ഫോഡ് ഇക്കോസ്‌പോര്‍ട് ഫേസ്‌ലിഫ്റ്റ് അവതരിപ്പിച്ചു 

ഫോഡ് ഇക്കോസ്‌പോര്‍ട് ഫേസ്‌ലിഫ്റ്റ് അവതരിപ്പിച്ചു 

വില 7.31 ലക്ഷം മുതല്‍ 10.99 ലക്ഷം രൂപ വരെ

ന്യൂ ഡെല്‍ഹി : പുതിയ ഫോഡ് ഇക്കോസ്‌പോര്‍ട് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 7.31 ലക്ഷം രൂപ മുതല്‍ 10.99 ലക്ഷം രൂപ വരെയാണ് 2017 ഫോഡ് ഇക്കോസ്‌പോര്‍ടിന്റെ വില. അമേരിക്കന്‍ വാഹന കമ്പനിയായ ഫോഡ് ആദ്യ പ്രധാന പരിഷ്‌കാരങ്ങളാണ് ഇക്കോസ്‌പോര്‍ടില്‍ വരുത്തിയിരിക്കുന്നത്. ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ച നാല് മീറ്ററിന് താഴെ നീളം വരുന്ന ആദ്യ എസ്‌യുവികളിലൊന്നാണ് ഫോഡ് ഇക്കോസ്‌പോര്‍ട്.

2017 ഫോഡ് ഇക്കോസ്‌പോര്‍ട്- വിവിധ വേരിയന്റുകളുടെ വില വേരിയന്റ് പെട്രോള്‍ ഡീസല്‍
ആംബിയന്റ് 7.31 ലക്ഷം രൂപ 8.01 ലക്ഷം രൂപ
ട്രെന്‍ഡ് 8.04 ലക്ഷം രൂപ 8.71 ലക്ഷം രൂപ
ട്രെന്‍ഡ് പ്ലസ് 9.34 ലക്ഷം രൂപ (എടി) 9.10 ലക്ഷം രൂപ
ടൈറ്റാനിയം 9.17 ലക്ഷം രൂപ 9.85 ലക്ഷം രൂപ
ടൈറ്റാനിയം പ്ലസ് 10.99 ലക്ഷം രൂപ (എടി) 10.67 ലക്ഷം രൂപ

രാജ്യത്ത് ഏറ്റവുമധികം വിറ്റുപോകുന്ന എസ്‌യുവിയായ മാരുതി സുസുകി വിറ്റാര ബ്രെസ്സ, മഹീന്ദ്ര ടിയുവി 300, ഈയിടെ പുറത്തിറക്കിയ ടാറ്റ നെക്‌സോണ്‍, ഹോണ്ട ഡബ്ല്യുആര്‍-വി എന്നിവയാണ് ഫോഡ് ഇക്കോസ്‌പോര്‍ടിന്റെ എതിരാളികള്‍. പ്രീമിയം ഹാച്ച്ബാക്കുകളായ മാരുതി സുസുകി ബലേനോ, ഹ്യുണ്ടായ് ഐ20, സബ്‌കോംപാക്റ്റ് സെഡാനായ മാരുതി സുസുകി സ്വിഫ്റ്റ് ഡിസയര്‍ എന്നിവയും ഫോഡ് ഇക്കോസ്‌പോര്‍ടിന്റെ വെല്ലുവിളി നേരിടുന്നവരാണ്.

കൂടുതല്‍ ഷാര്‍പ്പ് സ്റ്റൈലിംഗ്, മുന്നിലും പിന്നിലും പുതിയ ബംപര്‍, പുതിയ ഹെഡ്‌ലാംപ്, ഗ്രില്ല് എന്നിവയാണ് പ്രധാന പരിഷ്‌കാരങ്ങള്‍ 

