ഐസിഐസിഐ സെക്യൂരിറ്റീസ് ഐപിഒയ്ക്ക് അനുമതി

ഐസിഐസിഐ സെക്യൂരിറ്റീസ് ഐപിഒയ്ക്ക് അനുമതി

ഐപിഒ നടത്തുന്ന ഗ്രൂപ്പിന്റെ നാലാമത്തെ കമ്പനിയാകും ഐസിഐസിഐ സെക്യൂരിറ്റീസ്

മുംബൈ: രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ മേഖലാ ബാങ്കായ ഐസിഐസിഐ ബാങ്കിന്റെ ഉടമസ്ഥതയിലുള്ള സ്റ്റോക്ക് ബ്രോക്കറേജ് ആന്‍ഡ് മെര്‍ച്ചന്റ് ബാങ്കിംഗ് വിഭാഗമായ ഐസിഐസിഐ സെക്യൂരിറ്റീസ് ലിമിറ്റഡിന്റെ പ്രഥമ ഓഹരി വില്‍പ്പനയ്ക്ക് ബാങ്കിന്റെ ഡയറക്റ്റര്‍ ബോര്‍ഡ് അംഗീകാരം നല്‍കി. ഐപിഒ നടത്തുന്ന ഐസി ഐസിഐ ഗ്രൂപ്പിന്റെ നാലാമത്തെ കമ്പനിയാകും ഐസിഐസിഐ സെക്യൂരിറ്റീസ്. 1998 ലാണ് ഐസിഐസിഐ ബാങ്ക് ഐപിഒ നടത്തിയത്. ബാങ്കിന്റെ ലൈഫ് ഇന്‍ഷുറന്‍സ് വിഭാഗമായ ഐസിഐസിഐ പ്രുഡെന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനി ലിമിറ്റഡ് കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലും ലൈഫ് ഇന്‍ഷുറന്‍സ് ഇതര വിഭാഗമായ ഐസിഐസിഐ ലംബാര്‍ഡ് ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനി ലിമിറ്റഡ് കഴിഞ്ഞ മാസവും ഐപിഒ നടത്തിയിരുന്നു.

1995 ല്‍ പ്രവര്‍ത്തനമാരംഭിച്ച ഐസിഐസിഐ സെക്യൂരിറ്റീസ് ഇന്‍സ്റ്റിറ്റിയൂഷണല്‍ ആന്‍ഡ് റീട്ടെയ്ല്‍ ബ്രോക്കിംഗ്, മെര്‍ച്ചന്റ് ബാങ്കിംഗ്, രാജ്യത്തെ കോര്‍പ്പറേറ്റുകള്‍, സാമ്പത്തിക സ്ഥാപനങ്ങള്‍, റീട്ടെയ്ല്‍ നിക്ഷേകര്‍, വന്‍കിട നിക്ഷേപകര്‍ എന്നിവര്‍ക്ക് നല്‍കുന്ന അഡൈ്വസറി സേവനം എന്നിവയാണ് ഐസിഐസിഐ സെക്യൂരിറ്റീസിന്റെ സേവന വിഭാഗങ്ങള്‍. കഴിഞ്ഞ സാമ്പത്തിക വര്‍ഷം കമ്പനി നാലു ദശലക്ഷം റീട്ടെയ്ല്‍ ഉപഭോക്താക്കള്‍ക്ക് സേവനം നല്‍കിയെന്നാണ് കണക്ക്. ഇക്കാലയളവില്‍ 339 കോടി രൂപയുടെ അറ്റലാഭമാണ് കമ്പനി നേടിയത്.

Comments

comments

Categories: Banking