ഇന്ത്യന്‍ ബാങ്കിംഗ് മേഖലയിലെ ഐടി ചെലവിടല്‍ 9.1 ബില്യണ്‍ ഡോളറായി

ഇന്ത്യന്‍ ബാങ്കിംഗ് മേഖലയിലെ ഐടി ചെലവിടല്‍ 9.1 ബില്യണ്‍ ഡോളറായി

ഡിവൈസുകള്‍ക്കായുള്ള ചെലവിടല്‍ 20 ശതമാനം വര്‍ധന രേഖപ്പെടുത്തും

പനാജി: കറന്‍സിരഹിത ഇടപാടുകളെ പ്രോല്‍സാഹിപ്പിക്കുന്നതിന് ബാങ്കിംഗ് മേഖല പരിവര്‍ത്തനം ചെയ്യുന്നതിന്റെ ഫലമായി ഈ വര്‍ഷം ബാങ്കിംഗ് മേഖലയിലെ ഐടി ചെലവിടല്‍ 11.7 ശതമാനം ഉയര്‍ന്ന് 9.1 ബില്യണ്‍ ഡോളറാകുമെന്ന് ഗാര്‍ട്ണര്‍ റിപ്പോര്‍ട്ട്. ഡിജിറ്റല്‍ ഇടപാടുകള്‍ക്കായി നിയര്‍ ഫീല്‍ഡ് കമ്മ്യൂണിക്കേഷന്‍ (എന്‍എഫ്‌സി) സംവിധാനങ്ങളില്‍ മുന്‍നിര ബാങ്കുകളെല്ലാം വന്‍തോതില്‍ നിക്ഷേപങ്ങള്‍ നടത്തിയിട്ടുണ്ട്. ഡിജിറ്റല്‍ ഡിവൈസുകളിലേക്ക് കൂടുതല്‍ നിക്ഷേപമുണ്ടായിട്ടുണ്ട്.

ഇന്ത്യന്‍ ബാങ്കിംഗ് മേഖലയിലെ ഡിവൈസുകള്‍ക്കായുള്ള ചെലവിടല്‍ 2017ല്‍ 20 ശതമാനം വര്‍ധിക്കുമെന്നും ഐടി സേവന ചെലവിടല്‍ 15.8 ശതമാനം വളര്‍ച്ച നേടുമെന്നും ഗോവയില്‍ സംഘടിപ്പിച്ച സിമ്പോസിയത്തില്‍ ഗാര്‍ട്ണര്‍ വ്യക്തമാക്കി. നവംബര്‍ 16 വരെയാണ് സിമ്പോസിയം.കഴിഞ്ഞ രണ്ട് പാദങ്ങളിലും ഇന്ത്യന്‍ ബാങ്കുകളുടെ ഐടി ചെലവിടല്‍ മാന്ദ്യത്തിലായിരുന്നുവെന്നും നിലവില്‍ അവ തിരിച്ചുവരവ് നടത്തിക്കൊണ്ടിരിക്കുകയാണെന്നും ഗാര്‍ട്ണറിലെ പ്രിന്‍സിപ്പല്‍ റിസര്‍ച്ച് അനലിസ്റ്റായ മൗഷി സാ പറഞ്ഞു. എന്നിരുന്നാലും പാരമ്പര്യ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിന് ബാങ്കുകള്‍ ശ്രദ്ധ ചെലുത്തുന്നുണ്ട്. ഡിജിറ്റല്‍ പരിവര്‍ത്തനത്തെ പ്രാഥമിക ലക്ഷ്യമായി ഇപ്പോള്‍ബാങ്കുകള്‍ പരിഗണിക്കുന്നുണ്ട്. ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് (എഐ),ബ്ലോക്ക് ചെയ്ന്‍ തുടങ്ങിയ പുതിയ ആശയങ്ങളിലേക്ക് നിക്ഷേപങ്ങള്‍ എത്തുന്നത് കാണാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ബാങ്കിംഗ്, സെക്യൂരിറ്റീസ് വ്യവസായത്തിലുള്ള കമ്പനികള്‍ അവരുടെ നിലവിലുള്ള ഐടി അടിസ്ഥാന സൗകര്യങ്ങള്‍ നവീകരിക്കുന്നതിനും നിക്ഷേപം നടത്തുന്നുണ്ട്. ഡിജിറ്റല്‍ ഇടപാടുകളില്‍ ങ്ങളുടെ കമ്പനിയുടെ പങ്കാളിത്തം വര്‍ധിപ്പിക്കാനാണ് ഡിജിറ്റല്‍ കമ്പനികളും ധനകാര്യ സേവന സ്ഥാപനങ്ങളും ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് ഗാര്‍ട്ണര്‍ റിസര്‍ച്ച് ഡയറക്റ്റര്‍ രാജേഷ് കന്തസ്വാമി പറഞ്ഞു.

Comments

comments

Categories: Slider, Top Stories