Archive

Back to homepage
Slider Top Stories

കിഴക്കനേഷ്യന്‍ ഉച്ചകോടിയില്‍ പങ്കെടുത്ത് പ്രധാനമന്ത്രി

മനില: ആസിയാന്‍ അംഗരാജ്യങ്ങളുടെയും മറ്റ് എട്ട് രാജ്യങ്ങളുടെയും മുഖ്യ ഫോറമായ 12-ാമത് കിഴക്കനേഷ്യ ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തു. പൊതുവായ വികസന ലക്ഷ്യത്തിനായുള്ള ആഴത്തിലുള്ള പങ്കാളിത്തത്തെ കുറിച്ചും ആഗോള വെല്ലുവിളികളെ അഭിസംബോധന ചെയ്യുന്നതിനെ കുറിച്ചുമാമാണ് ഉച്ചകോടിയില്‍ പ്രധാനമായും ചര്‍ച്ച ചെയ്തതെന്ന്

Slider Top Stories

ഡബ്ല്യുപിഐ പണപ്പെരുപ്പം ആറുമാസത്തെ ഉയര്‍ച്ചയില്‍

ന്യൂഡെല്‍ഹി: ഒക്‌റ്റോബറില്‍ മൊത്തവില്‍പ്പന വില സൂചിക അടിസ്ഥാനമാക്കിയുള്ള ഇന്ത്യയുടെ പണപ്പെരുപ്പം 3.59 ശതമാനത്തിലേക്ക് ഉയര്‍ന്നതായി ഔദ്യോഗിക റിപ്പോര്‍ട്ട്. ഏപ്രില്‍ മുതലുള്ള ആറ് മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന പണപ്പെരുപ്പ നിരക്കാണ് കഴിഞ്ഞ മാസം രേഖപ്പെടുത്തിയത്. രാജ്യത്ത് ഭക്ഷ്യസാധനങ്ങളുടെ വിലയില്‍ അനുഭവപ്പെട്ട വര്‍ധനയാണ് മൊത്തവില്‍പ്പന

Slider Top Stories

ജിഎസ്ടി നിരക്കുകള്‍ കൂടുതല്‍ ക്രമപ്പെടുത്തുമെന്ന സൂചനയുമായി ജയ്റ്റ്‌ലി

ന്യൂഡെല്‍ഹി: ജിഎസ്ടിക്കു ശേഷം നികുതി വരുമാനം സ്ഥിരത കൈവരിക്കുന്നതിനനുസരിച്ച് ചരക്ക് സേവന നികുതിയില്‍ കൂടുതല്‍ മാറ്റങ്ങള്‍ വരുത്തുമെന്ന സൂചന നല്‍കി കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി. അതേസമയം ഗുജറാത്ത് തിരഞ്ഞെടുപ്പിനോടനുബന്ധിച്ചാണ് 200ഓളം ഇനങ്ങളുടെ നികുതി നിരക്ക് കുറച്ചതെന്ന ആരോപണങ്ങളെ അദ്ദേഹം തള്ളിക്കളഞ്ഞു.സംസ്ഥാന

Slider Top Stories

വ്യവസ്ഥകള്‍ ലംഘിക്കുന്ന ഹോട്ടലുകള്‍ക്കെതിരെ കര്‍ശന നടപടി: തോമസ് ഐസക്

കോഴിക്കോട്: ജിഎസ്ടി വ്യവസ്ഥകള്‍ ലംഘിക്കുന്ന ഹോട്ടലുടമകള്‍ക്ക് ശക്തമായ ഭാഷയില്‍ താക്കീത് നല്‍കി സംസ്ഥാന ധനമന്ത്രി തോമസ് ഐസക്. ജിഎസ്ടി വ്യവസ്ഥകള്‍ ലംഘിക്കുന്നവരുടെ രജിസ്‌ട്രേഷന്‍ റദ്ദുചെയ്യുമെന്ന് മന്ത്രി കോഴിക്കോട് പറഞ്ഞു. ജിഎസ്ടിയുടെ പേരില്‍ ഭക്ഷണത്തിന് ഹോട്ടലുടമകള്‍ അധികതുക ഈടാക്കുന്നുവെന്ന പരാതികള്‍ വ്യാപകമായ പശ്ചാത്തലത്തില്‍

