ഇന്ത്യയില്‍ വിപുലീകരണ പദ്ധതികളുമായി മാരിയറ്റ്

ഇന്ത്യയില്‍ വിപുലീകരണ പദ്ധതികളുമായി മാരിയറ്റ്

ഹോട്ടലുകളുടെ എണ്ണം നൂറാക്കും

ഇന്‍ഡോര്‍: അമേരിക്കന്‍ ഹോസ്പിറ്റാലിറ്റി രംഗത്തെ പ്രമുഖരായ മാരിയറ്റ് ഇന്റര്‍നാഷണല്‍ ഇന്ത്യയില്‍ അര ഡസനോളം ഹോട്ടലുകള്‍ തുടങ്ങും. ഡിസംബറോടെ രാജ്യത്തെ മൊത്തം ഹോട്ടലുകളുടെ എണ്ണം 100 ആയി ഉയര്‍ത്താനാണ് മാരിയറ്റ് ലക്ഷ്യമിടുന്നത്.

നിലവില്‍ മാരിയറ്റിന് കീഴില്‍ 15 ബ്രാന്‍ഡ് പേരുകളിലായി 94 ഹോട്ടലുകളാണ് ഇന്ത്യയില്‍ പ്രവര്‍ത്തിച്ച് വരുന്നത്. ഇത് 100 ല്‍ എത്തിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം-മാരിയറ്റ് ഇന്റര്‍നാഷണലിന്റെ സൗത്ത് ഏഷ്യ മേഖലാ വൈസ് പ്രസിഡന്റ് നീരജ് ഗോവില്‍ പറഞ്ഞു.

218 റൂമുകളുള്ള കമ്പനിയുടെ 94ാം ഹോട്ടലിന്റെ തുടക്കവുമായി ബന്ധപ്പെട്ട് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജയ്പൂര്‍, ഹൈദരാബാദ് എന്നിവ ഉള്‍പ്പെടുന്ന പ്രധാന നഗരങ്ങളിലാണ് പുതിയ ഹോട്ടലുകള്‍ തുടങ്ങാന്‍ കമ്പനി ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: Business & Economy