ഡീമിംഗ് പ്രൈസ് പുരസ്‌കാരം അശോക് ലൈലന്റിന്

ഡീമിംഗ് പ്രൈസ് പുരസ്‌കാരം അശോക് ലൈലന്റിന്

സമ്പൂര്‍ണ ഗുണമേന്മാ ആസൂത്രണം വിജയകരമായി നടപ്പാക്കിയതിനാണ് ഹൊസൂര്‍ യൂണിറ്റ് II ന് പുരസ്‌കരാം ലഭിച്ചത്

ബെംഗളൂരു: ഹിന്ദുജ ഗ്രൂപ്പിന്റെ പതാക വാഹന കമ്പനിയായ അശോക് ലൈലന്റിന് പുരസ്‌കാരം. കമ്പനിയുടെ ഹൊസൂര്‍ യൂണിറ്റ് II-ന് 2017-ലെ ഡീമിംഗ് പ്രൈസാണ് ലഭിച്ചിരിക്കുന്നത്. സമ്പൂര്‍ണ ഗുണമേന്മാ ആസൂത്രണത്തിനായുള്ള ഏറ്റവും മികച്ച പുരസ്‌ക്കാരങ്ങളിലൊന്നാണ് ഡീമിംഗ് പ്രൈസ്. ഉപഭോക്തൃഅധിഷ്ഠിത ബിസിനസ് ലക്ഷ്യങ്ങളും തന്ത്രങ്ങളും ആവിഷ്‌ക്കരിക്കുകയും അവ നേടിയെടുക്കുന്നതിനായി സമ്പൂര്‍ണ ഗുണമേന്മാ ആസൂത്രണം നടപ്പാക്കുകയും ചെയ്യുന്ന കമ്പനികള്‍ക്കു നല്കുന്ന ഏറ്റവും പഴക്കമേറിയതും ആഗോള തലത്തില്‍ ഏറ്റവും വിപുലമായി അംഗീകരിക്കപ്പെട്ടിട്ടുള്ളതുമായ അന്താരാഷ്ട്ര പുരസ്‌ക്കാരമാണിത്.

ഈ പുരസ്‌ക്കാരം നേടുന്ന ലോകത്തിലെ ആദ്യത്തെ ട്രക്കും ബസും നിര്‍മിക്കുന്ന പ്ലാന്റ്, ജപ്പാന് പുറത്ത് ഈ പുരസ്‌ക്കാരം നേടുന്ന ആദ്യത്തെ വാണിജ്യ വാഹന നിര്‍മാണ ശാല എന്നീ നേട്ടങ്ങള്‍ 2016-ല്‍ അശോക് ലൈലന്റിന്റെ പാന്ത്‌നഗര്‍ പ്ലാന്റ് സ്വന്തമാക്കിയിരുന്നു. ഹൊസൂര്‍ യൂണിറ്റ് II ഈ വര്‍ഷം ഈ പുരസ്‌ക്കാരം നേടിയതോടെ ജപ്പാന് പുറത്ത് ഈ നേട്ടം തുടര്‍ച്ചയായി നേടുന്ന ആദ്യ വാണിജ്യ വാഹന നിര്‍മാതാവായി അശോക് ലൈലന്റ് മാറിയിരിക്കുകയാണ്.

അശോക് ലൈലാന്റ് ഗുണമേന്മയ്ക്കായാണ് നിലനില്ക്കുന്നത്. തങ്ങള്‍ ചെയ്യുന്ന എല്ലാത്തിലും ഏറ്റവും മികച്ച ഗുണമേന്മ നേടിയെടുക്കുകയാണ് ലക്ഷ്യം. തുടര്‍ച്ചയായി ഡീമിംഗ് പ്രൈസ് വിജയിക്കാനായത് തങ്ങളുടെ പരിശ്രമങ്ങളുടേയും വിശ്വാസത്തിന്റേയും സാക്ഷ്യപത്രമാണ്. ‘ആപ്കീ ജീത്, ഹമാരീ ജീത്’ എന്നതാണ് ഞങ്ങളുടെ ആപ്താവാക്യം-അശോക് ലൈലന്റ് മാനേജിംഗ് ഡയറക്റ്റര്‍ വിനോദ് കെ ദാസാരി പറഞ്ഞു.