Business & Economy

പേടിഎം രണ്ട് ഓണ്‍ലൈന്‍ കൂപ്പണ്‍ സ്റ്റാര്‍ട്ടപ്പുകളെ  ഏറ്റെടുക്കുന്നു

ന്യൂഡെല്‍ഹി : ഇലക്ട്രോണിക്‌സ് പേമെന്റ്, ഇ-കൊമേഴ്‌സ് ബ്രാന്‍ഡായ പേടിഎം നിയര്‍ബെ, ലിറ്റില്‍ ഇന്റര്‍നെറ്റ് എന്നീ ഓണ്‍ലൈന്‍ കൂപ്പണ്‍ സ്റ്റാര്‍ട്ടപ്പുകളെ ഏറ്റെടുക്കുന്നുവെന്ന് റിപ്പോര്‍ട്ട്. കൂപ്പണുകള്‍, കാഷ്ബാക്ക്, പ്രൊമോ കോഡ് ഓഫറുകള്‍ തുടങ്ങിയ സേവനങ്ങള്‍ പ്രദാനം ചെയ്യുന്ന സംരംഭങ്ങളാണ് കൂപ്പണ്‍ സ്റ്റാര്‍ട്ടപ്പുകളായി അറിയപ്പെടുന്നത്. വാണിജ്യ

Business & Economy

മൈന്ത്ര കളിപ്പാട്ടവില്‍പ്പനയാരംഭിക്കുന്നു

ബെംഗളൂരു: ഫഌപ്കാര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള ഫാഷന്‍ ഓണ്‍ലൈന്‍ റീട്ടെയ്‌ലര്‍മാരായ മൈന്ത്ര കളിപ്പാട്ട വില്‍പ്പന ആരംഭിക്കുന്നു. ഓണ്‍ലൈന്‍ വില്‍പ്പനക്കാരായ പ്രിമാര്‍ക് പെകാന്‍ റീട്ടെയ്‌ലുമായി സഹകരിച്ചാണ് മൈന്ത്ര പുതിയ ഉല്‍പ്പന്ന വിഭാഗത്തിലേക്ക് ചുവടുവെക്കുന്നത്. നേരത്തെ കളിപ്പാട്ടങ്ങള്‍, ആരോഗ്യ പരിപാലന ഉല്‍പ്പന്നങ്ങള്‍, ഗൃഹോപകരണങ്ങള്‍, ഗ്രോസറി പോലുള്ള കണ്‍സ്യുമബിള്‍

Business & Economy

മറവി രോഗങ്ങളുടെ ചികിത്സ നിക്ഷേപവുമായി ബില്‍ ഗേറ്റ്‌സ്

ന്യൂയോര്‍ക്ക്: മൈക്രോസോഫ്റ്റ് സഹസ്ഥാപകനും പ്രമുഖ അമേരിക്കന്‍ കോടീശ്വരനുമായ ബില്‍ ഗേറ്റ്‌സ് അള്‍ഷിമേഴ്‌സ് പോലുള്ള മറവി രോഗങ്ങളുടെ ചികിത്സയ്ക്കു സഹായിക്കുന്ന ഗവേഷണപ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി 100 ദശലക്ഷം ഡോളറിന്റെ നിക്ഷേപം നടത്തുന്നു. തലച്ചോറിനെ ബാധിക്കുന്ന രോഗങ്ങളുടെ ചികിത്സക്കായുള്ള വെഞ്ച്വര്‍ കാപ്പിറ്റല്‍ ഫണ്ടായ ഡിമെന്‍ഷ്യ ഡിസ്‌കവറി ഫണ്ടില്‍(ഡിഡിഎഫ്)

