അറ്റാദായത്തില്‍ നേട്ടം കൈവരിച്ച് ഇമാര്‍ മാള്‍സ്

അറ്റാദായത്തില്‍ നേട്ടം കൈവരിച്ച് ഇമാര്‍ മാള്‍സ്

മാറുന്ന ഷോപ്പിംഗ് ട്രെന്‍ഡുകള്‍ക്കനുസരിച്ച് പുതുതന്ത്രങ്ങള്‍ ആവിഷ്‌കരിക്കുമെന്ന് അലബ്ബാര്‍

ദുബായ്: റീട്ടെയ്ല്‍ മേഖലയിലെ ഭൂരിഭാഗം ബിസിനസും കൈയാളുന്ന ഇമാര്‍ മാള്‍സിന് മികച്ച അറ്റാദായം. പ്രമുഖ ബില്‍ഡര്‍മാരായ ഇമാര്‍ പ്രോപ്പരീര്‍ട്ടീസിന്റെ കീഴിലുള്ള് ഇമാര്‍ മാള്‍സിന്റെ അറ്റാദായത്തില്‍ മികച്ച വര്‍ധനയാണുണ്ടായിരിക്കുന്നത്.

2017 ജനുവരി മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവിലാണ് 410 മില്ല്യണ്‍ ഡോളറിന്റെ വര്‍ധനവുണ്ടായിരിക്കുന്നത്. മൊത്തം വരമാനം അഞ്ച് ശതമാനം ഉയര്‍ന്ന് 2.5 ബില്ല്യണ്‍ എഇഡിയായതായി കമ്പനി പുറത്ത് വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.

കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് 1.422 എഇഡി ആയിരുന്നതില്‍ നിന്നാണ് അറ്റാദായത്തില്‍ ആറ് ശതമാനം വളര്‍ച്ചയുണ്ടായിരിക്കുന്നത്. ഓണ്‍ലൈന്‍ ഫാഷന്‍ റീട്ടെയ്‌ലറായ നംഷിയെ ഇമാര്‍ മാള്‍സ് ഏറ്റെടുത്തിരുന്നു. അതിനു ശേഷം നംഷിയുടെ വില്‍പ്പനയിലും വന്‍വര്‍ധവുണ്ടായി.

196 മില്ല്യണ്‍ എഇഡിയുടെ വില്‍പ്പനയാണ് മൂന്നാം പാദത്തില്‍ ഉണ്ടായിരിക്കുന്നത്, 39 ശതമാനത്തിന്റെ വര്‍ധന. 2016 മൂന്നാം പാദത്തിലെ വരുമാനത്തെ അപേക്ഷിച്ച് 13 ശതമാനത്തിന്റെ വര്‍നവാണ് ഈ വര്‍ഷമുണ്ടായിരിക്കുന്നത്

196 മില്ല്യണ്‍ എഇഡിയുടെ വില്‍പ്പനയാണ് മൂന്നാം പാദത്തില്‍ ഉണ്ടായിരിക്കുന്നത്, 39 ശതമാനത്തിന്റെ വര്‍ധന. 2016 മൂന്നാം പാദത്തിലെ വരുമാനത്തെ അപേക്ഷിച്ച് 13 ശതമാനത്തിന്റെ വര്‍നവാണ് ഈ വര്‍ഷമുണ്ടായിരിക്കുന്നത്. 876 മില്ല്യണ്‍ എഇഡി വരുമിത്. കൂടാതെ അറ്റാദായം 11 ശതമാനം വര്‍ധിച്ച് 485 മില്ല്യണ്‍ എഇഡിയായി.

ദുബായ് ക്രീക് ഹാര്‍ബറിലെ ചെലവേറിയ റീട്ടെയ്ല്‍ മേഖലയെ പോലെ സമീപ ഭാവിയില്‍ മികച്ച ഷോപ്പിംഗ് പരിസരങ്ങള്‍ ഒരുക്കുന്നതിന് ദുബായിലെ റീട്ടെയ്ല്‍ മേഖല കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് ഇമാര്‍ പ്രോപ്പര്‍ട്ടീസ് ചെയര്‍മാന്‍ മൊഹമ്മദ് അലബ്ബാര്‍ പറഞ്ഞു.

ഷോപ്പിംഗ് ട്രെന്‍ഡുകള്‍ മാറിമറിയുമ്പോള്‍ നൂതനമായ തന്ത്രങ്ങള്‍ സ്വീകരിക്കുന്നത് വളരെ പ്രധാനമാണ്. കൂടാതെ ജനങ്ങള്‍ക്കായി സാമൂഹികവും സാംസ്‌കാരികവുമായ പ്രചോദനം സൃഷ്ടിക്കുന്ന മേഖലകള്‍ക്ക് വേണ്ടി ഞങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: Arabia