കൂടുതല്‍ ഷാര്‍പ്പ് സ്റ്റൈലിംഗ്, മുന്നിലും പിന്നിലും പുതിയ ബംപര്‍, പുതിയ ഹെഡ്‌ലാംപ്, ഗ്രില്ല് എന്നിവയാണ് ഫോഡ് ഇക്കോസ്‌പോര്‍ട് ഫേസ്‌ലിഫ്റ്റ് സംബന്ധിച്ച പ്രധാന വിശേഷങ്ങള്‍. ടൈറ്റാനിയം വേരിയന്റുകള്‍ക്ക് നന്നായി രൂപകല്‍പ്പന ചെയ്ത 17 ഇഞ്ച് വീലുകളും മറ്റ് വേരിയന്റുകള്‍ക്ക് 16 ഇഞ്ച് സ്റ്റീല്‍/അലോയ് വീലുകളും നല്‍കി. എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍, ടെയ്ല്‍ ഗേറ്റില്‍ നല്‍കിയിരിക്കുന്ന സ്‌പെയര്‍ വീല്‍ എന്നിവയാണ് മറ്റ് സവിശേഷതകള്‍. ഫോഡ് ഇക്കോസ്‌പോര്‍ടിന്റെ അന്തര്‍ദേശീയ വേര്‍ഷനുകളില്‍ ഈ സ്‌പെയര്‍ വീല്‍ കാണാന്‍ കഴിയില്ല.

ഇന്റീരിയറിലും കാതലായ മാറ്റങ്ങള്‍ കാണാം. പഴയ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റത്തിന് പകരം ഉയര്‍ന്നുനില്‍ക്കുന്ന, ടാബ്‌ലറ്റിന് സമാനമായ ഡിസ്‌പ്ലേ സ്‌ക്രീന്‍ പുതുതായി നല്‍കിയിരിക്കുന്നു. ബില്‍റ്റ്-ഇന്‍ നാവിഗേഷന്‍, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ എന്നിവ ടോപ് വേരിയന്റുകളില്‍ കാണും. കൂള്‍ഡ് ഗ്ലൗവ് ബോക്‌സ്, സ്റ്റാര്‍ട്ട്-സ്‌റ്റോപ് ബട്ടണ്‍, കീലെസ് എന്‍ട്രി, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, കാമറ എന്നിവയും 2017 ഫോഡ് ഇക്കോസ്‌പോര്‍ടിന് നല്‍കി. ടോപ് വേരിയന്റില്‍ ആറ് എയര്‍ബാഗുകളാണെങ്കില്‍ മറ്റ് വേരിയന്റുകളില്‍ രണ്ട് എയര്‍ബാഗുകള്‍ സ്റ്റാന്‍ഡേഡായി ലഭിക്കും. എല്ലാ വേരിയന്റുകളിലും എബിഎസ് സ്റ്റാന്‍ഡേഡ് ആണ്.
രണ്ട് എന്‍ജിന്‍ ഓപ്ഷനുകളില്‍ ഫോഡ് ഇക്കോസ്‌പോര്‍ട് ലഭിക്കും. ഡീസല്‍ വകഭേദത്തിന് 5 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സ് മാത്രമേ ലഭിക്കൂ. ഇക്കോബൂസ്റ്റ് 1 ലിറ്റര്‍ എന്‍ജിന്‍ ഫോഡ് കയ്യൊഴിഞ്ഞു. പുതിയ ‘ഡ്രാഗണ്‍’ 1.5 ലിറ്ററാണ് പെട്രോള്‍ മോട്ടോര്‍.

ഡീസല്‍ എന്‍ജിന്‍ സ്‌പെസിഫിക്കേഷന്‍സ്

ഡിസ്‌പ്ലേസ്‌മെന്റ് 1,498 സിസി, 4 സിലിണ്ടര്‍ മാക്‌സിമം പവര്‍ 99 ബിഎച്ച്പി @ 3,750 ആര്‍പിഎം
പീക്ക് ടോര്‍ക്ക് 205 എന്‍എം@1,750-3,250 ആര്‍പിഎം
ട്രാന്‍സ്മിഷന്‍ 5 സ്പീഡ് മാന്വല്‍
മൈലേജ് 23 കിലോമീറ്റര്‍/ലിറ്റര്‍

പെട്രോള്‍ എന്‍ജിന്‍ സ്‌പെസിഫിക്കേഷന്‍സ്

ഡിസ്‌പ്ലേസ്‌മെന്റ് 1,497 സിസി, 3 സിലിണ്ടര്‍
മാക്‌സിമം പവര്‍ 120 ബിഎച്ച്പി@6,500 ആര്‍പിഎം
പീക്ക് ടോര്‍ക്ക് 150 എന്‍എം@ 4,500 ആര്‍പിഎം
ട്രാന്‍സ്മിഷന്‍ 5 സ്പീഡ് മാന്വല്‍/ 6 സ്പീഡ് എടി
മൈലേജ് 17 കിലോമീറ്റര്‍ (എംടി), 14.8 കിലോമീറ്റര്‍ (എടി)

Comments

comments

Categories: Auto