ഇന്ത്യയില്‍ രണ്ടാം പ്ലാന്റ് നിര്‍മ്മാണത്തിനൊരുങ്ങി സുസുകി മോട്ടോര്‍ സൈക്കിള്‍

ഇന്ത്യയില്‍ രണ്ടാം പ്ലാന്റ് നിര്‍മ്മാണത്തിനൊരുങ്ങി സുസുകി മോട്ടോര്‍ സൈക്കിള്‍

20120 ആകുമ്പോഴേക്കും ഒരു മില്ല്യണ്‍ യൂണിറ്റിന്റെ വില്‍പ്പന കരസ്ഥമാക്കാനാണ് കമ്പനിയുടെ ശ്രമം

ന്യൂഡെല്‍ഹി: സുസുകി മോട്ടോര്‍ സൈക്കിള്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്(എസ്എംഐപിഎല്‍) രാജ്യത്ത് 500 കോടി രൂപയുടെ പുതിയ പ്ലാന്റ് നിര്‍മിക്കാന്‍ ആലോചിക്കുന്നതായി കമ്പനി വ്യക്തമാക്കി. സുസുകി മോട്ടോര്‍ കോര്‍പ്പറേഷന്റെ പൂര്‍ണ നിയന്ത്രണത്തിലുള്ള കമ്പനിയാണ് എസ്എംഐപിഎല്‍.

98340 രൂപക്ക് 155 സിസി ക്രൂയിസര്‍ മോഡര്‍ ഇന്‍ഡ്രൂടര്‍ കമ്പനി കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു. മോട്ടോര്‍ സൈക്കിള്‍ രംഗത്തുനിന്നുമാറി പ്രീമിയം ബൈക്കുകളും സ്‌ക്കൂട്ടറുകളുടേയും സെഗ്മെന്റാണ് കമ്പനി ലക്ഷ്യം വയ്ക്കുന്നത്. 20120 ഓടെ ഈ വിഭാഗത്തില്‍ ഒരു മില്ല്യണ്‍ യൂണിറ്റിന്റെ വില്‍പ്പന കരസ്ഥമാക്കാനാണ് കമ്പനിയുടെ ശ്രമം.

2010ആകുമ്പോഴേക്കും ഒരു മില്ല്യണ്‍ വില്‍പ്പനയാണ് ഞങ്ങള്‍ ഉദ്ദേശിച്ചിരിക്കുന്നത്. നലിവില്‍ ഗുരുഗ്രാമിലുള്ള പ്ലാന്റിലൂടെ ഇത്രയും യൂണിറ്റിന്റെ ഉല്‍പ്പാദനം സാധ്യമാകും. പക്ഷെ അതിന് പുറമെ ഒരു പുതിയ പ്ലാന്റ് കൂടി പരിഗണിക്കേണ്ടതുണ്ട്. ഇക്കാര്യത്തില്‍ അടുത്ത വര്‍ഷം തീരുമാനം കൈക്കൊള്ളാന്‍ സാധിക്കുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്-എസ്എംഐപിഎല്ലിന്റെ മാനേജിംഗ് ഡയറക്റ്റര്‍ സന്തോഷി ഉചിത പറഞ്ഞു.

സാധ്യമായ ഉല്‍പ്പാദനശേഷിയോടെ രണ്ടാമത്തെ പ്ലാന്റ് സ്ഥാപിക്കുന്നതിനായി നിരവധി സ്ഥലങ്ങള്‍ കമ്പനി പരിഗണിക്കുന്നുണ്ട്. വിപണിയുടെ കാര്യത്തില്‍ ദക്ഷിണേന്ത്യയാണ് ഏറ്റവും വലുത്. അതിനാല്‍ വിപണിയുടെ പ്രാധാന്യം കണക്കിലെടുക്ക് ദക്ഷിണേന്ത്യ തന്നെയായിരിക്കും ഏറ്റവും ഉചിതമായത്. പക്ഷെ പ്രവര്‍ത്തനത്തിന്റെ കാര്യത്തില്‍ രണ്ട് പ്ലാന്റുകളും അടുത്തടുത്ത് വരുന്നതാണ് കൈകാര്യം ചെയ്യാന്‍ എളുപ്പമെന്നതിനാല്‍ ഹരിയാനയും പരിഗണനയിലുണ്ട്. ഇതിനായി ചുരുങ്ങിയത് 500 കോടിയെങ്കിലും നിക്ഷേപിക്കും – അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഹരിയാനയിലെ നിലവിലുള്ള പ്ലാന്റിന് 5.4 ലക്ഷം യൂണിറ്റ് വാര്‍ഷിക ശേഷിയുണ്ട്. ഭാവിയിലേക്കുള്ള വികസനം കൂടി കണക്കിലെടുത്ത് 37 ഏക്കര്‍ സ്ഥലത്ത് 10 ഏക്കറിലായാണ് ഇപ്പോള്‍ പ്ലാന്റ് പ്രവര്‍ത്തിക്കുന്നത്

ഹരിയാനയിലെ നിലവിലുള്ള പ്ലാന്റിന് 5.4 ലക്ഷം യൂണിറ്റ് വാര്‍ഷിക ശേഷിയുണ്ട്. ഭാവിയിലേക്കുള്ള വികസനം കൂടി കണക്കിലെടുത്ത് 37 ഏക്കര്‍ സ്ഥലത്ത് 10 ഏക്കറിലായാണ് ഇപ്പോള്‍ പ്ലാന്റ് പ്രവര്‍ത്തിക്കുന്നത്. ഇന്ത്യന്‍ വിപണിയില്‍ മികച്ച നേട്ടമാണ് കമ്പനിക്കുണ്ടായിക്കൊണ്ടിരിക്കുന്നത്.

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 3.5 ലക്ഷം യൂണിറ്റുകളാണ് വിറ്റഴിച്ചത്. നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യത്തെ ഏഴ് മാസങ്ങള്‍ കൊണ്ട് തന്നെ ഉദ്ദേശിച്ചതിനേക്കാള്‍ വില്‍പ്പന സ്വന്തമാക്കാന്‍ സാധിച്ചിട്ടുണ്ട്-സന്തോഷി പറഞ്ഞു. ഉല്‍പ്പന വരുമാനം വര്‍ധിപ്പിക്കുന്നതിന് എല്ലാ വര്‍ഷവും രണ്ട് ഉല്‍പ്പന്നം വച്ച് ഇന്ത്യയില്‍ പുറത്തിറക്കുന്നുണ്ട്.

പ്രീമിയം ബൈക്കുകളുടെ വിലയില്‍ പത്ത് ശതമാനം വര്‍ധനവാണ് കമ്പനി ഉദ്ദേശിക്കുന്നത്. കമ്യൂട്ടര്‍ സെഗ്മെന്റില്‍ 30 ശതമാനം മുതല്‍ നാല്‍പത് ശതമാനം വരെ ഉയരും. 2019 ഏപ്രിലോടെ ഇരുചക്രവാഹനങ്ങള്‍ക്ക് ആന്റിലോക് ബ്രേക്കിംഗ് സിസ്റ്റം (എബിഎസ്) അഥവാ സംയുക്ത ബ്രേക്കിംഗ് സിസ്റ്റം സിബിഎസ് ഉണ്ടായിരിക്കണമെന്ന് സര്‍ക്കാര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 2020ഓടെ ബിഎസ് VI മലിനീകരണ മാനദണ്ഡങ്ങള്‍ നടപ്പിലാക്കിത്തുടങ്ങും.

Comments

comments

Categories: Auto