കട ഉടമകള്‍ക്ക് ഇന്‍ഷുറന്‍സ് പദ്ധതി

കട ഉടമകള്‍ക്ക് ഇന്‍ഷുറന്‍സ് പദ്ധതി

മുത്തൂറ്റും ലിബര്‍ട്ടി വീഡിയോകോണ്‍ ജനറല്‍ ഇന്‍ഷുറന്‍സും ചേര്‍ന്ന്

കൊച്ചി: മുത്തൂറ്റ് ഫിനാന്‍സ്, ലിബര്‍ട്ടി വീഡിയോകോണ്‍ ജനറല്‍ ഇന്‍ഷുറന്‍സുമായി ചേര്‍ന്ന് കട ഉടമകള്‍ക്കായി ‘മുത്തൂറ്റ് ഷോപ് ഓണേഴ്‌സ് പോളിസി’ അവതരിപ്പിച്ചു. ഉപഭോക്താക്കള്‍ക്ക് 999 രൂപ മുതലുള്ള പ്രീമിയത്തില്‍ ഇന്‍ഷുറന്‍സ് ലഭ്യമാക്കുന്നതാണ് പദ്ധതി. പ്രകൃതി ദുരന്തങ്ങളുടെ പ്രത്യാഘാതങ്ങള്‍ വളരെ വലുതാണെന്നും കുടുംബത്തെയും സ്വന്തം ആരോഗ്യത്തെയും കാത്തു സൂക്ഷിക്കുന്നവര്‍ കടയുടെ ഇന്‍ഷുറന്‍സിനെക്കുറിച്ച് മറക്കുന്നുവെന്നും മുത്തൂറ്റ് ഫിനാന്‍സ് മാനേജിംഗ് ഡയറക്റ്റര്‍ ജോര്‍ജ് അലക്‌സാണ്ടര്‍ പറഞ്ഞു. ചെറിയ ബിസിനസുകാര്‍ക്ക് പോലും താങ്ങാവുന്ന പ്രീമിയത്തിലുള്ള പോളിസിയാണിതെന്നും പ്രകൃതി ദുരന്തമോ മോഷണമോ മൂലം സാമ്പത്തിക നഷ്ടവും മാനസികമായ തിരിച്ചടികളുമുണ്ടാകാമെന്നും ശരിയായ ഇന്‍ഷുറന്‍സ് തെരഞ്ഞെടുക്കുന്നതിലൂടെ ഇതില്‍ നിന്നുള്ള സംരക്ഷണമാണ് ഉറപ്പാക്കുന്നതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

കടയുടെ കെട്ടിടവും അതിനുള്ളിലെ സാധനങ്ങളും മുത്തൂറ്റ് ഷോപ്പ് ഓണേഴ്‌സ് പോളിസിയിലൂടെ ഇന്‍ഷുര്‍ ചെയ്യപ്പെടുന്നു. തീപിടുത്തം, ഇടിമിന്നല്‍, ഭീകരാക്രമണം, സ്‌ഫോടനം, മോഷണം, കൊള്ളയടി തുടങ്ങിയവയിലൂടെ ഉണ്ടാകുന്ന നഷ്ടങ്ങളെല്ലാം ഇന്‍ഷുറന്‍സ് പരിധിയില്‍ വരും. ഇതെല്ലാം മനസില്‍ കണ്ടാണ് മൈക്രോ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്കായി മുത്തൂറ്റ് പോളിസി അവതരിപ്പിച്ചിരിക്കുന്നത്.

Comments

comments

Categories: More