ഹോണ്ട ഗ്രാസിയ വിപണിയിലവതരിപ്പിച്ച് ആദിത്യ

ഹോണ്ട ഗ്രാസിയ വിപണിയിലവതരിപ്പിച്ച് ആദിത്യ

കോഴിക്കോട്: വിപണിയില്‍ പുതു ചലനമുണ്ടാക്കാന്‍ ആദിത്യ ഹോണ്ട ഗ്രാസിയ അവതരിപ്പിച്ചു. ഉപഭോക്താക്കളുടെ വിശ്വാസം ആര്‍ജിച്ച് മുന്നേറുന്ന ആദിത്യഹോണ്ട നൂതന സവിശേഷതകളോടു കൂടിയാണ് ഗ്രാസിയ അവതരിപ്പിക്കുന്നത് യുവാക്കളെ മുന്‍നിര്‍ത്തിയാണ്.

61576 രൂപ മുതല്‍ വില നിശ്ചയിച്ച ഗ്രാസിയ ആറു നിറങ്ങളില്‍ ആണ് വിപണിയിലേക്ക് എത്തുന്നതെന്ന് പത്രസമ്മേളനത്തില്‍ ആദിത്യഹോണ്ട ഭാരവാഹികള്‍ അറിയിച്ചു. എല്‍ ഇ ഡി ഹെഡ് ലാമ്പ്, 3 സ്റ്റെപ്പ് ഇക്കോ സ്പീഡ് ഇന്‍ഡിക്കേറ്ററോടു കൂടിയ ഫുള്‍ ഡിജിറ്റല്‍ മീറ്റര്‍ ഇവയോടൊപ്പം ഹോണ്ടയുടെ ഉന്നത ഗുണമേന്മയും ഒത്തിണിങ്ങിയാണ് ഗ്രാസിയ മാര്‍ക്കറ്റില്‍ അവതരിപ്പിക്കുന്നതെന്നും അവര്‍ അറിയിച്ചു.

പത്രസമ്മേളനത്തില്‍ ആദിത്യഹോണ്ട സി ഇ ഒ നദീം കുറ്റിക്കാട്ടൂര്‍, മാനേജിംഗ് പാര്‍ട്ണര്‍മാരായ അബ്ദുള്ള കെ കെ, പ്രസീന പി കെ, ജനറല്‍ മാനേജര്‍ ടി രാജേന്ദ്രന്‍ നായര്‍, അനിഷ പി എന്നിവര്‍ സംബന്ധിച്ചു.

Comments

comments

Categories: Business & Economy