വലിയ ആഗോള വിപണികളില്‍ ഹീറോ സാന്നിധ്യം വര്‍ധിപ്പിക്കും

വലിയ ആഗോള വിപണികളില്‍ ഹീറോ സാന്നിധ്യം വര്‍ധിപ്പിക്കും

നിലവില്‍ 35 രാജ്യങ്ങളില്‍ ഹീറോ മോട്ടോകോര്‍പ്പിന് സാന്നിധ്യമുണ്ട്

ന്യൂ ഡെല്‍ഹി : ഇന്ത്യയിലെ ഏറ്റവും വലിയ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹീറോ മോട്ടോകോര്‍പ്പ് വിദേശ വിപണികളില്‍ സാന്നിധ്യം വര്‍ധിപ്പിക്കും. അന്തര്‍ദേശീയ ബിസിനസ് കൂടുതല്‍ വളര്‍ത്തുകയാണ് ലക്ഷ്യം. നിലവില്‍ 35 രാജ്യങ്ങളില്‍ ഹീറോ മോട്ടോകോര്‍പ്പിന് സാന്നിധ്യമുണ്ട്. മികച്ച രീതിയില്‍ ബിസിനസ് നടക്കുന്ന ബംഗ്ലാദേശ് പോലുള്ള രാജ്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്താനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് ഹീറോ മോട്ടോകോര്‍പ്പ് ചെയര്‍മാനും എംഡിയും സിഇഒയുമായ പവന്‍ മുഞ്ജാല്‍ അറിയിച്ചു. വലിയ വളര്‍ച്ചാ സാധ്യതകള്‍ ഇവിടങ്ങളിലുണ്ടെന്ന് കമ്പനി വിലയിരുത്തുന്നു.

2020 ഓടെ അമ്പത് പുതിയ അന്തര്‍ദേശീയ വിപണികളില്‍ പ്രവര്‍ത്തനം തുടങ്ങുകയാണ് ലക്ഷ്യം

വലിയ വലുപ്പമുള്ള ആഗോള വിപണികളിലാണ് ഹീറോ മോട്ടോകോര്‍പ്പിന് താല്‍പ്പര്യം. ഇവിടങ്ങളില്‍ കൂടുതല്‍ വില്‍പ്പന നടത്താന്‍ കഴിയുമെന്ന് കമ്പനി കണക്കുകൂട്ടുന്നു. അതുവഴി വിപണി വിഹിതം വര്‍ദ്ധിപ്പിക്കാം. ഇരുചക്ര വാഹനങ്ങള്‍ നിര്‍മ്മിക്കുന്നതിന് കൊളംബിയയില്‍ നിക്ഷേപം നടത്തിയിട്ടുണ്ടെന്നും ബംഗ്ലാദേശ് വലുതും വളര്‍ന്നുവരുന്നതുമായ വിപണിയാണെന്നും പവന്‍ മുഞ്ജാല്‍ പറഞ്ഞു. കൂടുതല്‍ ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലും ചില ആഫ്രിക്കന്‍ രാജ്യങ്ങളിലും വലിയ സാധ്യതകളാണ് മുന്നില്‍ കാണുന്നത്. നൈജീരിയന്‍ വിപണിയില്‍ പുതുതായി പ്രവേശിക്കും.

നിലവിലെ ചില ആഗോള വിപണികളില്‍ ഹീറോ മോട്ടോകോര്‍പ്പിന് തളര്‍ച്ച അനുഭവപ്പെട്ടിരുന്നു. ഇത് മറികടക്കുന്നതിനാണ് മറ്റ് ചില ആഗോള വിപണികളില്‍ പ്രത്യേക ഊന്നല്‍ കൊടുക്കുന്നത്. 2020 ഓടെ അമ്പത് പുതിയ അന്തര്‍ദേശീയ വിപണികളില്‍ പ്രവര്‍ത്തനം തുടങ്ങുകയാണ് ഹീറോ മോട്ടോകോര്‍പ്പിന്റെ ലക്ഷ്യം. 20 മാനുഫാക്ച്ചറിംഗ് യൂണിറ്റുകള്‍ തുടങ്ങുന്നതിനും പദ്ധതിയുണ്ട്. ഈ വര്‍ഷമാദ്യമാണ് 35-ാം വിപണിയായി അര്‍ജന്റീനയില്‍ പ്രവേശിച്ചത്. 2020 ഓടെ 100 മില്യണ്‍ യൂണിറ്റ് വില്‍പ്പനയാണ് ലക്ഷ്യം. 

Comments

comments

Categories: Auto