More

കാന്‍ബാങ്ക് സ്റ്റാര്‍ട്ടപ്പ്എക്‌സ്‌സീഡില്‍  ഫണ്ടിംഗ് നടത്തി

മുംബൈ : കാന്‍ബാങ്ക് വെഞ്ച്വര്‍ കാപ്പിറ്റല്‍ ഫണ്ട് ലിമിറ്റഡ് (സിവിസിഎഫ്എല്‍) ബെഗംളൂരുവിലെ സാങ്കേതികവിദ്യ കേന്ദ്രീകൃത വെഞ്ച്വര്‍ കമ്പനിയായ സ്റ്റാര്‍ട്ടപ്പ്എക്‌സ്‌സീഡ് വെഞ്ച്വേഴ്‌സ് എല്‍എല്‍പിയില്‍ ഫണ്ടിംഗ് നടത്തി. ഫണ്ടിംഗ് സഹകരണത്തിലൂടെ കമ്പനി വിഭാഗം വിപുലീകരിക്കുവാനും സാങ്കേതിക മേഖലയില്‍ പുതിയ കണ്ടുപിടിത്തങ്ങളോടൊപ്പം കൂടുതല്‍ സംരംഭകരെ ആകര്‍ഷിക്കാനുമാണ്

More

ഫാരഡെ ഫ്യൂച്ചറില്‍ 900 മില്ല്യണ്‍ ഡോളര്‍ നിക്ഷേപിക്കാന്‍ ടാറ്റാ ഗ്രൂപ്പ്

മുംബൈ : ബഹുരാഷ്ട്ര കമ്പനിയായ ടാറ്റ ഗ്രൂപ്പ് അമേരിക്ക ആസ്ഥാനമാക്കിയ ഇലക്ട്രിക്ക് കാര്‍ സ്റ്റാര്‍ട്ടപ്പായ ഫാരഡെ ഫ്യൂച്ചറില്‍ 900 മില്ല്യണ്‍ ഡോളര്‍ നിക്ഷേപിക്കാന്‍ ഒരുങ്ങുന്നു. ടാറ്റയുടെ 900 മില്ല്യണ്‍ ഡോളറിന്റെ നിക്ഷേപത്തിന് ഫാരഡെ ഫ്യൂച്ചറിലെ 10 ശതമാനം ഓഹരികള്‍ ലഭിക്കും. ഇത്

Auto

പുതിയ മഹീന്ദ്ര സ്‌കോര്‍പിയോ അവതരിപ്പിച്ചു

ന്യൂ ഡെല്‍ഹി : പ്രതീക്ഷയോടെ, അതിലേറെ അക്ഷമയോടെ കാത്തിരുന്ന മഹീന്ദ്ര സ്‌കോര്‍പിയോ ഫേസ്‌ലിഫ്റ്റ് പുറത്തിറക്കി. 9.97 ലക്ഷം രൂപയാണ് എസ്‌യുവിയുടെ ഡെല്‍ഹി എക്‌സ് ഷോറൂം വില. വേരിയന്റുകള്‍ മഹീന്ദ്ര പുനര്‍നാമകരണം ചെയ്തു. എസ്3, എസ്5, എസ്7, എസ്11 എന്നീ നാല് വേരിയന്റുകളില്‍

Arabia

ആറ് എയര്‍ക്രാഫ്റ്റുകള്‍ കൂടി സ്വന്തമാക്കാനൊരുങ്ങി എയര്‍ അറേബ്യ

ഷാര്‍ജ: ആറ് എയര്‍ക്രാഫ്റ്റുകള്‍ കൂടി സ്വന്തമാക്കാനൊരുങ്ങി എയര്‍ അറേബ്യ. ഇതുമായി ബന്ധപ്പെട്ട കരാറില്‍ കമ്പനി ഒപ്പു വച്ചു. ആഫ്രിക്കയിലെയും ഏഷ്യയിലേയും ദീര്‍ഘദൂര ഡെസ്റ്റിനേഷനുകളിലേക്ക് കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കാന്‍ ഇതുവഴി സാധിക്കും. ഷാര്‍ജ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന എയര്‍ അറേബ്യ യുഎസിന്റെ എയര്‍ ലീസ്

