ഖത്തര്‍ എയര്‍വേയ്‌സ് നഷ്ടം രേഖപ്പെടുത്തിയേക്കും

ഖത്തര്‍ എയര്‍വേയ്‌സ് നഷ്ടം രേഖപ്പെടുത്തിയേക്കും

ദോഹ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഗ്രൂപ്പിന്റെ മൊത്തം വരുമാനം മാര്‍ച്ചോടു കൂടി 22 ശതമാനം വര്‍ധിച്ച് 1.7 ബില്യണ്‍ റിയാല്‍-525 മില്യണ്‍- ഡോളറില്‍ എത്തിയിരുന്നു

ദോഹ: ഖത്തര്‍ എയര്‍വേയ്‌സ് ഇക്കുറി വാര്‍ഷിക നഷ്ടം രേഖപ്പെടുത്തിയേക്കുമെന്ന് സിഇഒ അക്ബര്‍ അല്‍ ബേക്കര്‍. സൗദിയുടെ നേതൃത്വത്തിലുള്ള ഉപരോധം എയര്‍ലൈന്‍സിന്റെ ചില റൂട്ടുകള്‍ റദ്ദാക്കാനും മറ്റു ചിലത് വഴിതിരിക്കാനും കാരണമായിരുന്നു. റദ്ദാക്കിയ 20 ഫ്‌ളൈറ്റുകള്‍ ഇത്രയും തന്നെ പുതിയ റൂട്ടുകളിലേക്ക് സര്‍വ്വീസ് നടത്തി കമ്പനിയെ വീണ്ടും ലാഭത്തിലേക്കെത്തിക്കാനാണ് ഏറ്റവും വലിയ രണ്ടാമത്തെ ഗള്‍ഫ് കാരിയറായ ഖത്തര്‍ എയര്‍വെയ്‌സ് ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

നഷ്ടം എത്ര വലുതാണെന്ന് മുന്‍കൂട്ടി പറയാന്‍ സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ദോഹ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഗ്രൂപ്പിന്റെ മൊത്തം വരുമാനം മാര്‍ച്ചോടു കൂടി 22 ശതമാനം വര്‍ധിച്ച് 1.7 ബില്യണ്‍ റിയാല്‍-525 മില്യണ്‍- ഡോളറില്‍ എത്തിയിരുന്നു.

ഖത്തറിനെതിരെയുള്ള നടപടികള്‍ കമ്പനിക്കുമേല്‍ കുറഞ്ഞ പ്രത്യാഘാതങ്ങള്‍ മാത്രമേ സൃഷ്ടിക്കുകയുള്ളുവെന്ന് അല്‍ ബേക്കര്‍ നേരത്തെ പറഞ്ഞിരുന്നു. സമ്മര്‍ദത്തെ ഖത്തര്‍ അതിജീവിക്കുമെന്നും രാജ്യത്തിന്റെ പരമാധികാരവും അന്തസും ബലികൊടുക്കില്ലയെന്നും അദ്ദേഹം പറഞ്ഞു

ഇത് വളരെ വേദനാജനകമാണ്. കാരണം, രണ്ടര മണിക്കൂറില്‍ കൂടുതല്‍ ദൈര്‍ഘ്യമുള്ള ധാരാളം റൂട്ടുകള്‍ ഇതില്‍ ഉണ്ട്. നാരോ ബോഡി റൂട്ടുകളും ഉള്‍പ്പെടുന്നു. അതുകൊണ്ടു തന്നെ ദീര്‍ഘദൂര സര്‍വ്വീസുകള്‍ നടത്തുന്നതിന് മതിയായ ഇന്ധനം വഹിക്കാന്‍ സാധിക്കുന്ന വൈഡ് ബോഡിയിലേക്ക് ഫ്‌ളൈറ്റുകളില്‍ മാറ്റം വരുത്തേണ്ടതുണ്ട് – അദ്ദേഹം പറഞ്ഞു. ഖത്തര്‍ എയര്‍വേയ്‌സിന് വരുമാനത്തിന്റെ 20 ശതമാനവും നെറ്റ്‌വര്‍ക്കിന്റെ 11 ശതമാനവും നഷ്ടമാകുമെന്നാണ് വിലയിരുത്തപ്പെടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സൗദി അറേബ്യ, ബഹ്‌റൈന്‍, ഈജിപ്ത്, യുഎഇ തുടങ്ങിയ രാജ്യങ്ങള്‍ ജൂണ്‍ മുതല്‍ അടിച്ചേല്‍പ്പിച്ച വാണിജ്യ-ഗതാഗത തടസങ്ങളെ തുടര്‍ന്നാണ് അല്‍ ബേക്കറിന്റെ പ്രസ്താവന. ഉപരോധം കാരണം വ്യോമമേഖല അടച്ചത്് ചില ഹ്രസ്വദൂര സര്‍വീസുകള്‍ റദ്ദാക്കാനും നിരവധി ഇന്റര്‍കോണ്ടനെന്റല്‍ സര്‍വീസുകള്‍ വഴി തിരിച്ചു വിടാനും കാരണമായി.

ഇന്ധനനഷ്ടം പോലുള്ള നിരവധി പ്രശ്‌നങ്ങളാണ് ഇതിന്റെ ഭാഗമായുണ്ടായത്. ഖത്തറിനെതിരെയുള്ള നടപടികള്‍ കമ്പനിക്കുമേല്‍ കുറഞ്ഞ പ്രത്യാഘാതങ്ങള്‍ മാത്രമേ സൃഷ്ടിക്കുകയുള്ളുവെന്ന് അല്‍ ബേക്കര്‍ നേരത്തെ പറഞ്ഞിരുന്നു. സമ്മര്‍ദത്തെ ഖത്തര്‍ അതിജീവിക്കുമെന്നും രാജ്യത്തിന്റെ പരമാധികാരവും അന്തസും ബലികൊടുക്കില്ലയെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിനോട് പ്രശ്‌നത്തില്‍ ഇടപെടാനും ആവശ്യപ്പെട്ടിരുന്നു.

Comments

comments

Categories: Arabia