ജാഗ്വാര്‍ എഫ് പേസ് ഇന്ത്യയില്‍ നിര്‍മ്മിച്ചുതുടങ്ങി

ജാഗ്വാര്‍ എഫ് പേസ് ഇന്ത്യയില്‍ നിര്‍മ്മിച്ചുതുടങ്ങി

വില 60.02 ലക്ഷം രൂപ ; ഇറക്കുമതി ചെയ്യുന്ന എഫ് പേസിനേക്കാള്‍ ഏകദേശം 16.5 ലക്ഷം രൂപ കുറവ്

ന്യൂ ഡെല്‍ഹി : ജാഗ്വാര്‍ എഫ് പേസ് എസ്‌യുവി ഇന്ത്യയില്‍ നിര്‍മ്മിച്ചുതുടങ്ങി. പ്രെസ്റ്റീജ് എന്ന 2 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ വേരിയന്റ് മാത്രമേ തല്‍ക്കാലം വിപണിയില്‍ ലഭിക്കൂ. 60.02 ലക്ഷം രൂപയാണ് എക്‌സ് ഷോറൂം വില. ഇറക്കുമതി ചെയ്യുന്ന ജാഗ്വാര്‍ എഫ് പേസിനേക്കാള്‍ ഏകദേശം 16.5 ലക്ഷം രൂപ കുറവ്.

3 ലിറ്റര്‍ എന്‍ജിന്‍ നല്‍കിയ എഫ് പേസിന്റെ ആര്‍ സ്‌പോര്‍ട്, ഫസ്റ്റ് എഡിഷന്‍ വേരിയന്റുകളുടെ ഉല്‍പ്പാദനം അവസാനിപ്പിച്ചിരുന്നു. നിലവില്‍ പ്യുവര്‍, പ്രെസ്റ്റീജ് എന്നീ രണ്ട് വേരിയന്റുകള്‍ മാത്രമാണ് ജാഗ്വാര്‍ എഫ് പേസിനുള്ളത്. 2 ലിറ്റര്‍ എന്‍ജിനില്‍ പ്രവര്‍ത്തിക്കുന്ന പ്യുവര്‍ എന്ന എന്‍ട്രി ലെവല്‍ വേരിയന്റ് ഇന്ത്യയില്‍ പിന്നീട് അസ്സംബ്ള്‍ ചെയ്യും.

ഇന്ത്യയില്‍ അസ്സംബ്ള്‍ ചെയ്യുന്ന ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ കുടുംബത്തിലെ ആറാമത്തെ വാഹനമാണ് എഫ് പേസ്. ജാഗ്വാര്‍ എക്‌സ്ഇ, എക്‌സ്എഫ്, എക്‌സ്‌ജെ, ലാന്‍ഡ് റോവര്‍ ഡിസ്‌കവറി സ്‌പോര്‍ട്, റേഞ്ച് റോവര്‍ ഇവോക്ക് എന്നിവയാണ് മറ്റ് കാറുകള്‍. ഈ വര്‍ഷത്തെ ന്യൂ യോര്‍ക് ഓട്ടോ ഷോയില്‍ വേള്‍ഡ് കാര്‍ ഓഫ് ദ ഇയര്‍ അവാര്‍ഡ് നേടിയ വാഹനമാണ് ജാഗ്വാര്‍ എഫ് പേസ്.

ഈ വര്‍ഷത്തെ ന്യൂ യോര്‍ക് ഓട്ടോ ഷോയില്‍ വേള്‍ഡ് കാര്‍ ഓഫ് ദ ഇയര്‍ അവാര്‍ഡ് നേടിയ വാഹനമാണ് ജാഗ്വാര്‍ എഫ് പേസ്. പ്യുവര്‍ എന്ന 2 ലിറ്റര്‍ എന്‍ജിന്‍ എന്‍ട്രി ലെവല്‍ വേരിയന്റ് ഇന്ത്യയില്‍ പിന്നീട് അസ്സംബ്ള്‍ ചെയ്യും

ജാഗ്വാര്‍ എഫ് പേസ് പ്രെസ്റ്റീജ് വേരിയന്റിലെ 2 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് ഡീസല്‍ എന്‍ജിന്‍ പരമാവധി 177 ബിഎച്ച്പി കരുത്തും 430 എന്‍എം പീക്ക് ടോര്‍ക്കും സൃഷ്ടിക്കും. 8 സ്പീഡ് ഓട്ടോമാറ്റിക്കാണ് ഗിയര്‍ബോക്‌സ്. ഓള്‍ വീല്‍ ഡ്രൈവ് സവിശേഷതയാണ്.

പ്രാദേശികമായി നിര്‍മ്മിക്കുമ്പോഴും ജാഗ്വാര്‍ എഫ് പേസിന്റെ ഫീച്ചറുകളില്‍ ഒരു കുറവും വരുത്തില്ല. അഡാപ്റ്റീവ് എല്‍ഇഡി ഹെഡ്‌ലൈറ്റുകള്‍, വൈഫൈ ഹോട്ട്‌സ്‌പോട്ട് സഹിതം വലിയ ടച്ച്‌സ്‌ക്രീന്‍, ജെഎല്‍ആര്‍ ആക്റ്റീവ് കീ ബ്രേസ്‌ലെറ്റ്, ആംബിയന്റ് ലൈറ്റിംഗ് എന്നിവ സവിശേഷതകളാണ്. എക്‌സ്റ്റീരിയര്‍ നിറങ്ങള്‍ തെരഞ്ഞെടുക്കുന്നതിന് പത്ത് ഓപ്ഷനുകള്‍ ലഭ്യമാണ്.

മെഴ്‌സിഡസ് ബെന്‍സ് ജിഎല്‍സി എസ്‌യുവി, ഉടനെ അവതരിപ്പിക്കുന്ന ബിഎംഡബ്ല്യു എക്‌സ്3, ഔഡി ക്യു5 എന്നിവയാണ് എതിരാളികള്‍. സ്വന്തം കുടുംബത്തിലെ ലാന്‍ഡ് റോവര്‍ ഇവോക്കിനും ഭീഷണി ഉയര്‍ത്തും.

Comments

comments

Categories: Auto