ധനലക്ഷ്മി ബാങ്ക് 14.03 കോടിയുടെ അറ്റാദായം നേടി

ധനലക്ഷ്മി ബാങ്ക് 14.03 കോടിയുടെ അറ്റാദായം നേടി

തൃശൂര്‍: പ്രമുഖ സ്വകാര്യ മേഖലാ ബാങ്കായ ധനലക്ഷ്മി ബാങ്ക് 2017-18 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 14.03 കോടിയുടെ അറ്റാദായം നേടി. ലാഭത്തില്‍ 19.40 ശതമാനം വാര്‍ഷിക വളര്‍ച്ചയാണ് ബാങ്ക് കൈവരിച്ചത്. നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ 6.05 കോടി രൂപയുടെ അറ്റാദായമാണ് ബാങ്ക് നേടിയത്. പ്രവര്‍ത്തന ലാഭം മുന്‍വര്‍ഷത്തെ ആദ്യപകുതിയിലെ 44.56 കോടി രൂപയില്‍ നിന്ന് 56.56 കോടി രൂപയായി. അതായത് വളര്‍ച്ച 23.93 ശതമാനം.

മുന്‍ വര്‍ഷം ഇതേ സമയത്തേക്കാള്‍ മൊത്തം പ്രവര്‍ത്തന ച്ചെലവ് 9.83 ശതമാനം കുറയ്ക്കുവാനായി. ചെലവ് വരുമാന അനുപാതം 80.64 ശതമാനത്തില്‍ നിന്ന് 75.13 ശതമാനമായി കുറയ്ക്കാനും കഴിഞ്ഞു. ബാങ്കിന്റെ മൂലധന നിക്ഷേപ പര്യാപ്തത 11.62 ശതമാനമായി ഉയര്‍ന്നു. മുന്‍ സാമ്പത്തിക വര്‍ഷം ഇത് 9.03 ശതമാനമായിരുന്നു. സാമ്പത്തിക വര്‍ഷം ആദ്യ പകുതിയിലെ പലിശയേതര വരുമാനം 51.09 കോടി രൂപയാണ്. മൊത്തം നിഷ്‌ക്രിയ ആസ്തി മുന്‍കാലയളവിലെ 480.55 കോടി രൂപയില്‍ നിന്ന് 389. 16 കോടിയായി കുറയ്ക്കാനായി. ചെറുകിട വായ്പകള്‍ നല്‍കുക, പലിശയേതര വരുമാനം വര്‍ധിപ്പിക്കുക, നിഷ്‌ക്രിയ ആസ്തി വീണ്ടും കുറയ്ക്കുക തുടങ്ങിയ ലക്ഷ്യങ്ങള്‍ക്കാണ് ബാങ്ക് പ്രാധാന്യം നല്‍കുന്നത്.

Comments

comments

Categories: Banking