സ്വയം ഓടിച്ചു പോകാന്‍ കഴിവുള്ള ബസ് ഇടിച്ചു തകര്‍ന്നു

സ്വയം ഓടിച്ചു പോകാന്‍ കഴിവുള്ള ബസ് ഇടിച്ചു തകര്‍ന്നു

ലാസ് വേഗാസില്‍ സെല്‍ഫ് ഡ്രൈവിംഗ് ബസ്, ലോഞ്ചിംഗ് കഴിഞ്ഞ് രണ്ട് മണിക്കൂറിനുള്ളില്‍ ഇടിച്ചു തകര്‍ന്നു. നിരവധി സെലിബ്രിറ്റികള്‍ പങ്കെടുത്തിരുന്നു ലോഞ്ചിംഗ് ചടങ്ങില്‍. അമേരിക്കയുടെ ആദ്യ സെല്‍ഫ് ഡ്രൈവിംഗ് പ്രൊജക്റ്റ് എന്ന വിശേഷണവുമായിട്ടാണ് ഈ ബസ് പൊതുനിരത്തിലിറക്കിയത്. എന്നാല്‍ ആദ്യ മണിക്കൂറില്‍ തന്നെ എതിരേ വന്ന ലോറിയുമായി കൂട്ടിയിടിയില്‍ കലാശിക്കാനായിരുന്നു വിധി. അപകടത്തില്‍ ആര്‍ക്കും പരിക്കില്ലെന്നാണ് റിപ്പോര്‍ട്ട്. ഇടിക്കു ശേഷം ബസ് പിന്നിലേക്ക് എടുക്കാന്‍ സാധിച്ചില്ലെന്നു ബസില്‍ യാത്ര ചെയ്ത ജെന്നി വോംഗ് പറഞ്ഞു.

അതേസമയം അപകടത്തിന്റെ കാരണം ലോറി ഡ്രൈവറായിരുന്നെന്ന് ലാസ് വേഗാസ് പൊലീസ് ഉദ്യോഗസ്ഥന്‍ ഏദന്‍ ഒകാംപോ ഗോമസ് പറഞ്ഞു.

ഓവല്‍ രൂപത്തിലുള്ള ബസില്‍ എട്ട് പേര്‍ക്ക് ഇരുന്ന് സഞ്ചരിക്കാനുള്ള സൗകര്യമുണ്ട്. ഇതിനു പുറമേ ഒരു അറ്റന്‍ഡന്റും ഒരു കമ്പ്യൂട്ടര്‍ മോണിട്ടറുമാണ് ബസിലുള്ളത്. ബസില്‍ സ്റ്റീയറിംഗോ ബ്രേക്ക് പെഡലുകളോ ഇല്ല. ഫ്രഞ്ച് കമ്പനി നവ്യയാണ് ബസ് വികസിപ്പിച്ചത്. ജിപിഎസ്, ഇലക്ട്രോണിക് കെര്‍ബ് സെന്‍സര്‍ എന്നിവയുടെ സഹായത്തോടെയാണ് പ്രവര്‍ത്തിക്കുന്നത്. മണിക്കൂറില്‍ 15 മൈല്‍ വേഗതയില്‍ സഞ്ചരിക്കാനാകും ഈ ബസിന്.

Comments

comments

Categories: FK Special