കൊച്ചി കപ്പല്‍ശാലയ്ക്ക് രണ്ടാം പാദത്തില്‍ 100.21 കോടി രൂപ അറ്റാദായം

കൊച്ചി കപ്പല്‍ശാലയ്ക്ക് രണ്ടാം പാദത്തില്‍ 100.21 കോടി രൂപ അറ്റാദായം

അര്‍ദ്ധവാര്‍ഷിക കണക്കില്‍ മൊത്തവരുമാനം 1139.49 കോടി ആയി

കൊച്ചി: രാജ്യത്തെ പ്രമുഖ കപ്പല്‍ നിര്‍മ്മാണ ശാലയായ കൊച്ചി കപ്പല്‍ശാല സെപ്റ്റംബര്‍ 30ന് അവസാനിച്ച 2017-2018 സാമ്പത്തിക വര്‍ഷം രണ്ടാം പാദത്തില്‍ 100.21 കോടി രൂപ അറ്റാദായം നേടി. ആദ്യ പാദത്തെക്കാള്‍ 9 കോടി രൂപയോളമാണ് രണ്ടാം പാദത്തിലെ വര്‍ധന. രണ്ടാം പാദത്തില്‍ 583.24 കോടിയാണ് കപ്പല്‍ശാലയുടെ മൊത്ത വരുമാനം. ഈ പാദത്തില്‍ പ്രതി ഓഹരി വരുമാനം 7.93 കോടി രൂപയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ജൂണ്‍ 30 ന് അവസാനിച്ച ആദ്യപാദത്തില്‍ 556 കോടി രൂപയുടെ മൊത്ത വരുമാനവും 91 കോടി രൂപയുടെ അറ്റാദായവുമാണ് കമ്പനി നേടിയിരുന്നത്. ഇതോടെ സെപ്റ്റംബര്‍ 30ന് അവസാനിച്ച അര്‍ദ്ധവര്‍ഷത്തില്‍ കപ്പല്‍ശാലയുടെ മൊത്ത വരുമാനം 1139.49 കോടിയും അറ്റാദായം 191.36 കോടി രൂപയുമായി ഉയര്‍ന്നു. 15.97 കോടിയാണ് അര്‍ദ്ധ വര്‍ഷത്തില്‍ പ്രതി ഓഹരി വരുമാനം.

അടുത്തിടെ ഇന്ത്യന്‍ നാവികസേനയ്ക്ക് എട്ട് മുങ്ങിക്കപ്പല്‍ വേധ കപ്പലുകള്‍ നിര്‍മിച്ചു നല്‍കാനുള്ള 5,400 കോടി രൂപയുടെ കരാര്‍ പ്രമുഖ കമ്പനികളെ പിന്നിലാക്കി കൊച്ചി കപ്പല്‍ശാല സ്വന്തമാക്കിയിരുന്നു. ഇതോടെ കപ്പല്‍ശാലയുടെ ഓഹരി മൂല്യം 11 ശതമാനം വര്‍ധിച്ചു. കൊച്ചി കപ്പല്‍ശാലയ്ക്ക് നേവിയില്‍ നിന്നു ലഭിച്ച വലിയ ഓര്‍ഡറുകളിലൊന്നാണിത്. ഓഗസ്റ്റില്‍ നടന്ന കപ്പല്‍ശാലയുടെ പ്രഥമ ഓഹരി വില്‍പ്പനയിലും മികച്ച നേട്ടമാണ് കമ്പനി കൈവരിച്ചിരുന്നത്.

Comments

comments

Categories: Business & Economy