മന്‍ഹട്ടന്‍ റിയല്‍ എസ്‌റ്റേറ്റില്‍ വന്‍ നിക്ഷേപം നടത്താന്‍ ഇന്‍വെസ്റ്റ്‌കോര്‍പ്പ്

മന്‍ഹട്ടന്‍ റിയല്‍ എസ്‌റ്റേറ്റില്‍ വന്‍ നിക്ഷേപം നടത്താന്‍ ഇന്‍വെസ്റ്റ്‌കോര്‍പ്പ്

156 മില്ല്യണ്‍ ഡോളറിന്റെ നിക്ഷേപമാണ് കമ്പനി നടത്തുന്നത്

മനാമ: അമേരിക്കയിലെ വാണിജ്യ വ്യവസായ കെട്ടിടങ്ങള്‍ക്കായി റിയല്‍ എസ്‌റ്റേറ്റ് രംഗത്ത് രണ്ട് പദ്ധതികളിലായി 156 മില്ല്യണ്‍ ഡോളര്‍ നിക്ഷേപം നടത്താനൊരുങ്ങി ബഹ്‌റിന്‍ ആസ്ഥാനമായുള്ള ഇന്‍വെസ്റ്റ് കോര്‍പ്. അമേരിക്കയില്‍ ഈ രംഗത്ത് കഴിഞ്ഞ 18 മാസത്തിനുള്ളില്‍ രണ്ട് ബില്ല്യണ്‍ ഡോളറിലധികമാണ് ഇവര്‍ നിക്ഷേപം നടത്തിയത്.

ഗാര്‍മെന്റ് ഡിസട്രിക്റ്റും ഈ നിക്ഷേപത്തില്‍ ഉള്‍പ്പെടുന്നതായി ഇന്‍വെസ്റ്റ് കോര്‍പിന്റെ അമേരിക്കന്‍ വിഭാഗം വ്യക്തമാക്കി. മാന്‍ഹാട്ടന്‍ വിപണയിലെ നിക്ഷേപത്തെ കുറിച്ച് പ്യഖ്യാപിക്കുന്നതില്‍ ഞങ്ങള്‍ ഉത്സുകരാണ്. അമേരിക്കയിലെ ഞങ്ങളുടെ വ്യവസായം വികസിപ്പിക്കുകയെന്നത് കമ്പനിയുടെ മൊത്തം വളര്‍ച്ചാ തന്ത്രത്തിന്റെ ഭാഗമാണ്- ഇന്‍വെസ്റ്റ് കോര്‍പിന്റെ എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ മൊഹമ്മദ് അലാര്‍ദി പറഞ്ഞു.

ഇതിനോടകം ഇന്‍വെസ്റ്റ്‌കോര്‍പ്പ് യുഎസില്‍ 2 ബില്ല്യണ്‍ ഡോളറിലധികം നിക്ഷേപം നടത്തിയിട്ടുണ്ട്

മാന്‍ഹാട്ടന്റെ വികസിതമായ പടിഞ്ഞാറന്‍ മേഖലയിലായി 229 വെസ്റ്റ് 36 സ്ട്രീറ്റ്, 256 വെസ്റ്റ് 38 സ്ട്രീറ്റ് എന്നീ വാണിജ്യകെട്ടിടങ്ങളിലാണ് നിക്ഷേപം നടത്തിയിട്ടുള്ളത്. 267000 ചതുരശ്ര അടി പൂര്‍ണ്ണമായും 20 വര്‍ഷത്തെ പാട്ടത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഈ നിക്ഷേപങ്ങളിലൂടെ നിക്ഷേപകര്‍ക്ക് മികച്ച് നേട്ടം കൈവരിക്കാന്‍ കഴിയും കൂടാതെ സമീപ പ്രദേശങ്ങളായ ഹഡ്‌സണ്‍യാര്‍ഡ്‌സ്, മാന്‍ഹാട്ടന്‍ വെസ്റ്റ്്, പെന്‍ സ്റ്റേഷന്‍ മൊയ്‌നിഹാന്‍ സ്‌റ്റേഷന്‍ എന്നിവിടങ്ങളില്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ വികസനവും സാധ്യമാകും. ഇടപാടിന്റെ ഭാഗമായി ന്യൂയോര്‍ക്ക് ആസ്ഥാനമായുള്ള ബ്രിക്മാന്‍ കമ്പനിയുമായി ചേര്‍ന്ന് സംയുക്ത സംരംഭത്തിന് തുടക്കം കുറിച്ചിരിക്കുകയാണ് ഇന്‍വെസ്റ്റ് കോര്‍പ്.

Comments

comments

Categories: Arabia