‘നോ മോര്‍ ന്യൂമോണിയ’ ബോധവത്കരണവുമായി ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയാട്രിക്‌സ്

‘നോ മോര്‍ ന്യൂമോണിയ’ ബോധവത്കരണവുമായി ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയാട്രിക്‌സ്

ഇന്ത്യയില്‍ ഓരോ രണ്ട് മിനിട്ടിലും ഒരു കുട്ടിയെങ്കിലും ന്യൂമോണിയ രോഗം മൂലം മരിക്കുന്നുവെന്നാണ് കണക്ക്

കൊച്ചി:അഞ്ച് വയസില്‍ താഴെയുള്ള കുട്ടികളുടെ ഇന്ത്യയിലെ പ്രധാന മരണകാരണങ്ങളിലൊന്നായ ന്യൂമോണിയയെ പ്രതിരോധിക്കാന്‍ ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയാട്രിക്‌സ് ‘നോ മോര്‍ ന്യൂമോണിയ’ എന്ന പേരില്‍ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കുന്നു.

നവംബര്‍ 12-ന് ലോക ന്യൂമോണിയ ദിനത്തോട് അനുബന്ധിച്ച് ഈ രോഗത്തെ ഫലപ്രദമായി ചെറുക്കാന്‍ കഴിയുന്ന നടപടികളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനാണ് ഇത്. ഇന്ത്യയില്‍ ഓരോ രണ്ട് മിനിട്ടിലും ഒരു കുട്ടിയെങ്കിലും ന്യൂമോണിയ രോഗം മൂലം മരിക്കുന്നുവെന്നാണ് കണക്ക്. എന്നാല്‍, ഈ രോഗത്തെ വളരെ ഫലപ്രദമായി പ്രതിരോധിക്കുന്നതിനായി ന്യൂമോകോക്കല്‍ കോന്‍ജുഗേറ്റ് വാക്‌സിന്‍ (പിസിവി) ഉള്‍പ്പെടുത്തിയൂണിവേഴ്‌സല്‍ ഇമ്യൂണൈസേഷന്‍ പ്രോഗ്രാം (യുഐപി) നടപ്പാക്കുന്നുണ്ട്. ആദ്യവര്‍ഷം 21 ലക്ഷം കുട്ടികളില്‍ യുഐപി നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. 2015ലെ കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ 5 വയസില്‍ താഴെയുള്ളവരില്‍ ഏകദേശം 564,200 പേര്‍ക്കാണ് ന്യൂമോകോക്കല്‍ ന്യൂമോണിയ ബാധിച്ചത്. കേരളത്തില്‍ 4,400 ഓളം കുട്ടികളും രോഗബാധിതരായി.

2015ലെ കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ 5 വയസില്‍ താഴെയുള്ളവരില്‍ ഏകദേശം 564,200 പേര്‍ക്കാണ് ന്യൂമോകോക്കല്‍ ന്യൂമോണിയ ബാധിച്ചത്‌

മാരകമായ ഈ രോഗത്തെ യുഐപി പ്രതിരോധ കുത്തിവെയ്പിലൂടെ ചെറുക്കുന്നതിനായി മാതാപിതാക്കള്‍ മുന്നോട്ട് വരണമെന്ന് കൊച്ചി വെല്‍കെയര്‍ ഹോസ്പിറ്റലിലെ മെഡിക്കല്‍ ഡയറക്റ്ററും കണ്‍സല്‍റ്റന്റ് പീഡിയാട്രീഷ്യനും 2015ലെ ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയാട്രിക്‌സ് നാഷണല്‍ പ്രസിഡന്റുമായ ഡോ. സച്ചിദാനന്ദ കമ്മത്ത് നിര്‍ദ്ദേശിച്ചു.

2018-ല്‍ 90 ശതമാനം കുട്ടികളിലും പ്രതിരോധ കുത്തിവെയ്പ് എത്തിക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. ഇതിനായി അഞ്ചുവയസില്‍ താഴെയുള്ള കുട്ടികളുടെ മാതാപിതാക്കള്‍ ഏറ്റവും അടുത്തുള്ള ശിശുരോഗവിദഗ്ധനെ കാണണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

Comments

comments

Categories: Arabia