മിലാന്‍ മോട്ടോര്‍സൈക്കിള്‍ ഷോ 2017 സ്‌പെഷല്‍

മിലാന്‍ മോട്ടോര്‍സൈക്കിള്‍ ഷോ 2017 സ്‌പെഷല്‍

ഈ വര്‍ഷത്തെ ഇഐസിഎംഎ അഥവാ മിലാന്‍ മോട്ടോര്‍സൈക്കിള്‍ ഷോ കഴിഞ്ഞ ദിവസം സമാപിച്ചു. ഇറ്റലിയിലെ മിലാനില്‍ അരങ്ങേറുന്ന മോട്ടോര്‍സൈക്കിളുകളുടെ വാര്‍ഷിക മഹാമഹം ഇത്തവണ നവംബര്‍ 7 നാണ് തുടങ്ങിയത്. ലോകത്തെ ഒട്ടുമിക്ക മോട്ടോര്‍സൈക്കിള്‍ കമ്പനികളും പുതിയ മോഡലുകള്‍ പുറത്തിറക്കുന്നതിനും അനാവരണം ചെയ്യുന്നതിനും കണ്‍സെപ്റ്റുകള്‍ പ്രദര്‍ശിപ്പിക്കുന്നതിനും മിലാന്‍ മേള വേദിയാക്കുന്നു. ലക്ഷക്കണക്കിനാളുകളാണ് ഓരോ വര്‍ഷവും മിലാന്‍ മോട്ടോര്‍സൈക്കിള്‍ ഷോ കാണാനെത്തുന്നത്.

ഈ വര്‍ഷം മിലാന്‍ മോട്ടോര്‍സൈക്കിള്‍ ഷോയില്‍ കണ്ട ഇന്ത്യന്‍ വിപണിയുമായി ബന്ധപ്പെട്ട മോഡലുകളാണ് ഇവിടെ അവതരിപ്പിക്കുന്നത്. റോയല്‍ എന്‍ഫീല്‍ഡ്, ഹീറോ മോട്ടോകോര്‍പ്പ് തുടങ്ങിയ കമ്പനികളുടെ മോഡലുകള്‍ ഫ്യൂച്ചര്‍ കേരള നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Comments

comments

Categories: Auto