നിലേക്കനിയുടെ നേതൃത്വത്തില്‍ ഇന്‍ഫൊസിസ് നന്നായി പോകുന്നു: നാരായണ മൂര്‍ത്തി

നിലേക്കനിയുടെ നേതൃത്വത്തില്‍ ഇന്‍ഫൊസിസ് നന്നായി പോകുന്നു: നാരായണ മൂര്‍ത്തി

ബെംഗളുരു: നന്ദന്‍ നിലേക്കനിയുടെ നേതൃത്വത്തിന് കീഴില്‍ ഇന്‍ഫൊസിസിന്റെ സുസ്ഥിരത പുനഃസ്ഥാപിക്കപ്പെട്ടെന്നും എല്ലാം മികച്ച രീതിയില്‍ മുന്നോട്ടുപോവുകയാണെന്നും കമ്പനി സഹസ്ഥാകന്‍ എന്‍ ആര്‍ നാരായണ മൂര്‍ത്തി. മുന്‍ സിഇഒ ആയിരുന്ന വിശാല്‍ സിക്ക ഓഗസ്റ്റില്‍ രാജിവച്ചതിനെ തുടര്‍ന്നാണ് ഇന്ത്യയിലെ രണ്ടാമത്തെ വലിയ ഐടി സേവന കമ്പനിയുടെ നോണ്‍ എക്‌സിക്യൂട്ടീവ് ചെയര്‍മാനായി നിലേക്കനി ചുമതലയേറ്റത്. കമ്പനിയുടെ സ്ഥാപകാംഗമല്ലാത്ത ആദ്യ സിഇഒ ആയിരുന്നു സിക്ക.

ഇന്‍ഫൊസിസില്‍ നിരവധി സങ്കീര്‍ണതകള്‍ ഉണ്ടായിരുന്നുവെന്നും എന്നാല്‍ നിലേക്കനിയുടെ കീഴില്‍ അവ പരിഹരിക്കാനായെന്നും മൂര്‍ത്തി നിരീക്ഷിക്കുന്നു. എന്ത് നടപ്പിലാക്കണമെന്ന് നന്ദന്‍ നിലേക്കനിക്ക് വ്യക്തമായി അറിയാമെന്നും ഉപദേശത്തിന്റെ ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇസ്രയേലി സോഫ്റ്റ്‌വെയര്‍ കമ്പനിയായ പനയ ഡോട്ട് കോമിനെ വിശാല്‍ സിക്ക സിഇഒയും മാനേജിംഗ് ഡയറക്റ്ററുമായിരിക്കേ, ഇന്‍ഫോസിസ് 1250 കോടി രൂപയ്ക്ക് ഏറ്റെടുത്തിരുന്നു. ഇതില്‍ ക്രമക്കേടുണ്ടെന്ന ആരോപണം നാരായണമൂര്‍ത്തി ഉയര്‍ത്തിയിരുന്നു. എന്നാല്‍ പനയയെ ഏറ്റെടുത്ത നടപടിയില്‍ ക്രമക്കേടുകളില്ലെന്ന് സെപ്റ്റംബര്‍ പാദത്തിലെ ഫലങ്ങള്‍ പ്രഖ്യാപിക്കവെ നിലേക്കനി പറഞ്ഞിരുന്നു. വിശാല്‍ സിക്കയ്ക്ക് നല്‍കിയ ക്ലിന്‍ ചിറ്റില്‍ നിരാശ പ്രകടിപ്പിച്ച് ഏതാനും ദിവസങ്ങള്‍ക്കുള്ളിലാണ് നിലേക്കനിയെ പുകഴ്ത്തി മൂര്‍ത്തി രംഗത്ത് വന്നിരിക്കുന്നത്.

Comments

comments

Categories: Slider, Top Stories