മൊത്ത വ്യാപാരമൂല്യം ഇരട്ടിയാക്കാനൊരുങ്ങി ഗിഫ്റ്റ്കാര്‍ഡ് സ്ഥാപനങ്ങള്‍

മൊത്ത വ്യാപാരമൂല്യം ഇരട്ടിയാക്കാനൊരുങ്ങി ഗിഫ്റ്റ്കാര്‍ഡ് സ്ഥാപനങ്ങള്‍

ഗിഫ്റ്റ് കാര്‍ഡുകള്‍ ഡിജിറ്റല്‍ രൂപത്തില്‍ വിനിമയം ചെയ്തു തുടങ്ങിയതും മൂല്യം ഉള്‍പ്പെടുത്തിയ കാര്‍ഡുകള്‍ വര്‍ധിച്ചതും ഗിഫ്റ്റ് കാര്‍ഡുകളുടെ വളര്‍ച്ചയ്ക്ക് കാരണമായിട്ടുണ്ട് 

ന്യൂഡെല്‍ഹി: വ്യക്തികള്‍ തമ്മിലും കോര്‍പ്പറേറ്റുകളുമെല്ലാം സമ്മാനരൂപേണ ഗിഫ്റ്റ് കാര്‍ഡുകള്‍ നല്‍കുന്ന പ്രവണത വര്‍ധിച്ചുവരികയാണ്. ഗിഫ്റ്റ് കാര്‍ഡുകളുടെ വര്‍ധിച്ച പ്രചാരം മുതലെടുത്ത് നടപ്പു സാമ്പത്തിക വര്‍ഷം വിവിധ മാര്‍ഗങ്ങളിലൂടെ ഈ വിഭാഗത്തിലെ വരുമാനം വര്‍ധിപ്പിക്കാനൊരുങ്ങുകയാണ് ഗിഫ്റ്റ് കാര്‍ഡ് സേവനങ്ങള്‍ നല്‍കുന്ന കമ്പനികള്‍. അക്‌സെല്‍ പാര്‍ട്‌ണേഴ്‌സ്, ആമസോണ്‍ എന്നിവര്‍ പിന്തുണയ്ക്കുന്ന ക്വിക്ക്‌സില്‍വര്‍ 6,5000 കോടി രൂപയുടെ വരുമാനമാണ് ഗിഫ്റ്റ് കാര്‍ഡ് ബിസിനസിലൂടെ ലക്ഷ്യമിടുന്നത്. കഴിഞ്ഞ വര്‍ഷം 2,500 കോടി രൂപയാണ് കമ്പനി ഈ വിഭാഗത്തില്‍ നേടിയത്.

ബ്ലൂം വെഞ്ച്വേഴ്‌സ് പിന്തുണയ്ക്കുന്ന ഗിഫ്റ്റ്കാര്‍ഡ്‌സ് ഇന്ത്യ ഈ സാമ്പത്തിക വര്‍ഷം മൊത്ത വ്യാപാര മൂല്യം ഇരട്ടിയാക്കാനാണ് പദ്ധതിയിടുന്നത്. ” കമ്പനി പ്രവര്‍ത്തനമാരംഭിക്കുമ്പോള്‍ ഇന്ത്യയില്‍ ഗിഫ്റ്റ് കാര്‍ഡുകള്‍ക്ക് വിപണിയോ ബ്രാന്‍ഡുകളോ ഉണ്ടായിരുന്നില്ല. ഇന്ന് രണ്ടു ശതമാനം വരുന്ന ഇന്ത്യന്‍ ഗിഫ്റ്റിംഗ് വിപണിയില്‍ 65 ബില്ല്യണ്‍ ഡോളറിന്റെ അവസരങ്ങളാണുള്ളത്. യുഎസ് പോലുള്ള മറ്റു വിപണികളെ വെച്ച് താരതമ്യം ചെയ്യുകയാണെങ്കില്‍ ഇപ്പോഴും ഇന്ത്യന്‍ വിപണിയില്‍ ഏറെ സാധ്യതകളുണ്ട്. അവധിക്കാലത്ത് ഇതിനുള്ള വിപണന സാധ്യത കൂടുതലാണ,” ക്വിക്ക്‌സില്‍വര്‍ സഹസ്ഥാപകന്‍ പ്രതാപ് ടിപി പറഞ്ഞു. ഇന്ത്യയിലെ ഗിഫ്റ്റ് കാര്‍ഡ് വിപണിയില്‍ 90 ശതമാനത്തോളമാണ് ക്വിക്ക്‌സില്‍വറിന്റെ പങ്കാളിത്തം.

ഗിഫ്റ്റ് കാര്‍ഡുകള്‍ ഡിജിറ്റല്‍ രൂപത്തില്‍ വിനിമയം ചെയ്തു തുടങ്ങിയതും മൂല്യം ഉള്‍പ്പെടുത്തിയ കാര്‍ഡുകള്‍ വര്‍ധിച്ചതും ഗിഫ്റ്റ് കാര്‍ഡുകളുടെ വളര്‍ച്ചയ്ക്ക് കാരണമായിട്ടുണ്ട്. കഴിഞ്ഞ ഒരു വര്‍ഷമായി ഡിജിറ്റല്‍ ഗിഫ്റ്റ് കാര്‍ഡുകളുടെ ആവശ്യകത വര്‍ധിച്ചതായിട്ടാണ് കാണുന്നതെന്ന് ഗിഫ്റ്റ്കാര്‍ഡ്‌സ് ഇന്ത്യ സിഇഒ ഫിറോസ് ഖാന്‍ പറഞ്ഞു 6365 ശതമാനമായിരുന്നു ഡിജിറ്റല്‍ രൂപത്തിലുള്ള ഗിഫ്റ്റ് കാര്‍ഡുകളുടെ ഇക്കാലയളവിലെ പങ്കാളിത്തം. ഒരു വര്‍ഷം മുമ്പ് ഇത് 2025 ശതമാനം മാത്രമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗിഫ്റ്റ് കാര്‍ഡുകളിലേക്ക് കൂട്ടിച്ചേര്‍ക്കുന്ന പണത്തിന്റെ മൂല്യത്തിലും വര്‍ധനവ് ദൃശ്യമാണ്. ഇക്കാര്യത്തില്‍ ബിസിനസ് ടു കസ്റ്റമര്‍ വിഭാഗത്തില്‍ 6500 മുതല്‍ 7,000 രൂപയുടെയും ബിസിനസ് ടു ബിസിനസ് വിഭാഗത്തില്‍ 10,000 രൂപയുടെയും വര്‍ധനവ് ദൃശ്യമാണ്. 50,000 മുതല്‍ ഒരു ലക്ഷം വരെ നിരക്കിലാണ് ട്രാവല്‍, ഹോസ്പിറ്റാലിറ്റി ബിസിനസ് മേഖലകളില്‍ ഗിഫ്റ്റ് കാര്‍ഡുകളില്‍ മൂല്യം നല്‍കുന്നത് .

Comments

comments

Categories: Business & Economy