Arabia

എണ്ണ ഉല്‍പ്പാദനം കുറയ്ക്കാനുള്ള കരാര്‍ തുടരും

ദുബായ്: എണ്ണ ഉല്‍പ്പാദനം വെട്ടി കുറയ്ക്കാനുള്ള കരാര്‍ നീട്ടാന്‍ ഐക്യകണ്‌ഠേന തീരുമാനിച്ച് ഉല്‍പ്പാദക രാജ്യങ്ങള്‍. എന്നാല്‍ ഇതിന്റെ എത്ര കാലം നീട്ടണമെന്നത് ഇപ്പോഴും ചര്‍ച്ചയിലാണെന്ന് യുഎഇ ഊര്‍ജമന്ത്രി സുഹൈല്‍ അല്‍ മസ്‌റൂയി വ്യക്തമാക്കി. ഉത്തരവാദിത്തവും അര്‍പ്പണമനോഭാവവുമുള്ള ഉല്‍പ്പാദകര്‍ ഒരുമിച്ചു ചേരുമെന്നും ഇതിനുവേണ്ടി

More

പൊതുമേഖല കമ്പനികളുടെ സാമൂഹ്യ ചെലവിടല്‍ കുറയുന്നു

ന്യൂഡെല്‍ഹി: പൊതുമേഖലാ സ്ഥാപനങ്ങള്‍ 2016-2017 കാലയളവില്‍ സാമൂഹിക ഉത്തരവാദിത്ത(കോര്‍പ്പറേറ്റ് സോഷ്യല്‍ റസ്‌പോണ്‍സിബിലിറ്റി-സിഎസ്ആര്‍) പദ്ധതികള്‍ക്ക് വേണ്ടി നടത്തിയ ചെലവിടലില്‍ 10 ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തി. ദേശീയ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ സിഎസ്ആര്‍ പ്രവര്‍ത്തനങ്ങളില്‍ അഞ്ച് ശതമാനത്തിന്റെ വര്‍ധനവുണ്ടെങ്കിലും മൊത്തം കമ്പനികളുടെ

Business & Economy

ഇന്ത്യയിലെ ആദ്യ ഫുഡ് സെക്യൂരിറ്റി ബാസാറുമായി ട്വന്റി20

കൊച്ചി: ജനകീയ കൂട്ടായ്മയായ ട്വന്റി20 കിഴക്കമ്പലത്തിന്റെ നേതൃത്വത്തില്‍ ഇന്ത്യയിലെ ആദ്യത്തെ ഭക്ഷ്യ സുരക്ഷ മാര്‍ക്കറ്റ് നിലവില്‍ വരുന്നു. നവംബര്‍ 17ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി മാര്‍ക്കറ്റിന്റെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിക്കും. 10000 ചതുരശ്ര അടിയില്‍ രൂപകല്‍പ്പന

Business & Economy

നേട്ടം കൊയ്ത് ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികള്‍

മുംബൈ: ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികളുടെ പുതിയ പ്രീമിയം ബിസിനസ് ഏപ്രില്‍- ഒക്‌റ്റോബര്‍ കാലയളവില്‍ 21.2 ശതമാനം വര്‍ധിച്ച് 1.05 ലക്ഷം കോടി രൂപയായി. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഒരൊറ്റ ബിസിനസില്‍ നിന്നുള്ള വളര്‍ച്ചയില്‍ മികച്ച നേട്ടമാണിത്. ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ്

Business & Economy

ജിയോ ഇഫക്റ്റ്: ഐഡിയയ്ക്ക് നഷ്ടം 1176 കോടി രൂപ

ന്യൂഡെല്‍ഹി: ടെലികോം മേഖലയിലെ താരിഫ് യുദ്ധം ഐഡിയയ്ക്ക് വരുത്തിയത് കനത്ത നഷ്ടം. സെപ്റ്റംബറില്‍ അവസാനിച്ച രണ്ടാം പാദത്തില്‍ 1,176 കോടി രൂപയുടെ നഷ്ടമെന്ന് റിപ്പോര്‍ട്ട്. തൊട്ടു മുന്‍പിലത്തെ പാദത്തില്‍ രേഖപ്പെടുത്തിയ 617 കോടി രൂപയെന്ന നഷ്ടത്തിന്റെ രണ്ടിരട്ടിയോളം വരുമിത്. കഴിഞ്ഞ സാമ്പത്തിക

