100 മില്ല്യണ്‍ ഡോളര്‍ ഫിന്‍ടെക് ഫണ്ടുമായി ഡിഐഎഫ്‌സി

100 മില്ല്യണ്‍ ഡോളര്‍ ഫിന്‍ടെക് ഫണ്ടുമായി ഡിഐഎഫ്‌സി

ഫിനാന്‍ഷ്യല്‍ ടെക്‌നോളജി മേഖലയില്‍ വലിയ സാധ്യതകളാണുള്ളതെന്ന് ദുബായ് ഫിനാന്‍ഷ്യല്‍ ടെക്‌നോളജി സെന്റര്‍ മേധാവി

ദുബായ്: ധനകാര്യ സാങ്കേതിക വിദ്യ രംഗത്തെ സാധ്യതകള്‍ മുതലെടുക്കാന്‍ ദുബായ് ഫിനാന്‍ഷ്യല്‍ ടെക്‌നോളജി സെന്റര്‍(ഡിഐഎഫ്‌സി). ഇതിന്റെ ഭാഗമായി ഡിഐഎഫ്‌സി 100 മില്ല്യണ്‍ ഡോളറിന്റെ ഫിന്‍ടെക് ഫണ്ട് പ്രഖ്യാപിച്ചു. ഫിനാന്‍ഷ്യല്‍ ടെക്‌നോളജി മേഖലയില്‍ വലിയ സാധ്യതകളാണുള്ളതെന്ന് ദുബായ് ഫിനാന്‍ഷ്യല്‍ ടെക്‌നോളജി സെന്റര്‍ മേധാവി ഇസ്സാ കാസിം പറഞ്ഞു.

ഡിഐഎഫ്‌സി സംഘടിപ്പിച്ച പ്രഥമ ഗ്ലോബല്‍ ഫിനാന്‍ഷ്യല്‍ ഫോറത്തിലാണ് ഫണ്ട് പ്രഖ്യാപിച്ചത്. മേഖലയിലെ ധനകാര്യ മേഖല പരുവപ്പെടുത്തിയെടുക്കുന്നതില്‍ നിര്‍ണായകമാകും ഫണ്ടെന്നാണ് വിലയിരുത്തല്‍.

ആഗോള ധനകാര്യ സേവന ഹബ്ബുകളായ ലണ്ടന്‍, ന്യൂയോര്‍ക്ക്, ഹോങ്കോംഗ്, സിംഗപ്പൂര്‍ തുടങ്ങിയ നഗരങ്ങളുടെ നിരയിലേക്ക് ദുബായ് നഗരവും ഉയരുന്നുവെന്നാണ് വിലയിരുത്തല്‍

ഈ മേഖലയില്‍ വലിയ സാധ്യകളാണുള്ളത്്. അത് ഡിഐഎഫ്‌സിയിലൂടെ ഉപയോഗപ്പെടുത്താന്‍ അവസരമൊരുക്കുകയാണ് ലക്ഷ്യം. വിവിധ രാജ്യങ്ങളെ ഇതിന്റെ ഭാഗമാക്കും-അദ്ദേഹം പറഞ്ഞു.

ദി ബാങ്കര്‍ മാഗസിന്‍ പുറത്തുവിട്ട വാര്‍ഷിക അന്താരാഷ്ട്ര ഫിനാന്‍ഷ്യല്‍ സെന്റര്‍ റാങ്കിംഗില്‍ ദുബായുടെ സ്ഥാനം പത്താണ്. ആഗോള ധനകാര്യ സേവന ഹബ്ബുകളായ ലണ്ടന്‍, ന്യൂയോര്‍ക്ക്, ഹോങ്കോംഗ്, സിംഗപ്പൂര്‍ തുടങ്ങിയ നഗരങ്ങളുടെ നിരയിലേക്ക് ദുബായ് നഗരവും ഉയരുന്നുവെന്നാണ് വിലയിരുത്തല്‍. 1,750 കമ്പനികളാണ് ഡിഐഎഫ്‌സിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നത്.

Comments

comments

Categories: Arabia