യുഇഎയിലെ ആദ്യ ഇലക്ട്രിക് സ്‌കൂള്‍ ബസ്

യുഇഎയിലെ ആദ്യ ഇലക്ട്രിക് സ്‌കൂള്‍ ബസ്

ഇലക്ട്രിക് ബസ് അതിന്റെ അവസാന പരീക്ഷണ ഘട്ടത്തിലേക്ക് കടന്നു

ദുബായ്: മേഖലയിലെ ആദ്യ ഇലക്ട്രിക് സ്‌കൂള്‍ ബസ് ഉടന്‍ തന്നെ നിരത്തിലിറങ്ങിയേക്കും. എമിറേറ്റ്‌സ് ട്രാന്‍സ്‌പോര്‍ട്ട് കഴിഞ്ഞ ദിവസം സ്‌കൂള്‍ ബസിന്റെ അവസാന പരീക്ഷണ ഘട്ടത്തിലേക്ക് കടന്നു. 45 സീറ്റുകളാണ് ബസിനുള്ളത്. ഇത്തരത്തിലുള്ള ആദ്യ സംരംഭമാണ് ഇതെന്ന് എമിറേറ്റ്‌സ് ട്രാന്‍സ്‌പോര്‍ട്ട് അറിയിച്ചു. ചൈനയുടെ ഷാങ്ഹായ് സുന്‍വിന്‍ ബസ് കോപ്പറേഷനുമായി ചേര്‍ന്നാണ് ബസിന്റെ നിര്‍മാണം.

എമിറേറ്റ്‌സ് ട്രാന്‍സ്‌പോര്‍ട്ട് ഉദ്യോഗസ്ഥര്‍ ബസ് വികസിപ്പിക്കുന്നതിന്റെ ഭാഗമായി ചൈനയിലെ ഫാക്റ്ററിയിലേക്ക് മൂന്ന് തവണ സന്ദര്‍ശനം നടത്തിയതായി അല്‍ ജര്‍മന്‍

150 കിലോമീറ്റര്‍ പരിധിയിലാണ് ബസ് പ്രവര്‍ത്തനം നടത്തുക. ഹരിത സമ്പദ് വ്യവസ്ഥ കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തില്‍ അധിഷ്ഠിതമായാണ് പ്രകൃതിയെ മലിനമാക്കാത്ത ഇത്തരം ബസ് നിരത്തിലിറക്കുന്നതെന്ന് എമിറേറ്റ്‌സ് ട്രാന്‍സ്‌പോര്‍ട്ട് ജനറല്‍ മാനേജര്‍ മൊഹമ്മദ് അബ്ദുള്ള അല്‍ ജര്‍മന്‍ പറഞ്ഞു.

എമിറേറ്റ്‌സ് ട്രാന്‍സ്‌പോര്‍ട്ട് ഉദ്യോഗസ്ഥര്‍ ബസ് വികസിപ്പിക്കുന്നതിന്റെ ഭാഗമായി ചൈനയിലെ ഫാക്റ്ററിയിലേക്ക് മൂന്ന് തവണ സന്ദര്‍ശനം നടത്തിയതായി അല്‍ ജര്‍മന്‍ പറഞ്ഞു. യുഎഇയില്‍ ബസിന് വേണ്ട തരത്തിലുള്ള സജ്ജീകരണങ്ങള്‍ ഉണ്ടെന്ന് ഉറപ്പ് വരുത്താനായിരുന്നു അത്. ബസിന് ചാര്‍ജ് ചെയ്യുന്നതിനായി രണ്ട് സ്റ്റേഷനുകളും സജ്ജീകരിക്കും. ഇടി ബസ് ടെര്‍മിനലില്‍ ആകും ഒരു സ്റ്റേഷന്‍, രണ്ടാമത്തെ സ്റ്റേഷന്‍ അല്‍ നബൂദാഹ് ഗ്രൂപ്പ് എന്റര്‍പ്രൈസസിലും.

Comments

comments

Categories: Arabia