രണ്ടാം ലോക യുദ്ധത്തിനു ശേഷം ജപ്പാന്റെ സ്റ്റാറ്റിസ്റ്റിക്കല്‍ ക്വാളിറ്റി കണ്ട്രോള്‍ മെച്ചപ്പെടുത്തുവാന്‍ സംഭാവനകള്‍ നല്കിയ ഡബ്ലിയു. എഡ്വാര്‍ഡ് ഡീമിംഗിനെ ആദരിക്കാനായി ജാപ്പനീസ് യൂണിയന്‍ ഓഫ് സയന്റിസ്റ്റ്‌സ് ആന്റ് എഞ്ചിനീയേഴ്‌സ് 1951-ലാണ് ഡീമിംഗ് പ്രൈസ് അവതരിപ്പിച്ചത്‌

ഞങ്ങളുടെ രണ്ടു നിര്‍മാണ യൂണിറ്റുകള്‍ ഡീമിംഗ് പ്രൈസ് നേടിയത് തീര്‍ച്ചയായും അഭിമാനകരമാണ്- അശോക് ലൈലന്റ് മാനുഫാക്ചറിംഗ് ആന്റ് പ്രൊജക്ട് പ്ലാനിംഗ് സീനിയര്‍ വൈസ് പ്രസിഡന്റ് ഹരിഹര്‍ പി പറഞ്ഞു.

ലോകോത്തര ഗുണമേന്മ നിലനിര്‍ത്തുമ്പോള്‍ എല്ലാ പ്രക്രിയകളിലും തങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് ഈ നേട്ടം കൈവരിക്കാന്‍ സഹായിച്ചത്. ഫലപ്രദമായ ഗുണമേന്മാ ആസൂത്രണ രീതികള്‍, ഇവ നടപ്പാക്കുന്നതിനുള്ള വ്യവസ്ഥാപിത രീതികള്‍, ഈ രീതികള്‍ എങ്ങനെ പ്രാവര്‍ത്തികമാക്കുന്നു തുടങ്ങിയവയെല്ലാം അവതരിപ്പിക്കുന്നതിലായിരുന്നു തങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്. ചെയ്യുന്ന എല്ലാത്തിലും ഗുണമേന്മ കൈവരിക്കുന്നതിലെ തങ്ങളുടെ മികവു തുടരുകയാണെങ്കില്‍ തങ്ങളുടെ പങ്കാളികള്‍ തങ്ങളിലുള്ള അവരുടെ വിശ്വാസ്യത കൊണ്ട് അംഗീകരിക്കുന്നതു തുടരും-അദ്ദേഹം പറഞ്ഞു.

രണ്ടാം ലോക യുദ്ധത്തിനു ശേഷം ജപ്പാന്റെ സ്റ്റാറ്റിസ്റ്റിക്കല്‍ ക്വാളിറ്റി കണ്ട്രോള്‍ മെച്ചപ്പെടുത്തുവാന്‍ സംഭാവനകള്‍ നല്കിയ ഡബ്ലിയു. എഡ്വാര്‍ഡ് ഡീമിംഗിനെ ആദരിക്കാനായി ജാപ്പനീസ് യൂണിയന്‍ ഓഫ് സയന്റിസ്റ്റ്‌സ് ആന്റ് എഞ്ചിനീയേഴ്‌സ് 1951-ലാണ് ഡീമിംഗ് പ്രൈസിനു രൂപം നല്കിയത്. കര്‍ശനമായ പ്രക്രിയകളിലൂടെയാണ് ഇതിന്റെ വിജയിയെ തെരഞ്ഞെടുക്കുന്നത്.

കമ്പനിയെ സംബന്ധിച്ചും പരിശോധനാ സംവിധാനത്തെ സംബന്ധിച്ചും ഇത് വളരെ വിപുലമായതും സമയമെടുക്കുന്നതുമായ ഒരു പ്രക്രിയയാണ്. ഒരു പരിശോധന എന്നതിലേറെ ഇരുപക്ഷത്തിനും വികസനത്തിനു സഹായിക്കുന്ന ഒരു അവസരം എന്ന നിലയിലാണ് ഈ പരിശോധനാ പ്രക്രിയയെ ഡീമിംഗ് പ്രൈസ് കമ്മിറ്റി കാണുന്നത്.

Comments

comments

Categories: Business & Economy