ഡബിള്‍ഹോഴ്‌സ്, കിച്ചന്‍ ട്രഷേഴ്‌സ് ബ്രാന്‍ഡുകള്‍ മുന്നില്‍

ഡബിള്‍ഹോഴ്‌സ്, കിച്ചന്‍ ട്രഷേഴ്‌സ് ബ്രാന്‍ഡുകള്‍ മുന്നില്‍

കൊച്ചി: അതിവേഗത്തില്‍ വളരുന്ന ഉപഭോക്തൃ വിപണിയില്‍ ബ്രാന്‍ഡ് ഐഡന്റിറ്റി സൃഷ്ടിച്ചെടുത്താല്‍ മാത്രമേ മുന്നേറ്റം സാധ്യമാകൂ. പരസ്യങ്ങളാണ് ഇതിന് ബ്രാന്‍ഡുകള്‍ ഉപയോഗപ്പെടുത്തുന്ന ഏറ്റവും മികച്ച മാര്‍ഗം.

പരസ്യങ്ങളിലൂടെ ബ്രാന്‍ഡിന്റെ സന്ദേശം ജനങ്ങളിലെത്തിക്കുന്നതില്‍ വിജയിക്കുന്ന ബ്രാന്‍ഡുകള്‍ ഏതെല്ലാമാണ്. ഫ്യൂച്ചര്‍ കേരളയ്ക്ക് വേണ്ടി ട്രൂകോഡ് നടത്തിയ സര്‍വെയില്‍ തങ്ങളുടെ സന്ദേശം പരസ്യങ്ങളിലൂടെ മികച്ച രീതിയില്‍ ജനങ്ങളിലേക്കെത്തിക്കുന്നതിന് സാധിക്കുന്ന ബ്രാന്‍ഡുകളില്‍ മുന്നിലെത്തിയത് ഡബിള്‍ ഹോഴ്‌സ്, കിച്ചണ്‍ ട്രഷേസ് ബ്രാന്‍ഡുകളാണ്.

‘ഡബിള്‍ ഹോഴ്‌സ്, കിച്ചന്‍ ട്രഷേഴ്‌സ് എന്നീ ബ്രാന്‍ഡുകളാണ് പരസ്യങ്ങളിലൂടെ ഉപഭോക്താക്കളെ സ്വാധീനിക്കുന്നതില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നതെന്ന് സര്‍വെ കാണിക്കുന്നു,’ ട്രൂകോഡ് മാനേജിംഗ് ഡയറക്റ്റര്‍ ലൂയിസ് ഐസക് പറഞ്ഞു. വളരെ കുറഞ്ഞകാലത്തിനുള്ളില്‍ ശ്രദ്ധ പിടിച്ചുപറ്റിയ മാര്‍ക്കറ്റ് റിസര്‍ച്ച് സ്റ്റാര്‍ട്ടപ്പാണ് ട്രൂകോഡ്. എഫ്എംസിജി ബ്രാന്‍ഡുകളെയാണ് സര്‍വേയില്‍ ഉള്‍പ്പെടുത്തിയത്.

Comments

comments

Categories: Slider, Top Stories