സ്‌കൂള്‍ഗുരുവിന്റെ ഓഹരികള്‍ ടീംലീസ് ഏറ്റെടുക്കുന്നു

സ്‌കൂള്‍ഗുരുവിന്റെ ഓഹരികള്‍ ടീംലീസ് ഏറ്റെടുക്കുന്നു

മുംബൈ : എജുക്കേഷന്‍ ടെക്‌നോളജി സ്റ്റാര്‍ട്ടപ്പായ സ്‌കൂള്‍ഗുരുവിന്റെ 40 ശതമാനം ഓഹരികള്‍ 13.5 കോടി രൂപയ്ക്ക് ഏറ്റെടുക്കുമെന്ന് സ്റ്റാഫിംഗ് കമ്പനിയായ ടീംലീസ് സര്‍വീസസ് വ്യക്തമാക്കി. ഓഹരി ഏറ്റെടുക്കലിന് ശേഷവും പ്രത്യേക സംരംഭമായി സ്‌കൂള്‍ഗുരു പ്രവര്‍ത്തനം തുടരുമെന്ന് അധികൃതര്‍ അറിയിച്ചു.

സ്‌കൂള്‍ഗുരു എജുസെര്‍വ് ലിമിറ്റഡ് നടത്തുന്ന സാങ്കേതികവിദ്യ അധിഷ്ഠിതമായ അക്കാദമിക് സേവന കമ്പനിയാണ് സ്‌കൂള്‍ഗുരു. 2012 ല്‍ ശന്തനു റൂജ്, രവി രംഗന്‍, അനില്‍ ഭട്ട് എന്നിവര്‍ ചേര്‍ന്നാണ് ഇത് സ്ഥാപിച്ചത്. സര്‍വകലാശാലകളുമായി സഹകരിച്ച് വിദ്യാര്‍ത്ഥികള്‍ക്കായി ഓണ്‍ലൈന്‍ കോഴ്‌സുകള്‍ സ്‌കൂള്‍ഗുരു നല്‍കുന്നുണ്ട്. 11 കേന്ദ്രങ്ങളിലായി വ്യാപിച്ചുകിടക്കുന്ന സംരംഭത്തില്‍ 125 ലധികം ഉദ്യോഗസ്ഥരുണ്ട്. ഫെബ്രുവരിയില്‍ നിലവിലെ നിക്ഷേപകരില്‍ നിന്ന് സ്റ്റാര്‍ട്ടപ്പ് ഫണ്ട് സമാഹരിച്ചിരുന്നു. അതോടൊപ്പം ഒക്‌റ്റോബറില്‍ ഇന്ത്യയിലേയും യുഎസിലേയും നിക്ഷേപകരില്‍ നിന്നായി മൂന്ന് മില്ല്യണ്‍ ഡോളറും ശേഖരിച്ചിരുന്നു.

ടീംലീസ് മെയില്‍ ബെംഗളൂരു ആസ്ഥാനമാക്കിയ കാസിയസ് ടെക്‌നോളജീസ് ലിമിറ്റഡില്‍ നിന്ന് 30 ശതമാനം ഓഹരികള്‍ ഏറ്റെടുക്കാന്‍ തയ്യാറെടുത്തിരുന്നു. ജോലി സൈറ്റായ ഫ്രെഷേഴ്‌സ്‌വേള്‍ഡ് കാസിയസ് ടെക്‌നോളജീസിന്റെ നിയന്ത്രണത്തിലാണ്. അതോടൊപ്പം കമ്പനിയുടെ വിവരസാങ്കേതികവിദ്യ സ്റ്റാഫിംഗ് വെര്‍ട്ടിക്കിള്‍ ശക്തിപ്പെടുത്തുന്നതിനായി ജനുവരിയില്‍ ബെംഗളൂരു ആസ്ഥാനമാക്കിയ കീസ്റ്റോണ്‍ ബിസിനസ് സൊലൂഷനെ ഏറ്റെടുക്കാനും ടീംലീസ് ശ്രമിച്ചിരുന്നു.

Comments

comments

Categories: More