Auto

ഫോക്‌സ്‌വാഗണ്‍ ബീറ്റിലിന് ഇലക്ട്രിക് അഭിനിവേശം

വോള്‍ഫ്‌സ്ബര്‍ഗ് (ജര്‍മ്മനി) : ഫോക്‌സ്‌വാഗണ്‍ ബീറ്റിലിന് ഇലക്ട്രിക് പതിപ്പ് കൊണ്ടുവരുന്ന കാര്യം ജര്‍മ്മന്‍ കമ്പനി ആലോചിക്കുന്നു. പുതിയ എംഇബി (മോഡുലാര്‍ ഇലക്ട്രിഫിക്കേഷന്‍ ടൂള്‍കിറ്റ്) പ്ലാറ്റ്‌ഫോമില്‍ റിയര്‍ വീല്‍ ഡ്രൈവ് മോട്ടോര്‍ നല്‍കിയായിരിക്കും ഇലക്ട്രിക് ബീറ്റില്‍ അവതരിപ്പിക്കുന്നത്. 500 കിലോമീറ്റര്‍ റേഞ്ച് ലഭിക്കുന്ന

Auto

ജാഗ്വാര്‍ എഫ് പേസ് ഇന്ത്യയില്‍ നിര്‍മ്മിച്ചുതുടങ്ങി

ന്യൂ ഡെല്‍ഹി : ജാഗ്വാര്‍ എഫ് പേസ് എസ്‌യുവി ഇന്ത്യയില്‍ നിര്‍മ്മിച്ചുതുടങ്ങി. പ്രെസ്റ്റീജ് എന്ന 2 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ വേരിയന്റ് മാത്രമേ തല്‍ക്കാലം വിപണിയില്‍ ലഭിക്കൂ. 60.02 ലക്ഷം രൂപയാണ് എക്‌സ് ഷോറൂം വില. ഇറക്കുമതി ചെയ്യുന്ന ജാഗ്വാര്‍ എഫ്

Auto

ഇലട്ട്രിക്ക – ഇത് വെസ്പയുടെ ഇലക്ട്രിക് വേര്‍ഷന്‍

മിലാന്‍ : ഇലക്ട്രിക് വെസ്പ സ്‌കൂട്ടര്‍ പുറത്തിറക്കുമെന്ന് ഇറ്റാലിയന്‍ മോട്ടോര്‍ വാഹന നിര്‍മ്മാതാക്കളായ പിയാജിയോ ഗ്രൂപ്പ് അറിയിച്ചു. 75-ാമത് മിലാന്‍ മോട്ടോര്‍സൈക്കിള്‍ ഷോയില്‍ ഇലക്ട്രിക് വെസ്പയുടെ പ്രാരംഭ ഡിസൈനും വിശദാംശങ്ങളും പുറത്തുവിട്ടു. വെസ്പ ഇലട്ട്രിക്ക എന്നാണ് പുതിയ, സ്റ്റൈലിഷ് സ്‌കൂട്ടറിന്റെ പേര്.

Auto

മഹീന്ദ്ര യുഎസ്സില്‍ വില്‍ക്കുക തോര്‍ എന്ന പുതിയ ഓഫ്-റോഡര്‍

ന്യൂ ഡെല്‍ഹി : ഇന്ത്യയിലെ പ്രമുഖ യൂട്ടിലിറ്റി വാഹന നിര്‍മ്മാതാക്കളായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഈ മാസം അമേരിക്കന്‍ ഐക്യ നാടുകളില്‍ പ്രവര്‍ത്തനം തുടങ്ങും. മഹീന്ദ്രയുടെ അമേരിക്കയിലെ ആദ്യ മാനുഫാക്ച്ചറിംഗ് പ്ലാന്റ് ഡിട്രോയിറ്റില്‍ ഈ മാസം 20 നാണ് ഉദ്ഘാടനം ചെയ്യുന്നത്.