ഹാപ്പിലി അണ്‍മാരീഡില്‍ നിക്ഷേപം നടത്താന്‍ വിപ്രോ കണ്‍സ്യൂമര്‍

ഹാപ്പിലി അണ്‍മാരീഡില്‍ നിക്ഷേപം നടത്താന്‍ വിപ്രോ കണ്‍സ്യൂമര്‍

വിപ്രോ എന്റര്‍പ്രൈസസിന്റെ ഭാഗമാണ് വിപ്രോ കണ്‍സ്യൂമര്‍ കെയര്‍

ന്യൂഡെല്‍ഹി: ന്യൂഡെല്‍ഹി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഹാപ്പിലി അണ്‍മാരീഡ് പ്രൈവറ്റ് മാര്‍ക്കറ്റിംഗ് ലിമിറ്റഡി (എച്ച്‌യുഎംപിഎല്‍ )ല്‍ നിക്ഷേപിക്കാനൊരുങ്ങി വിപ്രോ കണ്‍സ്യൂമര്‍ കെയര്‍ യൂണിറ്റ്. നിക്ഷേപ തുക എത്രയാണെന്ന് വെളിപ്പെടുത്താന്‍ കമ്പനി തയാറായിട്ടില്ല.

വിപ്രോ കണ്‍സ്യൂമര്‍ കെയര്‍ 2015 ലാണ് പേഴ്‌സണല്‍ കെയര്‍ രംഗത്തേക്ക് പ്രവേശിക്കുന്നത്. അതേസമയം സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും വേണ്ടിയുള്ള സൗന്ദര്യവര്‍ധക ഉല്‍പ്പന്നങ്ങള്‍ ഉസ്ട്രാ, ഹാപ്പിലി അണ്‍മാരീഡ് എന്നീ ബ്രാന്‍ഡ് പേരുകളില്‍ വിപണിയിലെത്തിക്കുന്ന പ്രമുഖ കമ്പനിയാണ് എച്ച്‌യുഎംപിഎല്‍.

പ്രീമിയം സൗന്ദര്യ പരിപാലന വിഭാഗത്തിലാണ് ഹാപ്പിലി അണ്‍മാരീഡ് ശ്രദ്ധ വെച്ചിരിക്കുന്നത്

യുവജനകേന്ദ്രീകൃതമായ സെഗ്മെന്റില്‍ പ്രീമിയം ഉല്‍പ്പന്നങ്ങളാണ് എച്ചയുഎംപിഎല്‍ വിപണിയില്‍ എത്തിക്കുന്നത്. ചെറിയ കാലയളവ് കൊണ്ട് തന്നെ ഉസ്ട്രാ താടി രോമ പരിചരണ ഉല്‍പ്പന്നങ്ങളില്‍ പ്രധാനികളായി മാറിക്കഴിഞ്ഞു. ഷേവിംഗ് ക്രീം, ബോഡി വാഷ്, യു ദെ കളോനെസ് പെര്‍ഫ്യൂം എന്നിവയ്ക്കാണ് ഏറ്റവും ജനപ്രീതിയുള്ളത്.

വികസിച്ചുകൊണ്ടിരിക്കുന്ന പേഴ്‌സണല്‍ കെയര്‍ വിപണയില്‍ വിപ്രോ കണ്‍സ്യൂമര്‍ കെയര്‍ മികച്ച ഇടം കൈവരിച്ചിട്ടുണ്ട്. ദ്രുതഗതില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന ഡിജിറ്റലൈസേഷനിലൂടെ ഉയര്‍ന്നു വരുന്ന ഓണ്‍ലൈന്‍ അവസരങ്ങള്‍ ഫലപ്രദമായി ഉപയോഗിക്കുകയാണ് ഈ നിക്ഷേപത്തിലൂടെ ലക്ഷ്യമിടുന്നത്.

Comments

comments

Categories: Business & Economy