ഭാവിയില്‍ ജിഡിപിയെ നിയന്ത്രിക്കുക ഉല്‍പ്പാദനരംഗം: സുരേഷ് പ്രഭു

ഭാവിയില്‍ ജിഡിപിയെ നിയന്ത്രിക്കുക ഉല്‍പ്പാദനരംഗം: സുരേഷ് പ്രഭു

ജിഡിപിയിലേക്കുള്ള ഉല്‍പ്പാദനരംഗത്തിന്റെ സംഭാവന 25 ശതമാനമാക്കി മാറ്റും

ന്യൂഡെല്‍ഹി: ഉല്‍പ്പാദന, കാര്‍ഷിക മേഖലകളുടെ ചെലവിലാണ് സേവന മേഖല രാജ്യത്ത് വളര്‍ച്ച കൈവരിക്കുന്നതെന്ന് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി സുരേഷ് പ്രഭു. ജിഡിപി വികസനത്തില്‍ ഉല്‍പ്പാദന മേഖലയില്‍ നിന്നുള്ള പങ്ക് 25 ശമതാനമാക്കി ഉയര്‍ത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയുടെ ജിഡിപി വളര്‍ച്ചയുടെ ഭാവിയെ നിയന്ത്രിക്കുക ഉല്‍പ്പാദന മേഖല ആയിരിക്കും. നമുക്ക് പുതിയ ഉല്‍പ്പാദന ആശയങ്ങള്‍ ഇന്ത്യയിലേക്ക് കൊണ്ടുവരേണ്ടതുണ്ട്. ആഗോളതലത്തില്‍ മുന്നേറുന്നതിനായി ആറ്-ഏഴ് ഗ്രീന്‍ ഫീല്‍ഡ് മേഖലകളില്‍ ശ്രദ്ധകേന്ദ്രീകരിക്കുകയാണ്. ഇത്തരം മേഖലകളെ കണ്ടെത്തുന്നതിനുള്ള നടപടിക്രമങ്ങള്‍ സര്‍ക്കാര്‍ ആരംഭിച്ച് കഴിഞ്ഞു-സുരേഷ് പ്രഭു വ്യക്തമാക്കി.

സാങ്കേതിക വിദ്യയയെ ആധാരമാക്കി ഭാവിയില്‍ നമുക്ക് വ്യത്യസ്ത തരത്തിലുള്ള ഉല്‍പ്പാദനരീതികള്‍ ഉറപ്പാക്കേണ്ടതുണ്ട്-അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആഗോള വിതരണ ശൃംഖലയുടെ ഭാഗമാകാനും ഈ ബന്ധങ്ങളില്‍ നിന്ന് പ്രയോജനം നേടിയെടുക്കാനും സുരേഷ് പ്രഭു പറഞ്ഞു.

ഫോര്‍ച്യൂണ്‍ 500 കമ്പനികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള സംവിധാനങ്ങള്‍ രാജ്യത്തൊരുക്കും, ഇവര്‍ക്ക് ഇവിടെ ബിസിനസ് ചെയ്യുന്നതിനുള്ള സാഹചര്യം സുഗമമാക്കുന്നതിനുള്ള ശ്രമങ്ങളുമുണ്ടാകും-അദ്ദേഹം വ്യക്തമാക്കി. പൂനെയില്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യ ഇന്‍ഡസ്ട്രി (സിഐഐ) യുടെ അംഗങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ചൈനയില്‍ നിന്ന് വ്യത്യസ്തമായി ഇന്ത്യയുെട വളര്‍ച്ചയെ നയിക്കുന്നത് സ്വകാര്യ മേഖലയാണ്.

സംരംഭകര്‍ക്ക് രാജ്യത്ത് എളുപ്പത്തില്‍ ബിസിനസ് ചെയ്യാന്‍ സാഹചര്യമൊരുക്കുന്നതിന്റെ ഫലമായാണ് ലോകബാങ്കിന്റെ ഈസ് ഓഫ് ഡൂയിംഗ് ബിസിനസില്‍ ഇന്ത്യ 30 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 100ാമത്തെ റാങ്ക് നേടിയത്. അടുത്ത ലക്ഷ്യം 50 നുള്ളില്‍ ഇന്ത്യയെ എത്തിക്കുക എന്നതാണ്.

സംരംഭകര്‍ക്ക് രാജ്യത്ത് എളുപ്പത്തില്‍ ബിസിനസ് ചെയ്യാന്‍ സാഹചര്യമൊരുക്കുന്നതിന്റെ ഫലമായാണ് ലോകബാങ്കിന്റെ ഈസ് ഓഫ് ഡൂയിംഗ് ബിസിനസില്‍ ഇന്ത്യ 30 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 100ാമത്തെ റാങ്ക് നേടിയത്. അടുത്ത ലക്ഷ്യം 50 നുള്ളില്‍ ഇന്ത്യയെ എത്തിക്കുക എന്നതാണ്. ഇന്ത്യയില്‍ ലളിതമായവാണിജ്യത്തിനായും സര്‍ക്കാര്‍ പ്രവര്‍ത്തിക്കും. കയറ്റുമതിയുടെ എല്ലാ ഘടകങ്ങളും ഒറ്റ പ്ലാറ്റ് ഫോമില്‍ ആയിരിക്കും-അദ്ദേഹം പറഞ്ഞു.

കൊറിയ, ജപ്പാന്‍ കമ്പനികള്‍ കഴിഞ്ഞ കാലങ്ങളില്‍ ചെയ്തിരുന്നത് പോലെ ഇന്ത്യുടെ കയറ്റുമതി വര്‍ധിപ്പിക്കുയും ബ്രാന്‍ഡ് ഇക്വിറ്റി വര്‍ധിപ്പിക്കുകയും ചെയ്തുകൊണ്ട് വ്യവസായ മേഖലയില്‍ വലിയ സാധ്യതകള്‍ അദ്ദേഹം കാണുന്നുണ്ട്. വിദേശ വ്യാപാര നയത്തിന്റെ മധ്യകാല പുനരവലോകനമുണ്ടാകും-അദ്ദേഹം പറഞ്ഞു.

Comments

comments

Categories: Top Stories