ഡുകാറ്റി പനിഗേല്‍ വി4 ; മിലാന്‍ മോട്ടോര്‍സൈക്കിള്‍ ഷോയിലെ സുന്ദരന്‍ ബൈക്ക്

ഡുകാറ്റി പനിഗേല്‍ വി4 ; മിലാന്‍ മോട്ടോര്‍സൈക്കിള്‍ ഷോയിലെ സുന്ദരന്‍ ബൈക്ക്

61.17 ശതമാനം വോട്ടുകള്‍ നേടാന്‍ ഡുകാറ്റി പനിഗേല്‍ വി4 ന് കഴിഞ്ഞു

മിലാന്‍ : 2017 മിലാന്‍ മോട്ടോര്‍സൈക്കിള്‍ ഷോയിലെ ഏറ്റവും സുന്ദരന്‍ ബൈക്കായി ആരെയും മോഹിപ്പിക്കുന്ന ഡുകാറ്റി പനിഗേല്‍ വി4 തെരഞ്ഞെടുക്കപ്പെട്ടു. വാര്‍ഷിക മേളയില്‍ നിരവധി ഗുഡ് ലുക്കിംഗ് മോട്ടോര്‍സൈക്കിളുകള്‍ അനാവരണം ചെയ്യുകയും അവതരിപ്പിക്കുകയും ചെയ്‌തെങ്കിലും ശക്തമായ മത്സരത്തിനൊടുവില്‍ പനിഗേല്‍ വി4 ബെസ്റ്റ് ലുക്കിംഗ് ബൈക്കായി ഒന്നാം സ്ഥാനം കരസ്ഥമാക്കി. 61.17 ശതമാനം വോട്ടുകള്‍ നേടാന്‍ ഡുകാറ്റി പനിഗേല്‍ വി4 ന് കഴിഞ്ഞു.

മിലാന്‍ മോട്ടോര്‍സൈക്കിള്‍ ഷോയോടനുബന്ധിച്ച് ഇറ്റാലിയന്‍ മോട്ടോര്‍സൈക്കിള്‍ മാസികയാണ് മത്സരം സംഘടിപ്പിച്ചത്. പതിമൂന്നാം തവണയാണ് ‘മോസ്റ്റ് ബ്യൂട്ടിഫുള്‍ ബൈക്ക്’ മത്സരം നടത്തുന്നത്. ഇതില്‍ ഒമ്പത് തവണയും ഡുകാറ്റി ബൈക്കുകള്‍ക്കായിരുന്നു അവാര്‍ഡ്. പതിനാറായിരത്തിലധികം മോട്ടോര്‍സൈക്കിള്‍ പ്രേമികളാണ് പനിഗേല്‍ വി4 ന് വോട്ട് ചെയ്തത്. മിലാന്‍ മോട്ടോര്‍സൈക്കിള്‍ ഷോയുടെ 75 എഡിഷനായിരുന്നു ഇത്തവണ. ആറ് ലക്ഷത്തോളം പേര്‍ മോട്ടോര്‍സൈക്കിള്‍ ഷോയില്‍ സന്ദര്‍ശകരായെത്തി.

പതിമൂന്നാം തവണയാണ് ‘മോസ്റ്റ് ബ്യൂട്ടിഫുള്‍ ബൈക്ക്’ മത്സരം നടത്തുന്നത്. ഇതില്‍ ഒമ്പത് തവണയും ഡുകാറ്റി ബൈക്കുകള്‍ക്കായിരുന്നു അവാര്‍ഡ്

ഡുകാറ്റി നിരയില്‍ വി4 എന്‍ജിന്‍ ലഭിക്കുന്ന ആദ്യ ബൈക്കാണ് പനിഗേല്‍ വി4. ഈ ബൈക്കിലെ 1,103 സിസി മോട്ടോര്‍ 13,000 ആര്‍പിഎമ്മില്‍ 211 ബിഎച്ച്പി കരുത്തും 10,000 ആര്‍പിഎമ്മില്‍ 124 എന്‍എം പീക്ക് ടോര്‍ക്കും പുറപ്പെടുവിക്കും. 6 സ്പീഡ് ഗിയര്‍ബോക്‌സാണ് എന്‍ജിനുമായി ചേര്‍ത്തിരിക്കുന്നത്. ബൈ-ഡയറക്ഷണല്‍ ഡുകാറ്റി ക്വിക്ക്ഷിഫ്റ്റര്‍ കൂടി നല്‍കി.

ഡുകാറ്റി സ്ലൈഡ് കണ്‍ട്രോള്‍, ഡുകാറ്റി ട്രാക്ഷന്‍ കണ്‍ട്രോള്‍, മൂന്ന് റൈഡിംഗ് മോഡുകള്‍ (റേസ്, സ്‌പോര്‍ട്, സ്ട്രീറ്റ്), ഡുകാറ്റി വീലീ കണ്‍ട്രോള്‍, ടിഎഫ്ടി ഇന്‍സ്ട്രുമെന്റേഷന്‍ കണ്‍സോള്‍ എന്നിവ സവിശേഷതകളാണ്. കോര്‍ണറിംഗ് എബിഎസ്, ഡുകാറ്റി പവര്‍ ലോഞ്ച്, എന്‍ജിന്‍ ബ്രേക്ക് കണ്‍ട്രോള്‍, ഡുകാറ്റി ഇലക്ട്രോണിക് സസ്‌പെന്‍ഷന്‍ എന്നിവയും പനിഗേല്‍ വി4 ന് ലഭിച്ചു.

ഒരുപക്ഷേ ഡുകാറ്റി നിര്‍മ്മിച്ച സാങ്കേതികപരമായി ഏറ്റവും ആധുനിക റോഡ്-ഗോയിംഗ് എന്‍ജിനാണ് വി4. മോട്ടോജിപി റേസിംഗ് ചാംപ്യന്‍ഷിപ്പില്‍ ആന്‍ഡ്രിയ ഡോവിസിയോസോ, ജോര്‍ജ് ലോറെന്‍സോ എന്നിവര്‍ ഉപയോഗിക്കുന്ന ബൈക്കുകളിലെ വി4 എന്‍ജിനില്‍നിന്നാണ് ഈ എന്‍ജിന്‍ നിര്‍മ്മിച്ചിരിക്കുന്നത്.

Comments

comments

Categories: Auto