ഹിന്ദു എഡ്ജ് കരിയര്‍ ഗെയ്ഡന്‍സ്  പരിപാടി വെള്ളിയാഴ്ച കലൂര്‍ എ ജെ ഹാളില്‍

ഹിന്ദു എഡ്ജ് കരിയര്‍ ഗെയ്ഡന്‍സ്  പരിപാടി വെള്ളിയാഴ്ച കലൂര്‍ എ ജെ ഹാളില്‍

കൊച്ചി: ഹിന്ദു എഡ്ജും ഹിന്ദുസ്ഥാന്‍ സര്‍വകലാശാലയും സംയുക്തമായി കേരളത്തില്‍ കരിയര്‍ ഗെയ്ഡന്‍സ് പരിപാടികള്‍ സംഘടിപ്പിക്കുന്നു. ഈ മാസം മുതല്‍ അടുത്ത മാസം വരെ സംസ്ഥാനത്തെ അഞ്ചു സെന്ററുകളിലായാണ് പരിപാടി ആസൂത്രണം ചെയ്തിരിക്കുന്നത്. ഇതിന്റെ ഭാഗമായി കൊച്ചിയില്‍ സംഘടിപ്പിക്കുന്ന കരിയര്‍ ഗെയ്ഡന്‍സ് പരിപാടി വെള്ളിയാഴ്ച കലൂര്‍ എ ജെ ഹാളില്‍ നടക്കും. ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നതതല പഠന ഓപ്ഷനുകളെക്കുറിച്ച് അറിവു നല്‍കുകയാണ് ലക്ഷ്യം.

രാവിലെ 9.15 മുതല്‍ വൈകിട്ട് 1.30 വരെ നീണ്ടു നില്‍ക്കുന്ന പരിപാടിയില്‍ നീറ്റ്, ജെഇഇ, എന്‍ജിനീയറിംഗ്, മെഡിക്കല്‍ കോഴ്‌സുകള്‍ക്കുള്ള സംസ്ഥാന പ്രവേശന പരീക്ഷ എന്നിവയ്ക്ക് പരമാവധി മാര്‍ക്ക് സ്‌കോര്‍ ചെയ്യാനുള്ള മാര്‍ഗങ്ങള്‍, കോഴ്‌സ് ഓപ്ഷനുകള്‍, സിവില്‍ സര്‍വീസ്, ഓള്‍ട്ടര്‍നേറ്റീവ് കരിയര്‍ എന്നിവയുമായി ബന്ധപ്പെട്ട് സെക്ഷനുകള്‍ എന്നിവയുണ്ടായിരിക്കും. വിദ്യാഭ്യാസ വിദഗ്ധരും കരിയര്‍ ഗുരുക്കളുമായിരിക്കും ക്ലാസുകള്‍ നയിക്കുക. ഐ ലേണ്‍ ഐഎഎസ്, സാന്താ മോണിക്കാ സ്റ്റഡി അബ്രോഡ് പ്രൈവറ്റ് ലിമിറ്റഡ്, പാല ബ്രില്ല്യന്റ് സ്റ്റഡി സെന്റര്‍, ഓക്‌സിജന്‍ ഡിജിറ്റല്‍ ഷോപ്പ് എന്നിവര്‍ പരിപാടിയുമായി സഹകരിക്കുന്നുണ്ട്. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ രാവിലെ ഒന്‍പതിന് മുമ്പ് എ ജെ ഹാളില്‍ ഹാജരാകേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9895353509.

Comments

comments

Categories: More