വരും വര്‍ഷങ്ങളില്‍ ഐടി തൊഴില്‍ നിയമനങ്ങള്‍ കുറയും: വി ബാലകൃഷ്ണന്‍

വരും വര്‍ഷങ്ങളില്‍ ഐടി തൊഴില്‍ നിയമനങ്ങള്‍ കുറയും: വി ബാലകൃഷ്ണന്‍

ന്യൂഡെല്‍ഹി: ഇന്ത്യന്‍ ഐടി മേഖലയിലെ തൊഴില്‍ നിയമനം വരും വര്‍ഷങ്ങളില്‍ മാന്ദ്യത്തിലാകുമെന്ന് ഇന്‍ഫോസിസ് മുന്‍ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫിസര്‍ വി ബാലകൃഷ്ണന്‍. നടപ്പുസാമ്പത്തിക വര്‍ഷം ഇന്ത്യന്‍ ഐടി മേഖല 7-8 ശതമാനം വളര്‍ച്ച കൈവരിക്കുമെന്ന പ്രവചനങ്ങളില്‍ അദ്ദേഹം ശുഭാപ്തിവിശ്വാസം പ്രകടിപ്പിക്കുന്നില്ല. എന്നിരുന്നാലും വികസിത വിപണികളുടെ മെച്ചപ്പെട്ട പ്രവര്‍ത്തനം മൂലം അടുത്ത വര്‍ഷത്തെ ഐടി വ്യവസായ വളര്‍ച്ചയില്‍ അനുകൂലമായ കാഴ്ചപ്പാടാണ് അദ്ദേഹം പ്രകടിപ്പിക്കുന്നത്.

വികസിത വിപണികളിലെ സംഭവവികാസങ്ങളുടെ അടിസ്ഥാനത്തില്‍ നടപ്പുസാമ്പത്തിക വര്‍ഷം വളര്‍ച്ച വെല്ലുവിളികളിലൂടെയാണ് കടന്നു പോകുന്നത്. തൊഴില്‍ നിയമനങ്ങളില്‍ ഇടിവുണ്ടായി. ഓട്ടോമേഷന്‍ തൊഴില്‍ നിയമനങ്ങളില്‍ സ്വാധീനം ചെലുത്തുന്നുണ്ട്’, ബാലകൃഷ്ണന്‍ പറഞ്ഞു. എന്നാല്‍ ഇന്ത്യന്‍ ഐടി വ്യവസായത്തിന്റെ ഏറ്റവും വലിയ വിപണിയായ യുഎസില്‍ ഇപ്പോഴും നല്ല സാമ്പത്തികരംഗമാണുള്ളതെന്നും അത് ഐടി മേഖലയെ സംബന്ധിച്ച് നല്ല വാര്‍ത്തയാണെന്നും അദ്ദേഹം പറഞ്ഞു.

യൂറോപ്പും യുക്തിസഹമായാണ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ കയറ്റുമതി സംബന്ധിച്ച് വലിയ ആശങ്കള്‍ക്ക് സ്ഥാനമില്ലെന്നും അദ്ദേഹം വിലയിരുത്തുന്നു

Comments

comments

Categories: Slider, Top Stories