നിക്ഷേപിച്ച സ്ഥാനത്താണിതെന്നും, ഇതുമായി താരതമ്യം ചെയ്യുമ്പോള്‍ മ്യൂച്ചല്‍ ഫണ്ടുകളുടെ ഓഹരി നിക്ഷേപത്തില്‍ മൂന്ന് മടങ്ങ് വര്‍ധന രേഖപ്പെടുത്തിയിട്ടുണ്ടെന്നുമാണ് സെബി വ്യക്തമാക്കുന്നത്.

തുടര്‍ന്നും ഓഹരികളില്‍ നിക്ഷേപിക്കുന്നതിന് മ്യൂച്വല്‍ ഫണ്ടുകള്‍ അതീവ താല്‍പ്പര്യം പ്രകടിപ്പിക്കുമെന്നാണ് സെബി ചൂണ്ടിക്കാട്ടിയിട്ടുള്ളത്. റീട്ടെയ്ല്‍ നിക്ഷേപകരുടെ പങ്കാളിത്തം വര്‍ധിച്ചതും, നിക്ഷേപകരില്‍ അവബോധം വളര്‍ത്തുന്നതിനുവേണ്ടി കൈകൊണ്ടിട്ടുള്ള നടപടികളുമാണ് ഓഹരികളിലുള്ള മ്യൂച്വല്‍ ഫണ്ടുകളുടെ നിക്ഷേപം വര്‍ധിപ്പിച്ചതെന്നാണ് സെബിയുടെ വിലയിരുത്തല്‍. നടപ്പു വര്‍ഷം ഇതുവരെ വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകര്‍ (എഫ്പിഐ) ഓഹരി വിഭാഗത്തില്‍ 48,190 കോടി രൂപയുടെ നിക്ഷേപം നടത്തിയതായാണ് നാഷണല്‍ സെക്യൂരിറ്റീസ് ഡെപ്പോസിറ്ററി ലിമിറ്റഡില്‍ (എന്‍എസ്ഡിഎല്‍) നിന്നുള്ള വിവരം. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 43,280 കോടി രൂപയാണ് എഫ്പിഐകള്‍ ഓഹരികളില്‍ നിക്ഷേപിച്ചിട്ടുള്ളത്.

ഈ വര്‍ഷം ഇതുവരെ സെന്‍സെക്‌സ്, നിഫ്റ്റി സൂചികകളില്‍ യഥാക്രമം 23.7 ശതമാനത്തിന്റെയും 24.4 ശതമാനത്തിന്റെയും ഉയര്‍ച്ചയാണ് പ്രകടമാക്കിയിട്ടുള്ളത്. നവംബര്‍ ആദ്യ വാരം സെന്‍സെക്‌സ് സൂചിക 33,866 എന്ന തലത്തിലേക്കും നിഫ്റ്റി സൂചിക 10,490 എന്ന തലത്തിലേക്കും ഉയര്‍ന്നിരുന്നു

Comments

comments

Categories: Slider, Top Stories